viral video: നടുവിരലിന്റെ നീളം 5 ഇഞ്ച്; വിസ്മയമായി ഒളിവിയ മിർസിയ

സാധാരണയായി നമ്മുടെയൊക്കെ നടുവിരലിന്റെ നീളം മൂന്ന് അല്ലെങ്കിൽ കൂടിപ്പോയാൽ നാല് ഇഞ്ച്  അല്ലെ.  

Written by - Ajitha Kumari | Last Updated : Mar 20, 2021, 01:34 PM IST
  • തന്റെ അഞ്ച് ഇഞ്ച് വിരൽ വൈറലായ സമയത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നുവെന്ന് ഒളിവിയ
  • നടുവിരലിന് 5 ഇഞ്ച് നീളമുണ്ടെന്ന് തന്റെ 16 മത്തെ വയസിലാണ് ഒളിവിയ തിരിച്ചറിയുന്നത്.
  • ഒരുപാട് മാനസികസംഘർഷം അനുഭവിച്ചുവെങ്കിലും പിന്നീട് താൻതന്നെ അതിനെ ഒരു തമാശയായി കാണാൻ തുടങ്ങി.
viral video: നടുവിരലിന്റെ നീളം 5  ഇഞ്ച്;  വിസ്മയമായി ഒളിവിയ മിർസിയ

നടുവിരലിന്റെ നീളക്കൂടുതൽ കൊണ്ട് പ്രശസ്തമാവുകയാണ് ഒളിവിയ മെർസിയ എന്ന യുവതി.   ഒളിവിയ അരിസോണിയ നിവാസിയാണ്.  

സാധാരണയായി നമ്മുടെയൊക്കെ നടുവിരലിന്റെ നീളം മൂന്ന് അല്ലെങ്കിൽ കൂടിപ്പോയാൽ നാല് ഇഞ്ച്  അല്ലെ.  അപ്പോഴാണ് തന്റെ അഞ്ചിഞ്ചിന്റെ നീളമുള്ള നടുവിരലുമായി ഒളിവിയ ഒരു വിഡിയോയിൽ രംഗത്തെത്തിയത്.  

 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Olivia Mercea (@oliviamercea)

 

നടുവിരലിന്റെ ചിത്രം ഒളിവിയ പോസ്റ്റ് ചെയ്തത് 'ക്ഷമിക്കണം നിങ്ങൾ ഇത് കാണേണ്ടിവന്നു' എന്ന ഒരു അടിക്കുറിപ്പോടെയായിരുന്നു.   കൂടാതെ വീഡിയോയുടെ തുടക്കത്തിൽ തന്റെ അഞ്ച് ഇഞ്ച് വിരൽ വൈറലായ സമയത്തെക്കുറിച്ച് ഞാൻ ചിന്തിക്കുന്നുവെന്നും ഒളിവിയ പറയുന്നുണ്ട്.  വീഡിയോയിൽ നാടുവിരലിനെ ഒളിവിയ ചുംബിക്കുന്നുണ്ട്.  

നടുവിരലിന് 5 ഇഞ്ച് നീളമുണ്ടെന്ന് തന്റെ 16 മത്തെ വയസിലാണ് ഒളിവിയ തിരിച്ചറിയുന്നത്.  ആ സമയം ഒരുപാട്  മാനസികസംഘർഷം അനുഭവിച്ചുവെങ്കിലും പിന്നീട് താൻതന്നെ അതിനെ ഒരു തമാശയായി കാണാൻ തുടങ്ങിയെന്നും ഒളിവിയ പറഞ്ഞു.  വീഡിയോ കണ്ടവരൊക്കെ ഇതിനെക്കുറിച്ച് കൂടുതൽ ചിന്തിക്കേണ്ട കാര്യമില്ലെന്ന് പറയുന്നുണ്ട്.  

ഇതിനിടയിൽ ഒളിവിയയുടെ കാൽ വിരലുകളൂം കാണണമെന്ന് ചിലർ ആവശ്യപ്പെട്ടിട്ടുണ്ട്.  അതിനു മറുപടിയായി തന്റെ കാൽവിരലുകളും നീളമുള്ളതാണെന്ന് ഒളിവിയ കമന്റ് ചെയ്തിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News