Weight loss Tips: ജിമ്മിൽ പോയില്ലെങ്കിലും ശരീരഭാരം കുറയ്ക്കാം, രാവിലെ ഇക്കാര്യങ്ങൾ ചെയ്താൽ മതി

Weight loss Tips: ജിമ്മിൽ പോകാതെ ശരീരഭാരം കുറയ്ക്കാൻ കഴിയില്ലെന്ന് നിങ്ങൾ കരുതുന്നുവെങ്കിൽ അതൊരു തെറ്റായ ധാരണ മാത്രം.  കാരണം വീട്ടിലിരുന്ന് ലളിതമായ കാര്യങ്ങൾ ചെയ്താൽ ശരീരഭാരം കുറയ്ക്കാം. അതെങ്ങനെയെന്ന് നമുക്ക് നോക്കാം...  

Written by - Ajitha Kumari | Last Updated : Jan 21, 2022, 02:47 PM IST
  • ജിമ്മിൽ പോകാതെ ശരീരഭാരം കുറയ്ക്കാൻ കഴിയില്ലെന്ന് കരുതണ്ട
  • രാവിലെ ഇക്കാര്യങ്ങൾ ചെയ്താൽ മതി
  • വീട്ടിലിരുന്ന് ലളിതമായ കാര്യങ്ങൾ ചെയ്താൽ ശരീരഭാരം കുറയ്ക്കാം
Weight loss Tips: ജിമ്മിൽ പോയില്ലെങ്കിലും ശരീരഭാരം കുറയ്ക്കാം, രാവിലെ ഇക്കാര്യങ്ങൾ ചെയ്താൽ മതി

Weight loss Tips:  വയർ വീർത്തിരിക്കുന്നതിലും തടി കൂടുന്നതിലും നിങ്ങൾക്ക് പ്രയാസമുണ്ടെങ്കിൽ ഒപ്പം ഇത് പെട്ടെന്ന് കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇതിനായി നിങ്ങൾ ജിമ്മിൽ പോകേണ്ട ആവശ്യമില്ല.  കാരണം ജിമ്മിൽ പോകാതെയും ശരീരഭാരം കുറയ്ക്കാം. ഇതിനായി നിങ്ങൾക്ക് ചിലവൊന്നുമില്ല.  കൂടാതെ കടുത്തവ്യായാമങ്ങളോ യോഗയോ ഒന്നും ചെയ്യേണ്ടതില്ല. പകരം ദിനചര്യയിൽ നേരിയ മാറ്റങ്ങൾ വരുത്തേണ്ടിവരും.  ഇങ്ങനെ ചെയ്താൽ നിങ്ങൾക്ക് വളരെ കുറച്ച് ദിവസങ്ങൾക്കുള്ളിൽ നിങ്ങളുടെ ഭാരം നിയന്ത്രിക്കാനാകും. 

Also Read: Broccoli Side effects: ഈ രോഗമുള്ളവർ ഓർമ്മിക്കാതെ പോലും 'ബ്രോക്കോളി' കഴിക്കരുത്

പല പഠനങ്ങളിലും പൊണ്ണത്തടി ക്യാൻസർ, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പറയുന്നുണ്ട്.   അത്തരമൊരു സാഹചര്യത്തിൽ ആരോഗ്യകരമായ ദിനചര്യകൾ പാലിച്ച്  അമിതവണ്ണത്തിന്റെ പിടിയിൽ നിന്ന് രക്ഷനേടി ആരോഗ്യകരമായ ജീവിതം നയിക്കുന്നത് നന്ന്.   അതിരാവിലെ ചെയ്യുന്ന ഈ ലളിതമായ ജോലികൾ ശരീരഭാരം വർദ്ധിക്കുന്നതിൽ നിന്നും രക്ഷ തരുന്നതിനൊപ്പം ദിവസം മുഴുവൻ നിങ്ങളെ ഊർജ്ജസ്വലരാക്കുകയും ചെയ്യും.  അപ്പോൾ കഠിനാധ്വാനം കൂടാതെ ശരീരഭാരം കുറയ്ക്കാൻ കഴിയുന്ന ഇക്കാര്യങ്ങളെ കുറിച്ച് നമുക്ക് നോക്കാം...

