World AIDS Day: ചരിത്രം, പ്രാധാന്യം, തീം; എയ്ഡ്സും എച്ച്ഐവിയും തമ്മിലുള്ള വ്യത്യാസം എന്താണ്?

World AIDS Day: 1988-ലാണ് ലോകാരോഗ്യ സംഘടന ലോക എയ്ഡ്‌സ് ദിനം ഔദ്യോഗിക ആഗോള ആരോഗ്യ ആചരണമായി പ്രഖ്യാപിച്ചത്. രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്നതാണ് ഇതുകൊണ്ട് സംഘടന ലക്ഷ്യമിടുന്നത്.    

Written by - Zee Malayalam News Desk | Last Updated : Nov 30, 2023, 10:48 PM IST
  • എച്ച് ഐവി ബാധിച്ച് അത് വളരെ ഗുരുതരാവസ്ഥയില്‍ എത്തുമ്പോഴാണ് അത് AIDS എന്ന അവസ്ഥയിലേയ്ക്ക് എത്തുന്നത്‌. അഥായത്, എച്ച് ഐവിയുടെ തന്നെ കുറെക്കൂടെ അഡ്വാന്‍സ്ഡ് സ്‌റ്റേജാണ് എയ്ഡ്‌സ്
World AIDS Day: ചരിത്രം, പ്രാധാന്യം, തീം; എയ്ഡ്സും എച്ച്ഐവിയും തമ്മിലുള്ള വ്യത്യാസം എന്താണ്?

World AIDS Day: എല്ലാ വർഷവും ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ, എച്ച് ഐ വി അണുബാധ മൂലമുണ്ടാകുന്ന എയ്ഡ്‌സിനെക്കുറിച്ച് അവബോധം വളർത്തുന്നതിനാണ് ഈ ദിവസം സമർപ്പിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകൾ എച്ച്‌ഐവി ബാധിതരായ ആളുകൾക്ക് പിന്തുണ നൽകാനും എയ്ഡ്‌സ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരെ ഓർക്കാനും ഒന്നിക്കുന്നു.

Also Read:  Sneezing: തുമ്മി തുമ്മി മടുത്തോ? ഈ വീട്ടുവൈദ്യങ്ങള്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ 
 
1988-ലാണ് ലോകാരോഗ്യ സംഘടന ലോക എയ്ഡ്‌സ് ദിനം ഔദ്യോഗിക ആഗോള ആരോഗ്യ ആചരണമായി പ്രഖ്യാപിച്ചത്. രോഗത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഗോളതലത്തിൽ എല്ലാ വർഷവും ഡിസംബർ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. 

Also Read:  Exit Poll Results 2023:  രാജസ്ഥാനില്‍ BJP, മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം, തെലങ്കാനയില്‍ ഭരണമാറ്റം പ്രവചിച്ച് എക്സിറ്റ് പോള്‍ 
 
വർദ്ധിച്ചുവരുന്ന എച്ച്ഐവി/എയ്ഡ്സ് പകർച്ചവ്യാധിക്കെതിരെ പ്രതികരണമായാണ് ലോകാരോഗ്യ സംഘടന ഈ നടപടി സ്വീകരിച്ചത്. ആളുകൾ കൃത്യസമയത്ത് പരിശോധന നടത്തുന്നതിനും രോഗത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാവണമെന്നും ആരോഗ്യ സംഘടന ആഗ്രഹിച്ചു. 

ബോധവൽക്കരണത്തിലൂടെ, മാരകമായ രോഗത്തെ തോൽപ്പിക്കാൻ ലോകത്തിന് ഒറ്റക്കെട്ടായി പോരാടാനാകും എന്നതാണ് ഈ ദിനത്തിന്‍റെ പ്രാധാന്യം. രോഗത്തിന് സമയബന്ധിതവും ശരിയായതുമായ ചികിത്സ ലഭ്യമാക്കുന്നതിന് ഏറ്റവും പുതിയ മെഡിക്കൽ സംഭവവികാസങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്.

ലോകത്തിന് എയ്ഡ്‌സ് അവസാനിപ്പിക്കാൻ കമ്മ്യൂണിറ്റികൾ നേതൃത്വം നൽകുന്നതിലൂടെ കഴിയും. അതുകൊണ്ടാണ് ഈ വർഷത്തെ ലോക എയ്ഡ്‌സ് ദിനത്തിന്‍റെ തീം 'കമ്മ്യൂണിറ്റികൾ നയിക്കട്ടെ' എന്നതാണ്, കമ്മ്യൂണിറ്റികളുടെ നേട്ടങ്ങളുടെ ആഘോഷം എന്നതിലുപരി,  കമ്മ്യൂണിറ്റികളെ അവരുടെ നേതൃത്വപരമായ റോളുകളിൽ പിന്തുണയ്ക്കുക," ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ് പറയുന്നു. 

