Turmeric Hair Mask: ആരോഗ്യമുള്ള തിളങ്ങുന്ന മുടി വേണോ? അല്പം മഞ്ഞള്‍ മതി!!

Turmeric Hair Mask:  മഞ്ഞള്‍  മുടിയുടെ വളർച്ച മികച്ചതാക്കുന്നു, താരൻ പ്രശ്നം ഇല്ലാതാക്കുന്നു, മുടി നരയ്ക്കുന്നത് തടയുന്നു, മുടികൊഴിച്ചിൽ എന്ന പ്രശ്‌നം ഇല്ലാതാക്കാൻ സഹായിക്കുന്നു. മഞ്ഞള്‍ മസ്കായി മുടിയില്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. 

Written by - Zee Malayalam News Desk | Last Updated : Jun 19, 2023, 11:18 PM IST
  • മഞ്ഞള്‍ മുടിയുടെ വളർച്ച മികച്ചതാക്കുന്നു, താരൻ പ്രശ്നം ഇല്ലാതാക്കുന്നു, മുടി നരയ്ക്കുന്നത് തടയുന്നു, മുടികൊഴിച്ചിൽ എന്ന പ്രശ്‌നം ഇല്ലാതാക്കാൻ സഹായിക്കുന്നു. മഞ്ഞള്‍ മസ്കായി മുടിയില്‍ ഉപയോഗിക്കുന്നതാണ് ഉത്തമം.
Turmeric Hair Mask: ആരോഗ്യമുള്ള തിളങ്ങുന്ന മുടി വേണോ? അല്പം മഞ്ഞള്‍ മതി!!

Turmeric Hair Mask: മഞ്ഞള്‍ നമുക്കറിയാം സൗന്ദര്യസംരക്ഷണത്തിനും  ആരോഗ്യസംരക്ഷണത്തിനും ഏറെ ഉത്തമമാണ്. ചര്‍മ്മത്തിന് നിറം വര്‍ദ്ധിയ്‌ക്കാനും മുഖക്കുരു മാറാനുമെല്ലാം മഞ്ഞള്‍ നല്ലതാണ്‌. എന്നാല്‍, നിങ്ങള്‍ക്കറിയുമോ മഞ്ഞള്‍ മുടിയ്ക്കും ഏറെ നല്ലതാണ്.... 

Also Read:  Sun Transit in June: സൂര്യന്‍ മിഥുന രാശിയില്‍,കുടുംബ ബന്ധങ്ങളെ സൂര്യ സംക്രമണം എങ്ങിനെ ബാധിക്കും?  

മഞ്ഞള്‍ മുടിയില്‍ പുരട്ടിയാല്‍ലഭിക്കുന്ന ഗുണങ്ങള്‍ എന്താണെന്നറിയാം

മഞ്ഞള്‍  മുടിയുടെ വളർച്ച മികച്ചതാക്കുന്നു, താരൻ പ്രശ്നം ഇല്ലാതാക്കുന്നു, മുടി നരയ്ക്കുന്നത് തടയുന്നു, മുടികൊഴിച്ചിൽ എന്ന പ്രശ്‌നം ഇല്ലാതാക്കാൻ സഹായിക്കുന്നു. മഞ്ഞള്‍ മസ്കായി മുടിയില്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. 

മഞ്ഞള്‍ മുടിയ്ക്ക് ഏറെ ഗുണകരമാണ് എങ്കിലും അത് ഉപയോഗിക്കേണ്ടത് എങ്ങിനെ എന്ന് അറിഞ്ഞിരിക്കണം.  

മഞ്ഞള്‍ ഹെയർ മാസ്ക്  (Turmeric hair Mask) 

മഞ്ഞള്‍ ഹെയർ മാസ്ക് ഉണ്ടാക്കാൻ ആദ്യം രണ്ട് സ്പൂൺ മഞ്ഞൾപ്പൊടി എടുക്കുക. അതിലേയ്ക്ക്  2 ടീസ്പൂൺ തേനും രണ്ട് മുട്ടയും ചേര്‍ക്കുക. ഇത് നന്നായി മിക്‌സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കുക. ഇത് മുടിയിൽ പുരട്ടി അരമണിക്കൂറിനു ശേഷം  നന്നായി കഴുകുക. ഈ ഹെയർ മാസ്ക് മുടിയുടെ  വേരുകളെ  ശക്തിപ്പെടുത്തുകയും മൃദുവും തിളക്കവുമുള്ളതാക്കുകയും ചെയ്യുന്നു. 

മുടികൊഴിച്ചില്‍ തടയാം മഞ്ഞള്‍ ഇപ്രകാരം ഉപയോഗിക്കൂ

മഞ്ഞള്‍ ഉപയോഗിക്കുന്നത് വഴി മുടി കൊഴിച്ചില്‍ തടയാനാവുമെന്ന് നമുക്കറിയാം. മുടിയുടെ വളര്‍ച്ചയ്ക്കും ഒപ്പം  മുടി മൃദുവാക്കാനും മഞ്ഞള്‍ നല്ലതാണ്.  മഞ്ഞള്‍ തുല്യ അളവ് പാലും തേനും ചേര്‍ത്ത്  മിക്സ് ചെയ്ത് തലയില്‍ തേയ്ക്കുക. നന്നായി മസാജ് ചെയ്ത് അല്പസമയത്തിന് ശേഷം മുടി  കഴുകാം.

തലയോട്ടിയിലെ വീക്കം  താരന്‍ ഇല്ലാതാക്കാന്‍ മഞ്ഞള്‍  

തലയിലുണ്ടാകുന്ന ഒരു മുഖ്യ  പ്രശ്നമാണ് താരന്‍.  മഞ്ഞളില്‍ അടങ്ങിയിരിയ്ക്കുന്ന ആന്‍റിബാക്ടീരിയല്‍ ഘടകങ്ങള്‍ താരനെ തുരത്തും. വെളിച്ചെണ്ണയിൽ അൽപം മഞ്ഞൾ കലർത്തി മുടിയിൽ നന്നായി മസാജ് ചെയ്യാം. ഇത് തലയോട്ടിയിലെ വീക്കം കുറയ്ക്കുകയും താരൻ ഇല്ലാതാക്കുകയും ചെയ്യും. ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തില്‍ മൃതകോശങ്ങള്‍ അടിഞ്ഞുകൂടുന്നത് തടയുകയും ചെയ്യും. 

മൊത്തത്തിൽ, മഞ്ഞൾ നമ്മുടെ ശരീരത്തിന് മാത്രമല്ല, മുടിക്കും നല്ലതാണ്. നിങ്ങളുടെ മുടിക്ക് തിളക്കവും ആരോഗ്യവും നൽകണമെങ്കിൽ ഇന്ന് തന്നെ മഞ്ഞൾ ഉപയോഗിക്കാന്‍ ആരംഭിക്കുക.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News