ശരീര ഭാരം ഉയരുന്നതാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്നം. ശരീരഭാരം കുറയ്ക്കാൻ പല രീതികളും നമ്മൾ പരീക്ഷിക്കാറുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിൽ അമിത വണ്ണം കുറയ്ക്കുക എന്നതാണ് പ്രധാന കാര്യം. ഇതിനായി ഭക്ഷണകാര്യങ്ങളിൽ നമ്മൾ പിന്തുടരുന്ന ചില തെറ്റായ ശീലങ്ങൾ മാറ്റിയാൽ മതിയെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് ഭക്തി കപൂര്‍ പറയുന്നത്.
ഭക്ഷണകാര്യങ്ങളിൽ മാറ്റേണ്ട ശീലങ്ങള്‍
-തിടുക്കത്തിൽ ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.
-അമിതമായി ലഘുഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും.
-ഭക്ഷണ സമയത്ത് വെള്ളം കുടിക്കുന്ന ശീലം ഒഴിവാക്കണം.
-ഭക്ഷണം ഒഴിവാക്കുകയും അമിതമായി കഴിക്കുകയും ചെയ്യുന്നത് ശരീഭാരം വർധിപ്പിക്കും.
ഭക്ഷണകാര്യങ്ങളിൽ പിന്തുടരുന്ന തെറ്റായ ശീലങ്ങള്‍ മാറ്റാനുള്ള വഴികള്‍
-ആരോഗ്യശീലങ്ങളെയും ഭക്ഷണ ക്രമീകരണത്തെയും സംബന്ധിച്ച് ഒരു പദ്ധതിയുണ്ടാക്കുകയും അത് കൃത്യമായി പിന്തുടരുകയും ചെയ്യുക.
-ഓരോ ആഴ്ചയും ഒരു പുതിയ ലക്ഷ്യം പിന്തുടരുക.
-വ്യായാമം ശീലമാക്കുക.
പൊതുവായ അറിവുകളെ അടിസ്ഥാനമാക്കിയാണ് ലേഖനം തയ്യാറാക്കിയിരിക്കുന്നത്. ഭക്ഷണക്രമീകരണത്തിലും വ്യായാമങ്ങളിലും മാറ്റം വരുത്തുന്നതിന് മുൻപായി ഡോക്ടറുടെയോ ആരോഗ്യ വിദഗ്ധന്റെയോ നിർദേശം സ്വീകരിക്കേണ്ടതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...