Salt Craving : ഉപ്പ് ഒരുപാട് കഴിക്കാൻ തോന്നാറുണ്ടോ? സൂക്ഷിക്കുക, ഈ രോഗങ്ങൾ മൂലമാവാം

പേശികളെ നിയന്ത്രിക്കുന്നതും ദ്രാവക ബാലൻസ് (Fluid Imbalance)  നിലനിർത്തുന്നതും ഉൾപ്പെടെ ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് ഉപ്പ് അത്യാവശ്യമാണ്.

Written by - Zee Malayalam News Desk | Last Updated : Jan 19, 2022, 02:23 PM IST
  • ഉപ്പ് ഒരിക്കലും ഒരു ആരോഗ്യപൂർണമായ ഭക്ഷ്യവസ്തു അല്ല.
  • ഒരുപാട് ഉപ്പ് കഴിക്കുന്നത് മരണത്തിന് (Death) വരെ ഇടയാക്കിയേക്കും.
  • അതേസമയം ഉപ്പ് തീരെ കഴിക്കാതായിരിക്കുന്നതും ആരോഗ്യത്തിന് ദോഷമാണ്.
  • പേശികളെ നിയന്ത്രിക്കുന്നതും ദ്രാവക ബാലൻസ് (Fluid Imbalance) നിലനിർത്തുന്നതും ഉൾപ്പെടെ ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് ഉപ്പ് അത്യാവശ്യമാണ്.
Salt Craving : ഉപ്പ് ഒരുപാട് കഴിക്കാൻ തോന്നാറുണ്ടോ? സൂക്ഷിക്കുക, ഈ രോഗങ്ങൾ  മൂലമാവാം

ചിലർക്ക് ഉപ്പ് (Salt Craving) ഒരുപാട് കഴിക്കാൻ തോന്നാറുണ്ട്. എന്നാൽ ഉപ്പ് ഒരിക്കലും ഒരു ആരോഗ്യപൂർണമായ ഭക്ഷ്യവസ്തു അല്ല. ഒരുപാട് ഉപ്പ് കഴിക്കുന്നത് മരണത്തിന് (Death) വരെ ഇടയാക്കിയേക്കും. അതേസമയം ഉപ്പ് തീരെ കഴിക്കാതായിരിക്കുന്നതും ആരോഗ്യത്തിന് ദോഷമാണ്. പേശികളെ നിയന്ത്രിക്കുന്നതും ദ്രാവക ബാലൻസ് (Fluid Imbalance)  നിലനിർത്തുന്നതും ഉൾപ്പെടെ ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങൾക്ക് ഉപ്പ് അത്യാവശ്യമാണ്.

മിക്കപ്പോഴും ഉപ്പ് കറികളിൽ ചേർത്തും മറ്റുമാണ് കഴിക്കാറുള്ളത്. എന്നാൽ ചില സമയം ചിലർക്ക് ഉപ്പ് മാത്രം കഴിക്കാൻ തോന്നാറുണ്ട്. ഉപ്പ് വേണം എന്ന ഒരു തോന്നൽ. എന്നാൽ ഇത് ഒരു രോഗലക്ഷണമാകാം. അതിനാൽ തന്നെ ഈ  തോന്നലിനെ നിസ്സാരമായി ഒഴിവാക്കി കളയരുത്.

ALSO READ: Pulse oximeter | എന്താണ് പൾസ് ഓക്സിമീറ്റർ? ഓക്സിജൻ നില പരിശോധിക്കുന്നത് എങ്ങനെ?

ഉപ്പ് കഴിക്കാൻ തോന്നുന്നതിന്റെ കാരണങ്ങൾ 

 നിർജ്ജലീകരണം

 ശരീരം ശരിയായി പ്രവർത്തിക്കാൻ ദ്രാവക ബാലൻസ് നിലനിർത്തേണ്ടത് അത്യാവശ്യമാണ്. ഈ ബോഡി ഫ്ലൂയിഡ് ലെവൽ വളരെയധികം താഴുന്നത് മൂലം നിങ്ങൾക്ക് ഉപ്പ് ഉപ്പ് തിന്നാൻ തോന്നിയേക്കാം. കൂടുതൽ വെള്ളം കുടിക്കണമെന്ന് നിങ്ങളെ നിങ്ങളുടെ ശരീരം ഓര്മിപ്പിക്കുന്നതാവാം ഇത്.