എന്താണ് HIV അതുപോലെ AIDS?

HIV എന്നാല്‍ അത് ഒരുതരം വൈറസ് ആണ്. അത് നമ്മളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കുകയും രോഗപ്രതിരോധശേഷി ക്രമേണ കുറയ്ക്കുന്നതിനും ഇത് കാരണമാകുന്നു. എന്നാല്‍,  HIV ബാധിച്ച് നിങ്ങളുടെ രോഗപ്രതിരോധശേഷി വളരെയധികം ക്ഷയിച്ച് പോകുന്ന അവസ്ഥവരുമ്പോള്‍ നിങ്ങള്‍ക്ക് ഉണ്ടാകുന്ന രോഗമാണ് AIDS. 

HIV ഉള്ള വ്യക്തിയ്ക്ക് AIDS വരണമെന്ന് നിര്‍ബന്ധമില്ല. നിങ്ങള്‍ തുടക്കത്തില്‍ തന്നെ ഈ വൈറസിനെതിരെ ചികിത്സ എടുത്ത്, അതിന്റെ സാന്നിധ്യം ശരീരത്തില്‍ നിന്നും കുറച്ചാല്‍ AIDS വരാനുള്ള സാധ്യതയും വളരെ കുറയും. 

HIV എങ്ങിനെയാണ് പകരുന്നത്?

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം വഴിയും അതുപോലെ തന്നെ ഒരാളില്‍ ഉപയോഗിച്ച സിറിഞ്ച് മറ്റൊരാള്‍ ഉപയോഗിക്കുമ്പോഴും HIV പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ ഒന്നില്‍ കൂടുതല്‍ ലൈംഗിക പങ്കാളികള്‍ ഉള്ളവര്‍ക്കും അമ്മയില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിലേയ്ക്കും എച്ച് ഐവി പകരാം. അതുപോലെ തന്നെ യോനിയിലെ ലിക്വിഡ് വഴിയും വായയിലൂടെ, അതുപോലെ തന്നെ മലദ്വാരത്തിലൂടെ പുരുഷ ലിംഗത്തിലൂടെ, ശരീരത്തിലെ മുറിവിലൂടെയെല്ലാം എച്ച് ഐവി പകരാം.

HIVയുടെ ലക്ഷണങ്ങള്‍

എച്ച്ഐവി  ആക്രമിക്കുന്നത്  വൈറ്റ് ബ്ലഡ് സെല്‍സിനെയാണ്. അഥായത്, നമ്മളുടെ രോഗപ്രതിരോധശേഷിയെ തന്നെ. ശരീരത്തില്‍ വൈറ്റ് ബ്ലഡ് സെല്‍സ് കുറയുമ്പോള്‍ പലവിധത്തിലുള്ള അസുഖങ്ങള്‍ നമ്മള്‍ക്ക് പിടിപെടുന്നു. സാധാ വൈറല്‍ ഇന്‍ഫക്ഷന്‍ വന്നാലുണ്ടാകുന്ന ലക്ഷണങ്ങള്‍ തന്നെയാണ് തുടക്കത്തില്‍ ഈ വൈറസ് ബാധിച്ചാലും നിങ്ങള്‍ക്ക് ഉണ്ടാവുക.

എന്താണ് AIDS?

എച്ച് ഐവി ബാധിച്ച് അത് വളരെ ഗുരുതരാവസ്ഥയില്‍ എത്തുമ്പോഴാണ് അത് AIDS എന്ന അവസ്ഥയിലേയ്ക്ക്  എത്തുന്നത്‌. അഥായത്, എച്ച് ഐവിയുടെ തന്നെ കുറെക്കൂടെ അഡ്വാന്‍സ്ഡ് സ്‌റ്റേജാണ് എയ്ഡ്‌സ്. ഈ അവസ്ഥയില്‍ എത്തി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പലവിധത്തിലുള്ള കാന്‍സര്‍ പോലും വരാന്‍ സാധ്യത കൂടുതലാണ്.

AIDS / HIV മിഥ്യാ ധാരണകള്‍

HIV ബാധിച്ചാല്‍ ഇത്തരത്തില്‍ ചെയ്യരുത് എന്ന തരത്തിലും പലവിധത്തിലുള്ള മിഥ്യാധാരണകള്‍ നമ്മള്‍ക്കിടയിലുണ്ട്. അത്തരത്തിലുള്ള ഒന്നാണ് എച്ച് ഐവി, എയ്ഡ് വന്നവരെ തൊടരുത് എന്നത്. ഇവരെ തൊടുന്നത് വഴി ഒരിക്കലും രോഗം പകരുന്നതല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News