viral video: അങ്ങനെ ഉരുട്ടി.. ഉരുട്ടി.. ദേ ക്യാമറ; പിന്നീട് നടന്നത്

വിവാഹ പന്തലിൽ ആഹാരം കഴിക്കുന്ന യുവതിയെയാണ് വീഡിയോയിൽ കാണുന്നത്   

Written by - Ajitha Kumari | Last Updated : Jun 16, 2021, 10:35 PM IST
  • വിവാഹ പന്തലിൽ ആഹരൻ കഴിക്കുന്ന ഒരു യുവതിയുടെ വീഡിയോ വൈറലാകുന്നു
  • ഇൻസ്റ്റാഗ്രാമിലൂടെ വൈറലാകുന്ന ഈ വീഡിയോ കാണുന്നവരിലൊക്കെ ചിരി പടർത്തുകയാണ്
viral video: അങ്ങനെ ഉരുട്ടി.. ഉരുട്ടി.. ദേ ക്യാമറ; പിന്നീട് നടന്നത്

എന്തെങ്കിലും ഒരു ചടങ്ങ് ഉണ്ടെങ്കിൽ അതായത് വിവാഹമോ, നിശ്ചയമോ അല്ലെങ്കിൽ അതുപോലെ എന്തെങ്കിലും പ്രധാന ചടങ്ങുകളോ ഉണ്ടെങ്കിൽ കഴിവുള്ള ക്യാമറക്കാരും വീഡിയോക്കാരും ആണ് വരുന്നതെങ്കിൽ ചടങ്ങിന് ശേഷം രസകരമായ നിരവധി ഫോട്ടോകളും വീഡിയോകളും നമുക്ക് കാണാൻ കഴിയും അല്ലേ. 

ചില ഫോട്ടോകളും വീഡിയോകളും ഒക്കെ നല്ല രസമുള്ളതും ആയിരിക്കും.  ചടങ്ങിനെത്തുന്ന വീട്ടുകാർ ആയാലും നാട്ടുകാർ ആയാലും അതിഥികളായാലും അവരിലേക്ക് ക്യാമറക്കണ്ണുകൾ തിരിയുകയും അവരറിയാതെ പല രസകരമായ ചിത്രങ്ങളും വീഡിയോകളും പകർത്തുകയും ചെയ്യുന്നത് പതിവാണ്.  

Also Read: viral video: കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ഡാൻസ് ചെയ്യുന്ന അമ്മ

ഒക്കെ രസമാണെങ്കിലും ഈ ക്യാമറക്കണ്ണുകൾ പലർക്കുമൊരു ശല്യമായി വരാറുണ്ട് അതെപ്പോഴെന്ന് ചോദിച്ചാൽ മിക്കപ്പോഴും ആഹാരം കഴിക്കുമ്പോൾ ആയിരിക്കും.  അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  

വീഡിയോയിൽ വിവാഹ പന്തലിൽ ആഹാരം കഴിക്കുന്ന ഒരു യുവതിയെ നിങ്ങൾക്ക് കാണാൻ കഴിയും.  ആഹാരത്തിന്റെ പാത്രത്തിൽ സ്പൂൺ വച്ചിട്ടുണ്ടെങ്കിലും അതൊരു അസൗകര്യമായി തോന്നിയ യുവതി കൈകൊണ്ട് ഉരുട്ടി ഉരുട്ടി കഴിക്കാനായി വായിലോട്ട് വയ്ക്കാൻ പോയതും ദേ ക്യാമറ (Viral Video).  അതും അവരെ തന്നെ ഫോക്കസ് ചെയ്ത് അവരുടെ അടുത്ത് നിൽക്കുന്നു. 

Also Read: വഴക്കിനിടെ ദമ്പതികൾ ബാൽക്കണിയിൽ നിന്ന് പതിച്ചത് 25 അടി താഴ്ചയിലേക്ക്, വീഡിയോ വൈറലായി [VIDEO]

ശേഷം യുവതി ചെയ്തത് എന്തെന്നോ ഒട്ടും ധൈര്യം വിടാതെ സ്പൂൺ എടുത്ത് ആഹാരം കോരി കഴിച്ചു. ഇൻസ്റ്റാഗ്രാമിലൂടെ വൈറലാകുന്ന ഈ വീഡിയോ കാണുന്നവരിലൊക്കെ ചിരി പടർത്തുകയാണ്.  വീഡിയോ കാണാം...     

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News