ശരീരഭാരം കുറയ്ക്കുന്നതിന് പലരും പലവിധത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. ഭക്ഷണക്രമീകരണവും വ്യയാമവും ഇതിന് ആവശ്യമാണ്. ശരീരഭാരം കുറയ്ക്കുന്നവർ പല ഭക്ഷണങ്ങളും ഒഴിവാക്കേണ്ടി വരും. എന്നാൽ, അത്താഴം കഴിക്കാതിരുന്നാൽ ശരീരഭാരം കുറയുമെന്ന് പറയപ്പെടുന്നത് ശരിയാണോ? ഇക്കാര്യത്തിൽ എത്രമാത്രം വാസ്തമുണ്ട്? എന്നാൽ ഏതെങ്കിലും നേരം ഭക്ഷണം കഴിക്കാതിരുന്നാൽ ശരീരഭാരം കുറയില്ലെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം മിതമായ അളവിൽ കഴിച്ചാണ് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കേണ്ടത്.
ശരീരത്തിന് അവശ്യം വേണ്ട പോഷകങ്ങളെല്ലാം ലഭിക്കുന്ന വിധത്തിൽ ഭക്ഷണശീലം ക്രമീകരിക്കണം. ഫൈബർ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കാൻ ശ്രദ്ധിക്കണം. ഇത് ദഹനം എളുപ്പത്തിലാക്കുകയും ശരീരഭാരം കുറയുന്നത് വേഗത്തിലാക്കുകയും ചെയ്യും. ധാരാളം വെള്ളം കുടിക്കണം. ശരീരത്തിൽ ജലാംശം ഇല്ലെങ്കിൽ ദഹനം ബുദ്ധിമുട്ടേറിയതാകും. ശരീരത്തിന് പോഷകങ്ങളെ സ്വാംശീകരിക്കാനും കലോറി എരിയിച്ചുകളയാനും ജലാംശം ആവശ്യമാണ്.
ശരീരഭാരം കുറയ്ക്കാനായി അത്താഴം ഒഴിവാക്കുന്നവരുണ്ട്. ഇത് ശരീരത്തിന് ദോഷം ചെയ്യും. അത്താഴം ഒഴിവാക്കുന്നതിന് പകരം, നേരത്തെ അത്താഴം കഴിക്കുന്നത് ശീലമാക്കുക. അത്താഴത്തിന് ലഘുവായ ഭക്ഷണങ്ങൾ മാത്രം കഴിക്കുക. അത്താഴം കഴിച്ചതിന് ശേഷം അധികം താമസിയാതെ ഉങ്ങുക. ശരീരത്തിന് ആവശ്യത്തിന് ഉറക്കം ലഭിക്കേണ്ടത് അത്യാവശ്യമാണ്. മദ്യപാനം, പുകവലി എന്നിവ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നതിനെ ദോഷകരമായി ബാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...