Winter Diet For Pregnant Women: ​ഗർഭിണിയായിരിക്കുമ്പോൾ നിർബന്ധമായും ഈ ഭക്ഷണങ്ങൾ കഴിക്കണം

Healthy Tips For Pregnant Women: ഗർഭധാരണ സമയത്തും പ്രസവ സമയത്തും ഒരു സ്ത്രീയുടെ ശരീരം നിരവധി മാറ്റങ്ങൾക്കും വികാസങ്ങൾക്കും വിധേയമാകുന്നു. അതിനാൽ അവരുടെ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

Written by - Zee Malayalam News Desk | Last Updated : Nov 20, 2022, 12:32 PM IST
  • സ്ത്രീകൾ ​ഗർഭിണികളായിരിക്കുന്ന സമയത്ത് 300 കലോറി അധികമായി കഴിക്കണമന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്
  • പ്രത്യേകിച്ച് ആദ്യത്തെ മൂന്ന് മാസത്തിന് ശേഷം
  • എന്നാൽ, ഈ അധിക കലോറി ബാക്കി ഭക്ഷണത്തോടൊപ്പം, ആരോഗ്യകരവും സന്തുലിതവുമായിരിക്കണം
Winter Diet For Pregnant Women: ​ഗർഭിണിയായിരിക്കുമ്പോൾ നിർബന്ധമായും ഈ ഭക്ഷണങ്ങൾ കഴിക്കണം

ഓരോരുത്തരുടേയും ശരീരത്തിന് ആവശ്യമായ പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് ആരോഗ്യകരമായ ജീവിതത്തിന് വളരെ പ്രധാനമായ കാര്യമാണ്. ഗർഭിണികളായ സ്ത്രീകൾ മതിയായ പോഷകാഹാരം കഴിക്കേണ്ടത് നിർണായകമാണ്. ആരോഗ്യകരമായ ഗർഭധാരണത്തിന് മാത്രമല്ല, ​ഗർഭധാരണസമയത്ത് ഉടനീളം മികച്ച ആരോ​ഗ്യം കാത്തുസൂക്ഷിക്കേണ്ടത് പ്രധാനമാണ്. ​ഗർഭധാരണ സമയത്തും പ്രസവ സമയത്തും ഒരു സ്ത്രീയുടെ ശരീരം നിരവധി മാറ്റങ്ങൾക്കും വികാസങ്ങൾക്കും വിധേയമാകുന്നു. അതിനാൽ അവരുടെ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

സ്ത്രീകൾ ​ഗർഭിണികളായിരിക്കുന്ന സമയത്ത് 300 കലോറി അധികമായി കഴിക്കണമന്നാണ് ഒരു പഠനം വ്യക്തമാക്കുന്നത്. പ്രത്യേകിച്ച് ആദ്യത്തെ മൂന്ന് മാസത്തിന് ശേഷം. എന്നാൽ, ഈ അധിക കലോറി ബാക്കി ഭക്ഷണത്തോടൊപ്പം, ആരോഗ്യകരവും സന്തുലിതവുമായിരിക്കണം. ആരോഗ്യകരമായ ഗർഭധാരണം ഉറപ്പാക്കാൻ, ശൈത്യകാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.  പ്രതിരോധശേഷി വർധിപ്പിക്കുകയും അണുബാധകൾ തടയുകയും ചെയ്യുന്ന മികച്ച പോഷകാഹാരങ്ങളാണ് ​ഗർഭധാരണ സമയത്ത് കഴിക്കേണ്ടത്. ഗർഭിണിയായിരിക്കുമ്പോൾ കഴിക്കേണ്ട പോഷകസമൃദ്ധമായ ഭക്ഷണങ്ങളെക്കുറിച്ച് ഫിറ്റ്‌നസ് ആൻഡ് ന്യൂട്രീഷൻ വിദഗ്ധനായ രോഹിത് ഷെലാത്കർ വിശദീകരിക്കുന്നു.

