Gym : മസിൽ വരാൻ ജിമ്മില്‍ പോയാല്‍ മാത്രം പോരാ, പിന്നെ എന്ത് വേണം?

മസിൽ വരാൻ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്തതാൽ മാത്രം പോരാ. ഓരോരുത്തരും അവരവരുടെ ഭക്ഷണ രീതി കൂടി ശ്രദ്ധിക്കണം

Written by - Akshaya PM | Edited by - Zee Malayalam News Desk | Last Updated : Mar 20, 2022, 05:35 PM IST
  • സിനിമാ,സ്പോർട്ട്സ് താരങ്ങളുടെ ശശീര ഘടനയാണ് പലപ്പോഴും എല്ലാവരും ആഗ്രഹിക്കുന്നത്
  • വ്യായാമത്തിന് ശേഷം പാലും പാലുൽപ്പന്നങ്ങളും കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്
  • പഞ്ചസാര ചേർക്കാതെ പാൽ കുടിക്കുന്നതാണ് നല്ലത്
Gym : മസിൽ വരാൻ ജിമ്മില്‍ പോയാല്‍ മാത്രം പോരാ, പിന്നെ എന്ത് വേണം?

"ശരീരത്തിൽ മസിൽ പെരുപ്പിക്കാൻ ആഗ്രഹിക്കാത്തവരായി  നമുക്കിടയിൽ  ആരും ഉണ്ടാകില്ല. പതിവായി എല്ലാവരും ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യാറാണ് പതിവ്. ഇന്ന് യുവാക്കളുടെ ഇടയിൽ ഇതൊരു ട്രെൻഡാണ്. സിനിമാ,സ്പോർട്ട്സ് താരങ്ങളുടെ ശശീര ഘടനയാണ് പലപ്പോഴും എല്ലാവരും ആഗ്രഹിക്കുന്നത്. ഇതിനായി ചിലവുകൾ നോക്കാതെ ജിമ്മിൽ ചേരും"

എന്നാൽ മസിൽ വരാൻ ജിമ്മിൽ പോയി വർക്കൗട്ട് ചെയ്തതാൽ മാത്രം പോരാ. ഓരോരുത്തരും അവരവരുടെ ഭക്ഷണ രീതി കൂടി ശ്രദ്ധിക്കണം. വ്യായാമം എത്ര നേരെ ചെയ്താലും അതിന് ശേഷം നാം കഴിക്കുന്ന ഭക്ഷണവും വളരെ അധികം പ്രധാനപ്പെട്ടതാണ്. കാരണം ആരോഗ്യ സംരക്ഷണത്തിന് തടസ്സങ്ങൾ സൃഷ്ട്ടിക്കുന്നതും അതിനെ മറികടക്കുന്നതെല്ലാം നാം കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്.

അതായത് ചിട്ടയോടെയുളള ഭക്ഷണ രീതിയും വ്യായായ്മവും ഉണ്ടെങ്കിലെ കൃത്യമായ ഒരു ശരീരം വാർത്തെടുക്കാൻ കഴിയുകയുളളു. തടി കുറയ്ക്കാനും വയറു കുറക്കാനും ആഗ്രഹിക്കുന്നവർ വ്യായാമം ചെയ്യുന്നതിനോടൊപ്പം  ഭക്ഷണവും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പലരും ജിമ്മിൽ പോയി കഠിന പ്രയത്നം ചെയ്യുന്നുണ്ടെങ്കിലും കാര്യമായ വ്യത്യാസം പലർക്കും കാണാൻ കഴിയാതെ വരും.കാരണം പലരും ഭക്ഷണ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തതാണ് വസ്തുത.

ഈ ഭക്ഷണങ്ങൾ കഴിക്കാമോ ?