Also Read: Banana Side effects: ഈ രോഗമുള്ളവർ ഓർമ്മിക്കാതെ പോലും 'പഴം' കഴിക്കരുത്

1. രാവിലെ വെള്ളം കുടിക്കുക (Drink water early in the morning)

രാവിലെ തന്നെ രണ്ട് ഗ്ലാസ്സ് വെള്ളം കുടിക്കുക.   അതിൽ ഒരു ഗ്ലാസ് ചൂടുവെള്ളം ആകുന്നത് ഉത്തമം.   ഇത് നിങ്ങളുടെ കലോറിയും കൊഴുപ്പും വേഗത്തിൽ ഉരുക്കാൻ സഹായിക്കും. ഇതുകൂടാതെ നിങ്ങളുടെ ശരീരത്തിൽ ജലാംശം നിലനിർത്തും. അധികം വൈകാതെ ശരീരത്തിലെ അധിക കൊഴുപ്പ് കുറയുകയും ശരീരത്തിന് നല്ല ഷേപ്പ്  ലഭിക്കുകയും ചെയ്യും.  

2. നല്ല പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണം (High Protein Breakfast)

പ്രഭാതഭക്ഷണത്തിന് നല്ല പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. മുട്ടയും പാലും ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം കഴിച്ചാൽ ദീർഘനേരം വിശപ്പ് ഉണ്ടാകില്ലയെന്ന് പല ഗവേഷണങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. ഇതോടൊപ്പം പ്രഭാതഭക്ഷണം നല്ല രീതിയിൽ കഴിക്കണം. അതായത് പ്രഭാത ഭക്ഷണം രാജകീയമായി തന്നെവേണം എന്നർത്‌ഥം.  

Also Read: Omicron Important Symptoms: നിങ്ങളുടെ കണ്ണുകളിൽ ഈ ലക്ഷണങ്ങൾ കാണുന്നുണ്ടോ? ഒമിക്രോണ്‍ ആവാം, അവഗണിക്കരുത്

3. കുറച്ച് സൂര്യപ്രകാശവും ആവശ്യമാണ് (Some Sunlight Is Also Necessary)

ശാസ്ത്രജ്ഞർ പറയുന്നത് ശരീരത്തിലെ വിറ്റാമിൻ ഡിയുടെ അളവും ഭാരത്തെ സ്വാധീനിക്കുമെന്നാണ്. വർദ്ധിച്ചുവരുന്ന ശരീരഭാരം കുറയ്ക്കാൻ വിറ്റാമിൻ ഡി സഹായകമാണെന്ന് കണ്ടിട്ടുണ്ട്. അതിനാൽ രാവിലെയും കുറച്ച് വെയിൽ കൊള്ളുന്നത് ഉത്തമമാണ്. 

4. ഭാരം പരിശോധിക്കുക (Check Weight)

ശരീരഭാരം കുറയ്ക്കാൻ ഇടയ്ക്കിടയ്ക്ക് നിങ്ങൾ നിങ്ങളുടെ ശരീരഭാരം പരിശോധിക്കുന്നതും ഒരു ശീലമാക്കണം. കാരണം ഇതുവഴി ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്കൊരു പ്രേരണയുണ്ടാകും.

Also Read: Viral Video: റോഡിലൂടെ ബുള്ളറ്റ് പായിച്ച് വധു! വീഡിയോ കാണാം 

5. ധ്യാനം (Meditation)

ശരീരഭാരം കുറയ്ക്കാൻ വളരെ ബുദ്ധിമുട്ടുള്ള വ്യായാമങ്ങളും യോഗയും ചെയ്യുന്നതിനുപകരം ദിവസവും രാവിലെ ധ്യാനം ശീലമാക്കുന്നത് ഉത്തമമാണ്. ഇങ്ങനെ ചെയ്യുന്നത് ക്രമേണ നിങ്ങളുടെ ഭാരത്തിൽ വ്യത്യാസം കാണിക്കാൻ സഹായിക്കും. നിങ്ങളുടെ ഭാരത്തിൽ മാത്രമല്ല ഇത് നിങ്ങളുടെ ചർമ്മത്തിലും മാനസികാരോഗ്യത്തിലും നല്ല ഉണർവ് ഉണ്ടാക്കും.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News