ഗർഭിണികൾക്കുള്ള ശൈത്യകാല ഭക്ഷണക്രമം:

തൈര്: ​ഗർഭസ്ഥ ശിശുവിന്റെ ശരീരഘടനയെ വളരാനും വികസിപ്പിക്കാനും കാത്സ്യം ആവശ്യമാണ്. തൈരിൽ കാത്സ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ നിർമ്മാണത്തിന് സഹായിക്കുന്നു. പാലിൽ നിന്നുള്ള ഉത്പന്നമായ തൈരിൽ നല്ല ബാക്ടീരിയകൾ ഉണ്ട്. ഇവ വയറുവേദനയും മറ്റ് അണുബാധകളും തടയുന്നു.

മുട്ട: പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മുട്ട. പാചകം ചെയ്യാൻ എളുപ്പവുമാണ്. ​ഗർഭിണികളായ സ്ത്രീകളുടെ ഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തണം. ഇതുവഴി ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, കോളിൻ, ല്യൂട്ടിൻ, വിറ്റാമിനുകളായ ബി 12, ഡി, റൈബോഫ്ലേവിൻ, ഫോളേറ്റ് എന്നിവയും ലഭിക്കുന്നു. അവ എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും ​ഗർഭസ്ഥ ശിശുവിന്റെ എല്ലുകളുടെയും പേശികളുടെയും വികാസത്തിന് സഹായിക്കുകയും ചെയ്യുന്നു.

മത്സ്യം: സാൽമൺ, ട്യൂണ, അയല, മത്തി തുടങ്ങിയ മത്സ്യങ്ങൾ ഒമേഗ -3 ഫാറ്റി ആസിഡുകൾ, ഡിഎച്ച്എ, ഇപിഎ എന്നിവയുടെ മികച്ച ഉറവിടങ്ങളാണ്. ഇത് വീക്കം കുറയ്ക്കാനും രോഗപ്രതിരോധ കോശങ്ങളെ സജീവമാക്കാനും സഹായിക്കുന്നു. കൊഴുപ്പുള്ള മത്സ്യം സിങ്ക്, സെലിനിയം എന്നിവയുടെ സ്വാഭാവിക സ്രോതസ്സുകളാണ്. വിറ്റാമിൻ ഡിയുടെ ചില പ്രകൃതിദത്ത ഭക്ഷണ സ്രോതസ്സുകളിൽ ഒന്നാണ് മത്സ്യം.

നട്‌സ്: വാൽനട്ട്, ബദാം, കശുവണ്ടി, ഈന്തപ്പഴം എന്നിവയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രകൃതിദത്ത പഞ്ചസാര, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും നട്സിൽ അടങ്ങിയിട്ടുണ്ട്. ഉയർന്ന ജലാംശമുള്ള സാധാരണ പഴങ്ങളേക്കാൾ മികച്ചതാണ് ഡ്രൈ ഫ്രൂട്ട്സ്. കൂടാതെ, ഉണങ്ങിയ പഴങ്ങളിൽ ഫോളേറ്റ്, പൊട്ടാസ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, സംസ്കരിച്ച പഞ്ചസാരയും ലവണങ്ങളും കൂടുതലുള്ള കാൻഡിഡ് ഇനങ്ങൾ ഒഴിവാക്കണം.

മധുരക്കിഴങ്ങ്: വിറ്റാമിൻ എ നിർമ്മിക്കാൻ നമ്മുടെ ശരീരം ഉപയോഗിക്കുന്ന ബീറ്റ കരോട്ടിൻ എന്ന സസ്യ സംയുക്തം മധുരക്കിഴങ്ങിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. ഗർഭിണികൾക്ക് വിറ്റാമിൻ എ പ്രധാനമാണ്, കാരണം ഇത് കോശങ്ങളുടെയും ടിഷ്യൂകളുടെയും നിർമാണത്തിന് സഹായിക്കുന്നു. ഇത് ഗർഭസ്ഥ ശിശുവിന്റെ ടിഷ്യുവിന്റെ ശരിയായ വികാസത്തിലേക്ക് നയിക്കുന്നു. മധുരക്കിഴങ്ങ് വിറ്റാമിൻ എ ഉൽപ്പാദനം വർധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ്. 100-150 ഗ്രാം പാകം ചെയ്ത മധുരക്കിഴങ്ങ് ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.

