Vegetarians in India | ലോകത്തിൽ ഏറ്റവും അധികം സസ്യഭുക്കുകളുള്ള രാജ്യം ഏതാണ്? 'വേള്‍ഡ് അറ്റ്‍ലസ്' തയ്യാറാക്കിയ ലിസ്റ്റ്

ലോകത്തിലേറ്റവും കൂടുതല്‍ വെജിറ്റേറിയൻസുള്ളത് ഇന്ത്യയില്‍ തന്നെയാണ്. ആകെ ജനസംഖ്യയുടെ 38 ശതമാനം പേരും രാജ്യത്ത് വെജിറ്റേറിയൻസാണ് 

Written by - Zee Malayalam News Desk | Last Updated : Dec 3, 2023, 03:28 PM IST
  • ബുദ്ധിസം, ജൈനിസം എല്ലാം ഇന്ത്യയെ ഇക്കാര്യത്തെ സ്വാധീനിച്ചിട്ടുള്ളതാണ്
  • ആകെ ജനസംഖ്യയുടെ 38 ശതമാനം പേരും രാജ്യത്ത് വെജിറ്റേറിയൻസാണ്
  • ഇന്ത്യ കഴിഞ്ഞാല്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനം ഇസ്രായേലിനാണ്
Vegetarians in India | ലോകത്തിൽ ഏറ്റവും അധികം സസ്യഭുക്കുകളുള്ള രാജ്യം ഏതാണ്? 'വേള്‍ഡ് അറ്റ്‍ലസ്' തയ്യാറാക്കിയ ലിസ്റ്റ്

ലോകത്തില്‍ ഏറ്റവും അധികം വെജിറ്റേറിയൻസുള്ള രാജ്യം ഏതാണെന്ന് അറിയുമോ, മറ്റൊരു രാജ്യവും അല്ല നമ്മുടെ ഇന്ത്യ തന്നെ . 'വേള്‍ഡ് അറ്റ്‍ലസ്' തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് ഇങ്ങനൊരു കണ്ടെത്തൽ . ഇതില്‍ ലോകത്തിലേറ്റവും കൂടുതല്‍ വെജിറ്റേറിയൻസുള്ളത് ഇന്ത്യയില്‍ തന്നെയാണ്. ആകെ ജനസംഖ്യയുടെ 38 ശതമാനം പേരും രാജ്യത്ത് വെജിറ്റേറിയൻസാണ് . 

ബുദ്ധിസം, ജൈനിസം എല്ലാം ഇന്ത്യയെ ഇക്കാര്യത്തില്‍ സ്വാധീനിച്ചിട്ടുള്ളതാണ്. പല കാരണങ്ങള്‍ കൊണ്ടും ആളുകള്‍ വെജിറ്റേറിയൻസ് ആകുന്നുണ്ടെന്നാണ് റിപ്പോർട്ട് . ആരോഗ്യം, പരിസ്ഥിതിവാദം, മറ്റുള്ളവരുടെ ഏതെങ്കിലും തരത്തിലുള്ള സ്വാധീനം എന്നിവയെക്കാളെല്ലാം മതം, സംസ്കാരം, സാമ്പത്തികാവസ്ഥ, മാംസാഹാരത്തോടുള്ള എതിര്‍പ്പ് എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ഇന്ത്യയില്‍ ഇതിന് കാരണമായി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യ കഴിഞ്ഞാല്‍ ഈ പട്ടികയില്‍ രണ്ടാം സ്ഥാനം നേടിയിരിക്കുന്ന ഇസ്രായേലിലും വിശ്വാസപരവും സാംസ്കാരികപരവും ആയ കാരണങ്ങള്‍ തന്നെ നിലനില്‍ക്കുന്നു.

ഇവിടെ 13 ശതമാനം പേരാണ് വെജിറ്റേറിയൻസ്. ഇതിന് പിന്നിലുള്ള തായ്‍വാനിലും (12 ശതമാനം) വിശ്വാസപരമായ കാരണങ്ങളാണ് വെജിറ്റേറിയനിസം വ്യാപകമാക്കുന്നത് . എന്നാല്‍ തായ്‍വാന് തൊട്ടുതാഴെ സ്ഥാനം പിടിച്ച ഇറ്റലിയില്‍ (10 ശതമാനം)  പരിസ്ഥിതി വാദവും, മൃഗങ്ങളോടുള്ള ക്രൂരത കുറയ്ക്കാനുള്ള ബോധവത്കരണവും, ആരോഗ്യസംരക്ഷണവുമാണ് കാരണമായി പറയുന്നത് . ഇതിന് പിന്നാലെ പട്ടികയില്‍ യഥാക്രമം സ്ഥാനം പിടിച്ച ഓസ്ട്രിയ (9 ശതമാനം), ജര്‍മ്മനി (9 ശതമാനം), യുകെ(9 ശതമാനം), ബ്രസീല്‍ (8 ശതമാനം), അയര്‍ലണ്ട് (6 ശതമാനം), ഓസ്ട്രേലിയ (5 ശതമാനം) എന്നിവിടങ്ങളിലെല്ലാം ആരോഗ്യം, പരിസ്ഥിതി എന്നീ വിഷയങ്ങളാണ് വെജിറ്റേറിയനിസത്തിന് പിന്നിലുള്ള കാരണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News