Turmeric Milk Side Effects: മഞ്ഞളും പാലും ആരോഗ്യത്തിന് ഗുണകരമാണെന്നാണ് പൊതുവെ പറയുന്നത്. ശരിക്കും പറഞ്ഞാൽ ഇത് രണ്ടിന്റേയും കോമ്പിനേഷൻ ഒരു സൂപ്പർ ഫുഡ്സിനേക്കാളും കുറവല്ല. പാലിൽ മിക്കവാറുമുള്ള എല്ലാത്തരം പോഷകങ്ങളും കാണപ്പെടുന്നു അതുകൊണ്ടുതന്നെ ശരീരത്തിന് പൂർണ്ണ പോഷകാഹാരം ലഭിക്കുകയും ചെയ്യും. മഞ്ഞൾ ആന്റിസെപ്റ്റിക് ഗുണങ്ങളാൽ സമ്പുഷ്ടമാണ്. അതുകൊണ്ടുതന്നെ പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കുന്നതിലൂടെ പല രോഗങ്ങളും നിങ്ങളെ ആക്രമിക്കില്ല. എന്നാൽ ചിലർക്ക്ക്ക് ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. അതായത് ചില ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ഈ പാനീയം കുടിക്കാൻ പാടില്ല. അത് ആരൊക്കെയെന്ന് നമുക്ക് നോക്കാം...
Also Read: Weight Loss: ഈ അത്ഭുത പാനീയം കുടിക്കൂ വയറിലെ തൂങ്ങിക്കിടക്കുന്ന കൊഴുപ്പ് അപ്രത്യക്ഷമാകും!
ഇത്തരക്കാർ മഞ്ഞൾ പാൽ കുടിക്കരുത് (These people should not drink turmeric milk)
1. വയറിന് അസ്വസ്ഥതയുള്ളവർ കുടിക്കരുത് (These people should not drink turmeric milk)
വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവർ മഞ്ഞൾ ചേർത്ത പാൽ കുടിക്കരുത്. കാരണം ഇത് ഗ്യാസ് വർദ്ധിപ്പിക്കാൻ സഹായിക്കും. മഞ്ഞളിന്റെ പ്രഭാവം ചൂടുള്ളതിനാൽ അത് ദഹനത്തെ നശിപ്പിക്കും.
2. കുട്ടികളില്ലാത്ത പുരുഷന്മാർ
അച്ഛനാകാൻ ആഗ്രഹിക്കുന്നെങ്കിലും ചില ആന്തരിക പ്രശ്നങ്ങൾ കാരണം ഇത് സാധ്യമാകാതിരിക്കുന്ന പുരുഷന്മാരും മഞ്ഞൾ ചേർത്ത പാൽ കുടിക്കരുത്, കാരണം ഇത് ബീജത്തിന്റെ ഗുണനിലവാരത്തെ ദുർബലപ്പെടുത്തുന്നു, ഇത് പുരുഷ പ്രത്യുത്പാദനക്ഷമതയെ മോശമായി ബാധിക്കും.
3. കരൾ, പിത്തസഞ്ചി രോഗം ബാധിച്ചവർ (People suffering from liver and gall bladder disease)
കരളും പിത്തസഞ്ചിയും നമ്മുടെ ശരീരത്തിന്റെ വളരെ പ്രധാനപ്പെട്ട അവയവങ്ങളാണ്. അതുകൊണ്ടുതന്നെ ഇവയിൽ ഏതിലെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടായാൽ ശരീരത്തിന്റെ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കും. കരൾ, പിത്തസഞ്ചി രോഗങ്ങൾ നേരിടുന്നവർ മഞ്ഞൾ സെർത്ത പാൽ കുടിക്കരുത്. പ്രശ്നങ്ങൾ വർദ്ധിക്കും.
4. ഗർഭിണികൾ ഇത് ഒഴിവാക്കുക (Pregnant women should avoid)
ഗർഭിണികൾ മഞ്ഞൾ ചേർത്ത പാൽ കുടിക്കരുത്. ഇത് ഗർഭപാത്രത്തിന്റെ സങ്കോചം വർദ്ധിപ്പിക്കുകയും ഗർഭപാത്രത്തിൽ സ്തംഭനാവസ്ഥ ഉണ്ടാക്കുകയും അതിലൂടെ രക്തസ്രാവമുണ്ടാക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഗർഭിണികളായ സ്ത്രീകൾ മഞ്ഞൾ പാൽ കുടിക്കാൻ പാടുള്ളതല്ല.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...