കണ്ണൂർ: ബെംഗളൂരുവിൽ അസാം സ്വദേശിയായ വ്‌ളോഗറെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന മലയാളി യുവാവിനായി പോലീസ് തിരച്ചിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്. അസം സ്വദേശിനി മായ ഗൊഗോയിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
Also Read: അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും; സംസ്ഥാനത്ത് 3 ജില്ലകളിൽ യെല്ലോ അലർട്ട്!
സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന കണ്ണൂർ സ്വദേശി ആരവിന്റെ തോട്ടട കിഴുന്നയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തി. ആരവിന്റെ കണ്ണൂർ വട്ടക്കുളത്തെ ബന്ധുവീട്ടിലും പരിശോധന നടത്താന് പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ചയാണ് (നവംബർ 23) യുവതിയും ആരവും ബെംഗളൂരു ഇന്ദിരാ നഗറിലെ അപ്പാര്‍ട്ട്മെന്റില്‍ ചെക്ക് ഇന്‍ ചെയ്തത്. ഞായറാഴ്ച യുവതി കൊല്ലപ്പെട്ടതായാണ് പോലീസ് നിഗമനം. യുവതിയുടെ നെഞ്ചില്‍ ഒന്നിലധികം തവണ കുത്തേറ്റിരുന്നതായാണ് പോലീസ് പറയുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ വരെ ആരവ് അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നുവെന്നും അതുവരെ മൃതദേഹത്തിനൊപ്പം കഴിഞ്ഞുകൂടിയതായും പോലീസ് സംശയിക്കുന്നു.
Also Read: ശുക്രൻ മീനത്തിലേക്ക് സൃഷ്ടിക്കും ഡബിൾ രാജയോഗം; ഇവർക്ക് അതിഗംഭീര നേട്ടങ്ങളുടെ കാലം
പ്രതിയെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു വരികയാണെന്ന്. കേസിൽ കർണാടക പോലീസ് കേരളാ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. ബെംഗളൂരുവിന് സമീപം കോറമംഗളയിലായിരുന്നു മായ ജോലി ചെയ്തിരുന്നത്. യൂട്യൂബില്‍ ഫാഷന്‍, ഭക്ഷണം എന്നിവയെ കുറിച്ചുള്ള വീഡിയോകളാണ് മായ പങ്കിട്ടിരുന്നത്.
റോയൽ ലിവിംഗ് സർവീസ് അപ്പാർട്ട്‌മെൻ്റിലെ ഒരു മുറിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി ഇന്ദിരാ നഗർ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് മുറി സന്ദർശിച്ചപ്പോഴാണ് മായയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന രീതിയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. പ്രതിയെന്ന് സംശയിക്കുന്ന ആരവ് ലീപ് സ്കോളറിൽ സ്റ്റുഡൻ്റ് കൗൺസിലറായി ജോലി ചെയ്യുന്നതായിട്ടാണ് പോലീസ് പറയുന്നത്. പോലീസ് മുറിയിൽ പ്രവേശിച്ചപ്പോൾ ഒരു കത്തി കണ്ടെത്തിയതായും ഓൺലൈനിൽ ഓർഡർ ചെയ്ത നൈലോൺ വയർ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നാണ് നിഗമനമെന്നും ഡെപ്യൂട്ടി പോലിസ് കമ്മീഷണർ ദേവരാജ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.