പാലും മുട്ടയും 

പാൽ എന്നാൽ പ്രോട്ടീനുകളുടെ കലവറയാണ്.വ്യായാമത്തിന് ശേഷം പാലും പാലുൽപ്പന്നങ്ങളും കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ശരീരത്തെ എന്നും ആരോഗ്യത്തോടെ നില നിര്‍ത്താന്‍ പാലു കുടിക്കുന്നതിലൂടെ കഴിയും.വ്യയാമത്തിന് ശേഷം ഉണ്ടാകുന്ന ക്ഷീണവും തളർച്ചയും മാറാനും സാധിക്കും. പാലും പലുല്‍പ്പന്നങ്ങളും ദഹിക്കുന്ന വസ്തുക്കളായത് കൊണ്ട് മറ്റ് പ്രശ്നങ്ങൾ ശരീരത്തിന് ഉണ്ടാകില്ല.പഞ്ചസാര ചേർക്കാതെ പാൽ കുടിക്കുന്നതാണ് നല്ലത്.

പാൽ കുടിക്കുന്നത് പോലെ തന്നെ ശരീരത്തിന് ഗുണം ചെയ്യുന്ന ഒന്നാണ് മുട്ട കഴിക്കുന്നത്. കാരണം മുട്ടയുടെ ആരോഗ്യ ഗുണങ്ങൾ ഒരുപാടാണ്.കൃത്യമായ ആരോഗ്യം നിലനിർത്താൻ നമുക്ക് കഴിയും . മുട്ടയുടെ വെള്ള കഴിക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും  പ്രോട്ടീന്‍ ശരീരത്തിൽ എത്തുന്നതിനും സഹായിക്കും. മുട്ടയുടെ വെളള വർക്കൗട്ടിന് ശേഷം കഴിക്കുന്നത് നല്ലതാണ്. എന്നാൽ മുട്ടയുടെ മഞ്ഞയില്‍ കൊഴുപ്പ് കൂടുതലായത് കൊണ്ട് അത് ഒഴിവാക്കുന്നതാണ് നല്ലത്. 

നട്‌സ്

പാൽ,മുട്ട കഴിക്കുന്നതിനോടൊപ്പം നട്സ് കൂടെ കഴിക്കുന്നത് വളരെ നല്ലതാണ്.ആരോഗ്യ ഗുണങ്ങൾ ഒരുപാടുളള ഒന്നാണ് നട്സ്.പ്രോട്ടീനും വിറ്റാമിനുകളും നട്‌സില്‍ അടങ്ങിയിട്ടുണ്ട്. നട്സിൽ  ഒരുപാട് കലോറിയും അടങ്ങിയിറ്റുണ്ട്. നട്സ് കഴിക്കുന്നതിനോടൊപ്പം വെളളം ധാരളമായി കുടിക്കണം.

മത്സ്യം,മാംസം കഴിക്കാമോ ?
 
വര്‍ക്കൗട്ടിന് ശേഷം മത്സ്യം കഴിക്കുന്നത് വളരെ ഏറെ ഗുണം ചെയ്യും.മത്സ്യത്തിൽ ഒമേഗാ-3 ഫാറ്റി ആസിഡുളളതിനാൽ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആരോഗ്യം വര്‍ധിപ്പിക്കുന്നതോടൊപ്പം പ്രമേഹം, രക്ത സമ്മര്‍ദ്ദം, കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് പരിഹാരമാവുകയും ചെയ്ന്നു. ആരോഗ്യ സംരക്ഷണത്തിന് ശ്രമിക്കുന്നവര്‍ക്ക് ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്ന്തന്നെയാണ് ചിക്കനും ഇറച്ചിയും. പക്ഷേ കഴിക്കുമ്പോൾ ശ്രദ്ധിക്കണം.കാരണം കൂടുതലായി ചിക്കനും ഇറച്ചിയും കഴിക്കുന്നതിലൂടെ ശരീരത്തിലെ 
കൊളസ്‌ട്രോള്‍ വർദ്ധിക്കാൻ കാരണമാകുന്നു. നിശ്ചിത അളവില്‍ വര്‍ക്കൗട്ടിന് ശേഷം മാംസാഹാരം കഴിക്കുന്നത് ആരോഗ്യപമായി വളരെ ഏറെ ഗുണം ചെയ്യും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News