Gray hair: കറുത്ത മുടി പെട്ടെന്ന് നരച്ചോ? വീട്ടുവൈദ്യങ്ങളിലൂടെ പരിഹരിക്കാം!

White hair home remedies: ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ പോലെ മുടിയുടെ ആരോഗ്യത്തിനും വിറ്റാമിനുകൾ ആവശ്യമാണ്. 

Written by - Zee Malayalam News Desk | Last Updated : Sep 24, 2023, 08:36 PM IST
  • നരച്ച മുടി വാർദ്ധക്യത്തിന്റെ ലക്ഷണമാണെന്ന് കരുതുന്നവരുണ്ട്.
  • മുടി അതേപടി നിലനിർത്താൻ ഇഷ്ടപ്പെടുന്നവരും കുറവല്ല.
  • ചിലർ ഹെയർ ഡൈ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നു.
Gray hair: കറുത്ത മുടി പെട്ടെന്ന് നരച്ചോ? വീട്ടുവൈദ്യങ്ങളിലൂടെ പരിഹരിക്കാം!

ഇന്ന് യുവാക്കൾ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് മുടിയിലെ നര. സാധാരണയായി 35 വയസിന് ശേഷമാണ് മിക്ക ആളുകളും ഈ പ്രശ്നം നേരിടുന്നത്. നരച്ച മുടി വാർദ്ധക്യത്തിന്റെ ലക്ഷണമാണെന്ന് കരുതുന്നവരുണ്ട്. മുടി അതേപടി നിലനിർത്താൻ ഇഷ്ടപ്പെടുന്നവരും കുറവല്ല. ചിലർ ഹെയർ ഡൈ ഉപയോഗിച്ച് മുടി കറുപ്പിക്കുന്നു. എന്നാൽ, നരച്ച മുടി എങ്ങനെയാണ് ഉണ്ടാകുന്നതെന്നും ഇത് ചില വീട്ടുവൈദ്യങ്ങളിലൂടെ എങ്ങനെ കറുപ്പിക്കാമെന്നുമാണ് ഇനി പറയാൻ പോകുന്നത്. 

ആവശ്യത്തിന് വിറ്റാമിനുകൾ ശരീരത്തിന് നൽകുക 

നിങ്ങളുടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളെ പോലെ മുടിക്കും വിറ്റാമിനുകൾ ആവശ്യമാണ്. അതിനാൽ മുടിക്ക് ആവശ്യമായ വിറ്റാമിനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. 

ALSO READ: കാൽസ്യത്തിന്റെ കുറവ് അനുഭവപ്പെടുന്നുവോ..? ഈ ഭക്ഷണങ്ങൾ കഴിക്കൂ

ആവശ്യത്തിന് ധാതുക്കൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

മുടിക്ക് വിറ്റാമിനുകൾ പോലെ തന്നെ പ്രധാനമാണ് ധാതുക്കളും. സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, സെലിനിയം, ചെമ്പ് മുതലായവ നിങ്ങളുടെ മുടി വളർച്ചയ്ക്ക് വളരെ അത്യാവശ്യമാണ്. അതുകൊണ്ട് ഇവയെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. 

പുകവലി ഉപേക്ഷിക്കുക

പുകവലിയുടെ ദോഷം നമുക്കെല്ലാം അറിയാം. മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്ക് പുറമെ പുകവലി നിങ്ങളുടെ രോമകൂപങ്ങൾക്കും കേടുവരുത്തും. 

സൂര്യനിൽ നിന്ന് മുടിയെ സംരക്ഷിക്കുക

നിങ്ങൾ കൂടുതൽ സമയം വെയിലത്ത് ചെലവഴിക്കുകയാണെങ്കിൽ, നിങ്ങളുടെ മുടിക്ക് കേടുപാടുകൾ സംഭവിക്കാനും നരച്ചു തുടങ്ങാനും സാധ്യതയുണ്ട്. അതുകൊണ്ട് പുറത്തിറങ്ങുന്നതിന് മുമ്പ് തൂവാല ഉപയോ​ഗിച്ച് മുടി മറയ്ക്കുകയോ തൊപ്പി ധരിക്കുകയോ ചെയ്യണം. 

അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യരുത്

നിങ്ങൾ ഇടയ്ക്കിടെ മുടി ബ്ലീച്ച് ചെയ്യുകയോ നനഞ്ഞ മുടി ചീകുകയോ ഹെയർ ഡ്രയർ ഉപയോഗിച്ച് മുടി ചൂടാക്കുകയോ ചെയ്യാതിരിക്കാൻ ശ്രമിക്കുക. അമിതമായി സോപ്പുകളോ ഷാംപൂകളോ ഉപയോഗിക്കുകയോ ചെയ്താൽ അതും നിങ്ങളുടെ മുടിക്ക് കേടുവരുത്തും. 

ചില വീട്ടുവൈദ്യങ്ങൾ

വെളിച്ചെണ്ണ

എല്ലാ ദിവസവും ഉറങ്ങാൻ പോകുന്നതിനു മുമ്പ് വെളിച്ചെണ്ണ മുടിയിൽ മസാജ് ചെയ്യുക, രാവിലെ പതിവുപോലെ മുടി കഴുകുക. 

ഇഞ്ചി

ഒരു ടീസ്പൂൺ ഇഞ്ചി നീര് തേൻ ചേർത്ത് ദിവസവും കുടിക്കുക. 

നെയ്യ്

ആഴ്ചയിൽ രണ്ടു തവണ നെയ്യ് ഉപയോഗിച്ച് മുടിയും തലയോട്ടിയും മസാജ് ചെയ്യുക. 

ഉള്ളി

ഒരു ബ്ലെൻഡറിൽ ഉള്ളി പൊടിക്കുക, ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. അതിന്റെ നീര് ഉപയോഗിച്ച് മുടി മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. 

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ അറിവും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് ഒരു ഡോക്ടറെ സമീപിക്കുക. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News