ജീവിതശൈലിയും ഭക്ഷണ ശീലവുമാണ് ശരീരത്തിലെ യൂറിക് ആസിഡ് വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണം. തെറ്റായ ജീവിതശൈലി, ജങ്ക് ഫുഡുകൾ, എണ്ണമയമുള്ള ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡുകൾ എന്നിവ യൂറിക് ആസിഡിന്റെ അളവ് ഉയരാൻ കാരണമാകുന്നു. യൂറിക് ആസിഡ് പ്രശ്‌നത്തിൽ നിന്ന് വേഗത്തിൽ മോചനം ലഭിക്കാൻ നിങ്ങളുടെ ജീവിതശൈലിയിൽ ഉടനടി മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
തിരക്കേറിയ ജീവിതത്തിനിടെ പലതരത്തിലുള്ള രോഗങ്ങളാണ് ആളുകളെ പിടികൂടുന്നത്. ഭക്ഷണ ശീലങ്ങളും ജീവിത രീതികളും നമ്മുടെ ആരോഗ്യത്തെ പൂർണ്ണമായും പ്രതികൂലമായി ബാധിക്കുന്നവയാണ്. തെറ്റായ ഭക്ഷണ ശീലങ്ങൾ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് യൂറിക് ആസിഡ്. യൂറിക് ആസിഡിന്റെ പ്രശ്നം വർദ്ധിക്കുകയാണെങ്കിൽ, സന്ധികളിലും വിരലുകളിലും വേദന അനുഭവപ്പെടും. യൂറിക് ആസിഡ് പ്രശ്‌നത്തിൽ നിന്ന് മോചനം ലഭിക്കുന്നതിന് ദൈനംദിന പ്രവർത്തനങ്ങളും ഭക്ഷണ ശീലങ്ങളിലെ മാറ്റവും നിർബന്ധമാണ്.
ALSO READ: ദിവസം ആരംഭിക്കുന്നത് തന്നെ ഉത്കണഠയോടെയാണോ? സമ്മർദ്ദം താങ്ങാനാകുന്നില്ലേ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
മധുര പാനീയങ്ങളും ശീതള പാനീയങ്ങളും ഒഴിവാക്കുകയാണ് ആദ്യം വേണ്ടത്. ഇവ ആരോഗ്യത്തിന് നല്ലതല്ല. ശീതള പാനീയങ്ങളിലെ പഞ്ചസാരയുടെ ഉയർന്ന അളവ് ആരോഗ്യത്തിന് ഹാനികരമാണ്. യൂറിക് ആസിഡ് വർദ്ധിപ്പിക്കുന്നതിലും ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. മറുവശത്ത്, വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കണം. കാരണം യൂറിക് ആസിഡ് കുറയ്ക്കുന്നതിന് വിറ്റാമിൻ സി ഒരു പ്രധാന പോഷകമാണ്. ഈ പോഷകത്തിന്റെ സഹായത്തോടെ സന്ധിവാതത്തിനുള്ള സാധ്യതയും കുറയുന്നു. കൂടാതെ, രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് സന്തുലിതമായി നിലനിൽക്കുകയും ചെയ്യും. ഓറഞ്ച്, മധുരക്കിഴങ്ങ്, നാരങ്ങ, കിവി എന്നിവ ഇതിന് വളരെ ഉപയോഗപ്രദമാണ്.
യൂറിക് ആസിഡ് കുറയ്ക്കാൻ ആദ്യം ശരീരഭാരം കുറയ്ക്കണം. കാരണം വണ്ണം കൂടുന്നതിന്റെ പാർശ്വഫലങ്ങളിൽ ഒന്നാണ് യൂറിക് ആസിഡ്. ഭാരം നിയന്ത്രിച്ചാൽ യൂറിക് ആസിഡും നിയന്ത്രിക്കപ്പെടും. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും അത്യാവശ്യമാണ്. മദ്യം പൂർണ്ണമായും ഒഴിവാക്കണം. ധാരാളം മദ്യം കഴിക്കുന്നവർക്ക് യൂറിക് ആസിഡ് പ്രശ്‌നമുണ്ടാകാം. മദ്യം ഒരു സാമൂഹിക വിഭ്രാന്തി മാത്രമല്ല ആരോഗ്യ വിപത്ത് കൂടിയാണ്. അതുകൊണ്ട് മദ്യത്തിൽ നിന്ന് അകന്നു നിൽക്കുക.
ദൈനംദിന ഭക്ഷണത്തിൽ പ്യൂരിൻ അടങ്ങിയ ഭക്ഷണങ്ങൾ മാത്രമേ ഉൾപ്പെടുത്താവൂ. ഇങ്ങനെ ചെയ്താൽ യൂറിക് ആസിഡിന്റെ പ്രശ്നം തീർച്ചയായും കുറയും. ഇതിനായി കൊഴുപ്പ് കുറഞ്ഞ പാലുൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ എന്നിവ കഴിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...