Weight Loss Fruits: നിങ്ങളുടെ തടി കുറക്കാൻ പറ്റിയ ചില പഴങ്ങൾ, ഇപ്പോൾ തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

Weight Loss Fruits: വ്യായാമം ചെയ്യാനോ ജിമ്മിൽ പോകാനോ സമയമില്ലാത്തവർക്കാണെങ്കിൽ ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തി തടി കുറയ്ക്കാൻ ശ്രമിക്കാം

Written by - Zee Malayalam News Desk | Last Updated : Sep 7, 2023, 05:15 PM IST
  • ആപ്പിളിൽ നാരുകൾ കൂടുതലാണ്. ശരീരഭാരം കുറയ്ക്കാൻ ഇത് വളരെ പ്രയോജനകരമാണ്
  • ശരീരഭാരം കുറയ്ക്കാനുള്ള പഴങ്ങളിൽപ്പെടുന്ന ഒന്നാണ് തണ്ണിമത്തൻ
  • നല്ല ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും പേരയ്ക്ക ദിവസവും കഴിക്കണം
Weight Loss Fruits: നിങ്ങളുടെ തടി കുറക്കാൻ പറ്റിയ ചില പഴങ്ങൾ, ഇപ്പോൾ തന്നെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം

തിരക്കേറിയ ജീവിതശൈലിയിൽ എല്ലാവരെയും ഒരു പോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ് പൊണ്ണത്തടി. പൊണ്ണത്തടി പ്രശ്നം ഭയന്ന് പലരും ഇഷ്ടപ്പെട്ട ഭക്ഷണം വരെ ഉപേക്ഷിക്കുന്നത് സ്ഥിരമാണ്. അമിതഭാരമുള്ള ഒരാൾക്ക് 4-5 കി.ഗ്രാം കുറയുകയാണെങ്കിൽപ്പോലും, പല രോഗങ്ങളിൽ നിന്നും രക്ഷപ്പെടാൻ കഴിയും.  വ്യായാമം ചെയ്യാനോ ജിമ്മിൽ പോകാനോ സമയമില്ലാത്തവർക്കാണെങ്കിൽ ഭക്ഷണത്തിൽ ചില മാറ്റങ്ങൾ വരുത്തി തടി കുറയ്ക്കാൻ ശ്രമിക്കാം. 

ശരീരഭാരം കുറയ്ക്കാൻ പഴങ്ങൾ
 
പഴങ്ങൾ പലപ്പോഴും തടി കുറക്കാൻ പറ്റുന്ന സാധ്യതയിലൊന്നാണ്. ഇവയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ശരീരത്തെ രോഗങ്ങളിൽ നിന്ന് അകറ്റി നിർത്താൻ പഴങ്ങൾ ഉപയോഗപ്രദമാണ്. ഈ പഴങ്ങളിൽ ചിലത് കൊഴുപ്പിനെ കുറക്കാൻ സഹായിക്കും. വയറ്റിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് ഉരുക്കി വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചില പഴങ്ങൾ കഴിച്ചാൽ തടി കുറയ്ക്കാനാകാും. അവ ഏതൊക്കെയെന്ന് പരിശോധിക്കാം.

പപ്പായ

പപ്പായ വെറും വയറ്റിൽ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. പപ്പായയിലെ പപ്പൈൻ എൻസൈം ആരോഗ്യത്തിന് ഏറെ നല്ലതാണ്. വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് കൊഴുപ്പ് ഉരുക്കാൻ സഹായിക്കും. ഇതിൽ നല്ല അളവിൽ വിറ്റാമിൻ എ, സി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്.

അവോക്കാഡോ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ അവക്കാഡോയിലുണ്ട്. ഇത് കഴിക്കുന്നത് പല വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യതകളും ഒഴിവാക്കും. ഒപ്പം എല്ലാത്തരത്തിലും പ്രതിരോധ ശേഷിയും വർധിപ്പിക്കും.

വാഴപ്പഴം

ഏത്തപ്പഴം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കുമെന്ന് പലപ്പോഴും പറയാറുണ്ട്. എന്നാൽ ഇത് പൂർണമായും സത്യമല്ല. ദിവസവും രാവിലെ വെറുംവയറ്റിൽ വാഴപ്പഴം കഴിക്കുന്നത് മാറ്റമുണ്ടാക്കും. വാഴപ്പഴത്തിൽ പൊട്ടാസ്യം, പ്രകൃതിദത്ത പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്.

ആപ്പിൾ പഴം

എല്ലാവരും കഴിക്കാൻ ശുപാർശ ചെയ്യുന്ന ഒരു പഴമാണ് ആപ്പിൾ. ആപ്പിളിൽ നാരുകൾ കൂടുതലാണ്. ശരീരഭാരം കുറയ്ക്കാൻ ഇത് വളരെ പ്രയോജനകരമാണ്. ഒപ്പം പ്രതിരോധ ശേഷിയും വർധിപ്പിക്കും

തണ്ണിമത്തൻ 

ശരീരഭാരം കുറയ്ക്കാനുള്ള പഴങ്ങളിൽപ്പെടുന്ന ഒന്നാണ് തണ്ണിമത്തൻ. ഇത് ശരീരത്തിലെ നിർജ്ജലീകരണം തടയുന്നു. തണ്ണിമത്തനിലെ ആന്റിഓക്‌സിഡന്റുകൾ ചർമ്മത്തെ സംരക്ഷിക്കും. ഇത് സ്ഥിരമായി കഴിക്കുന്നത് വയറിലെ കൊഴുപ്പ് അലിയിക്കും.  

പേരക്ക

നല്ല ദഹനത്തിനും ശരീരഭാരം കുറയ്ക്കാനും പേരയ്ക്ക ദിവസവും കഴിക്കണം. നാരുകൾ കൂടുതലായതിനാൽ പേരയ്ക്ക കഴിയ്ക്കുന്നത് ഫൈബർ കൂട്ടും. പേരക്ക പല്ലുകൾക്കും ബലം നൽകും

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇവ പിന്തുടരുന്നതിന് മുമ്പ് വിദഗ്ദ്ധോപദേശം സ്വീകരിക്കുക. ZEE NEWS ഈ വിവരങ്ങൾ അംഗീകരിക്കുന്നില്ല.)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News