പച്ച നിറത്തിലുള്ള പച്ചക്കറികൾ: ബ്രോക്കോളിയും ഇരുണ്ട പച്ച നിറത്തിലുള്ള പച്ചക്കറിയായ പച്ചച്ചീരയും പോഷകങ്ങൾ നിറഞ്ഞതാണ്. പച്ച നിറത്തിലുള്ള പച്ചക്കറികളിൽ നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ കെ, വിറ്റാമിൻ എ, കാത്സ്യം, ഇരുമ്പ്, ഫോളേറ്റ്, പൊട്ടാസ്യം എന്നിവ ഉൾപ്പെടുന്നു. അവ ​ഗർഭിണിക്ക് ആവശ്യമായ ഫോളിക് ആസിഡും നൽകുന്നു. ​ഗർഭിണികളായ സ്ത്രീകൾക്ക് പ്രതിദിനം 400 മൈക്രോഗ്രാം (0.4 മില്ലിഗ്രാം) ഫോളിക് ആസിഡ് ആവശ്യമാണ്. അണ്ടിപ്പരിപ്പ്, ബീൻസ്, സിട്രസ് പഴങ്ങൾ, ഇലക്കറികൾ, പ്രത്യേക വിറ്റാമിൻ സപ്ലിമെന്റുകൾ എന്നിവയിൽ നിന്ന് ഇത് എളുപ്പത്തിൽ ലഭിക്കും. ഇത് തലച്ചോറിന്റെയും സുഷുമ്നാ നാഡിയുടെയും ജനന വൈകല്യങ്ങളുടെയും അപകടസാധ്യതകൾ കുറയ്ക്കുന്നു. ഗർഭധാരണത്തിന്റെ ആദ്യ 28 ദിവസങ്ങൾക്ക് ശേഷം, ന്യൂറൽ ട്യൂബ് വൈകല്യങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഈ കാലയളവിൽ, ഫോളിക് ആസിഡ് നിർണായകമാണ്.

പയർവർ​ഗങ്ങളും ബീൻസും: പ്രോട്ടീൻ, നാരുകൾ, ധാതുക്കൾ, ഇരുമ്പ്, ഫൈറ്റോകെമിക്കലുകൾ എന്നിവയുടെ നല്ല ഉറവിടമാണ് പയർവർ​​ഗങ്ങളും ബീൻസും. പ്രസവത്തിന് ശേഷം മാതാവിന് ഗുണനിലവാരമുള്ള പാൽ ഉത്പാദിപ്പിക്കുന്നതിന് ബീൻസ്, പയർ, പയ‍ർവർ​ഗങ്ങൾ, കടല, നിലക്കടല എന്നിവ നിർബന്ധമായും കഴിക്കേണ്ടതാണ്.

ബെറിപ്പഴങ്ങൾ: വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ് ബെറിപ്പഴങ്ങൾ. അവയിൽ ആന്റിഓക്‌സിഡന്റുകൾ, ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നതിന് ആവശ്യമായ വിറ്റാമിനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനത്തെ മികച്ചതായി നിലനിർത്താനും ശൈത്യകാല തണുപ്പിൽ സാധാരണമായ ശ്വാസകോശ സംബന്ധമായ അണുബാധകളെ ചെറുക്കാനും സഹായിക്കും. ബെറിപ്പഴങ്ങൾക്ക് ആന്റിബാക്ടീരിയൽ ഗുണങ്ങളും ആന്റി-ഇൻഫ്ലമേറ്ററി, ആന്റിവൈറൽ ​ഗുണങ്ങളും ഉണ്ടെന്ന് ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാലാണ് ശൈത്യകാല മാസങ്ങളിൽ അവ ഭക്ഷണത്തിൽ പ്രധാനമായും ഉൾപ്പെടുത്തണമെന്ന് ആരോ​ഗ്യ വി​ദ​ഗ്ധർ വ്യക്തമാക്കുന്നത്.

കുറിപ്പ്: ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News