ശരീരഭാരം കുറയ്ക്കാനുള്ള യാത്രയെക്കുറിച്ച് ആലോചിക്കുമ്പോൾ പോഷകാഹാരത്തെക്കുറിച്ച് ചിന്തിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് ശൈത്യകാലത്ത്. ശൈത്യകാലത്ത് ഭൂരിഭാഗം ആളുകളും ഉദാസീനമായ ജീവിതശൈലിയാകും പിന്തുടരുന്നത്. കൂടുതൽ കലോറി അടങ്ങിയ ഭക്ഷണങ്ങളും കഴിക്കും.
ചിലത് കലോറി, പഞ്ചസാര, കൊഴുപ്പ് എന്നിവ അടങ്ങിയതായിരിക്കും. ഇത് ആരോഗ്യകരമായ ജീവിതശൈലിയെ ബാധിക്കും. ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്. ശൈത്യകാലത്തെ ഡയറ്റ് പ്ലാനിൽ ചേർക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ഭക്ഷണങ്ങൾ ഏതെല്ലാമാണെന്ന് നോക്കാം.
വറുത്ത ഭക്ഷണങ്ങൾ: തണുത്ത കാലാവസ്ഥ നിങ്ങളെ വറുത്തഭക്ഷണം കഴിക്കാൻ പ്രേരിപ്പിച്ചേക്കാം. സമോസ, സ്പ്രിംഗ് റോളുകൾ എന്നിവ പോലുള്ള ഈ ഇനങ്ങളിൽ ജാഗ്രത പാലിക്കുക. കാരണം അവ അനാരോഗ്യകരവും ഉയർന്ന കലോറി അടങ്ങിയതും ആയിരിക്കും. പകരം, വിത്തുകൾ നട്സുകൾ പോലുള്ള ബദലുകൾ തിരഞ്ഞെടുക്കുക.
പ്രീ-പാക്ക്ഡ് സൂപ്പുകൾ: പാക്കറ്റുകളിൽ വരുന്ന സൂപ്പുകളിൽ സോഡിയവും പ്രിസർവേറ്റീവുകളും കൂടുതലാണ്. ആരോഗ്യകരവും ശൈത്യകാലത്ത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമായ പച്ചക്കറികളും ലീൻ പ്രോട്ടീനുകളും ഉപയോഗിച്ച് വീടുകളിൽ തയ്യാറാക്കുന്ന സൂപ്പുകൾ കഴിക്കുക.
ALSO READ: ശരീരത്തിൽ എൽഡിഎൽ കൊളസ്ട്രോൾ വർധിക്കുന്നത് അപകടം; ഗുരുതരമായ ഈ ആരോഗ്യാവസ്ഥകളിലേക്ക് നയിക്കും
ഉയർന്ന കലോറിയുള്ള ഹോട്ട് ചോക്ലേറ്റ്: ഹോട്ട് ചോക്ലേറ്റ് ശൈത്യകാലത്ത് പലരും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ട്രീറ്റാണ്. ചില ഹോട്ട് ചോക്ലേറ്റിൽ ഉയർന്ന കലോറി അടങ്ങിയിരിക്കുന്നു. മധുരമില്ലാത്ത കൊക്കോ, കൊഴുപ്പ് കുറഞ്ഞ പാൽ എന്നിവ ഉപയോഗിച്ച് ഹോട്ട് ചോക്ലേറ്റ് തയ്യാറാക്കാൻ ശ്രദ്ധിക്കുക.
ഫ്ലേവേർഡ് യോഗർട്ട്: ഫ്ലേവർഡ് യോഗർട്ടുകളിൽ പലപ്പോഴും പഞ്ചസാരയും കൃത്രിമ രുചികളും അടങ്ങിയിരിക്കുന്നു. പകരം, ഫ്ലേവറുകൾ ചേർക്കാത്ത തൈര് തിരഞ്ഞെടുത്ത് ആരോഗ്യകരമായ ഭക്ഷണക്രമം നിലനിർത്താൻ സഹായിക്കും.
ഗ്രാനോള: ഗ്രാനോള പലപ്പോഴും ആരോഗ്യകരമായ ഭക്ഷണമായി കണക്കാക്കപ്പെടുന്നു, പക്ഷേ അതിൽ പഞ്ചസാരയും കലോറിയും കൂടുതലായിരിക്കും. നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്താത്ത, വീട്ടിൽ നിർമിച്ചതോ കുറഞ്ഞ പഞ്ചസാരയുള്ളതോ ആയ ഗ്രാനോളകൾ തിരഞ്ഞെടുക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.