  നിർജ്ജലീകരണത്തിന്റെ മറ്റ് ലക്ഷണങ്ങൾ തണുത്ത ചർമ്മം, തലകറക്കം, ദാഹം, തലവേദന, മൂത്ര ഉത്പാദന കുറവ്, ഹൃദയമിടിപ്പിലെ വർധന, പേശികൾക്ക് ഉണ്ടാകുന്ന വേദന എന്നിവയൊക്കെയാണ്.

ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥ

നമ്മുടെ ശരീരത്തിന് ആവശ്യമായ മിനറലുകളെ ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കുന്നത് ബോഡി ഫ്ലൂയിഡുകളാണ്. ഈ മിനറലുകളാണ് ശരീരത്തിന്റെ പ്രവർത്തനങ്ങൾ ശരിയായി നടക്കാൻ സഹായിക്കുന്നത്. ഉപ്പിൽ കണ്ട് വരുന്ന സോഡിയമാണ്. ഈ  മിനറലുകൾ എലെക്ട്രോലൈറ്റുകൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇതിൽ ഉണ്ടാകുന്ന അസന്തുലിതാവസ്ഥ മൂലവും അമിതമായി ഉപ്പ് കഴിക്കാൻ തോന്നാം.

ALSO READ: Omicron alert | ഒമിക്രോൺ ലക്ഷണങ്ങൾ ഉണ്ടോ? ഇവ കഴിക്കാൻ തുടങ്ങിക്കോളൂ..

അഡിസൺസ് ഡിസീസ് 

നിങ്ങളുടെ ശരീരത്തിന് ആവശ്യമായ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നത് നിങ്ങളുടെ അഡ്രീനൽ ഗ്രന്ഥികളാണ്. നിങ്ങളുടെ അഡ്രീനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ അളവ് കുറയുന്ന അവസ്ഥയാണ്  അഡിസൺസ് ഡിസീസ്. ഇത് വളരെ അപൂർവ്വമായി മാത്രമേ കണ്ട് വരാറുള്ളൂ. ക്ഷീണം, വിളറിയ ചർമ്മം, കുറഞ്ഞ രക്തസമ്മർദ്ദം, വിശപ്പില്ലായ്മ, സ്ഥിരമായ വയറിളക്കം, ചർമ്മത്തിന്റെ കറുത്ത പാടുകൾ, വായ്പ്പുണ്ണുകൾ എന്നിവ ഈ രോഗത്തിന്റെ  മറ്റ് ലക്ഷണങ്ങളാണ്.

ALSO READ: Long Covid | ഒമിക്രോൺ മുക്തരിൽ ദീർഘകാല കോവിഡ് ലക്ഷണങ്ങൾ? ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

മാനസിക സമ്മർദ്ദം 

അഡ്രീനൽ ഗ്രന്ഥികളാണ് നമ്മുടെ ശാരീരത്തിൽ കോർട്ടിസോൾ ഉത്പാദിപ്പിക്കുന്നത്. രക്തസമ്മർദ്ദം കുറയ്ക്കാനും, മാനസിക സമ്മർദ്ദത്തിന്റെ ഫലമായും ഈ ഹോർമോൺ പുറത്ത് വിടാറുണ്ട്. എന്നാൽ ശരീരത്തിൽ സോഡിയത്തിന്റെ അളവ് കൂടുതലാണെങ്കിൽ ശരിയായ തോതിൽ കോർട്ടിസോൾ ഉത്പാദിപ്പിക്കില്ല. ഈ അവസ്ഥയിൽ ഉപ്പ് തിന്നാൻ ചിലർക്ക് തോന്നാറുണ്ട്.

ബാർട്ടർ സിൻഡ്രോം

ബാർട്ടർ സിൻഡ്രോം ഉള്ള ആളുകൾക്ക് സോഡിയം സോഡിയം ശരീരത്തിലേക്ക് ആഗിരണം ചെയ്യാൻ കഴിയില്ല. അവർ കഴിക്കുന്ന സോഡിയം മുഴുവൻ മൂത്രത്തിലൂടെ നഷ്ടപ്പെടും. ഇതുമൂലം തന്നെ ഇവരുടെ ശരീരത്തിൽ സോഡിയത്തിന്റെ അളവ് വളരെ കുറവായിരിക്കും. ഈ രോഗാവസ്ഥ ജനിക്കുമ്പോൾ മുതൽ തന്നെ ഉണ്ടാകുന്നതാണ്. ഈ രോഗികളിൽ ഉപ്പ് തിന്നാനുള്ള ആഗ്രഹം കൂടുതലായി കണ്ട് വരാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News