Diabetes Diet: പ്രമേഹത്തെ നിയന്ത്രിക്കാം... മറക്കാതെ കഴിക്കാം ഈ ഭക്ഷണങ്ങൾ

Diabetes Diet Tips: ക്രമാതീതമായി വളർന്ന ഉദാസീനമായ ജീവിതശൈലിയാണ് പ്രമേഹം വർധിക്കുന്നതിലേക്ക് നയിച്ച ഒരു പ്രധാന അപകട ഘടകം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും പ്രമേഹ സാധ്യത കുറയ്ക്കാൻ സാധിക്കും.

Written by - Zee Malayalam News Desk | Last Updated : Jul 22, 2023, 12:57 PM IST
  • നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് മാത്രമല്ല, പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും ആരോ​ഗ്യകരമായ ഭാരം നിലനിർത്തുന്നതിനും സഹായിക്കും
  • മലബന്ധം ഇല്ലാതാക്കുക, ഹൃദ്രോഗസാധ്യത കുറയ്ക്കുക, ചിലതരം ക്യാൻസറുകൾക്കെതിരെ പോരാടുക എന്നീ ​ഗുണങ്ങളും നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് ഉണ്ട്
Diabetes Diet: പ്രമേഹത്തെ നിയന്ത്രിക്കാം... മറക്കാതെ കഴിക്കാം ഈ ഭക്ഷണങ്ങൾ

ആ​ഗോളതലത്തിൽ വലിയ വെല്ലുവിളി നേരിടുന്ന ആരോ​ഗ്യ പ്രശ്നമാണ് പ്രമേഹം. ഇന്ത്യയിലും പ്രമേഹ ബാധിതരുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2023 ജൂണിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഇന്ത്യയിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ പ്രമേഹബാധിതരാണെന്നും അത് ഇനിയും വർധിക്കാൻ വളരയെധികം സാധ്യതയുണ്ടെന്നും വെളിപ്പെടുത്തി.

മുൻപ് വാർധക്യത്തിൽ എത്തിയവരിലാണ് പ്രമേഹം കൂടുതലായി കണ്ടുവന്നിരുന്നത്. എന്നാൽ, ഇന്ന് യുവാക്കളിലും പ്രമേഹം സാധാരണമായിരിക്കുകയാണ്. ക്രമാതീതമായി വളർന്ന ഉദാസീനമായ ജീവിതശൈലിയാണ് പ്രമേഹം വർധിക്കുന്നതിലേക്ക് നയിച്ച ഒരു പ്രധാന അപകട ഘടകം. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും പ്രമേഹ സാധ്യത കുറയ്ക്കാൻ സാധിക്കും.

മയോ ക്ലിനിക്ക് പറയുന്നതനുസരിച്ച്, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾക്ക് മാത്രമല്ല, പ്രമേഹ സാധ്യത കുറയ്ക്കുന്നതിനും ആരോ​ഗ്യകരമായ ഭാരം നിലനിർത്തുന്നതിനും സഹായിക്കും. മലബന്ധം ഇല്ലാതാക്കുക, ഹൃദ്രോഗസാധ്യത കുറയ്ക്കുക, ചിലതരം ക്യാൻസറുകൾക്കെതിരെ പോരാടുക എന്നീ ​ഗുണങ്ങളും നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾക്ക് ഉണ്ട്.

നാരുകൾക്ക് പഞ്ചസാരയുടെ ആഗിരണം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെടുത്താനും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും കഴിയുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് നിരവധി ആരോ​ഗ്യ ​ഗുണങ്ങളാണ് നൽകുന്നത്. അവയിൽ പ്രധാനപ്പെട്ട ഒന്നാണ് പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുന്നുവെന്നത്.

ALSO READ: National Mango Day 2023: പഴങ്ങളുടെ രാജാവ്... ഗുണങ്ങളാൽ സമ്പന്നം; അറിയാം മാമ്പഴത്തിന്റെ ​ഗുണങ്ങൾ

സബ്ജ വിത്തുകൾ: സബ്ജ അല്ലെങ്കിൽ തുളസി വിത്തുകൾ സ്മൂത്തികൾ, തൈര്, മറ്റ് ഭക്ഷണങ്ങൾ എന്നിവയ്ക്കൊപ്പം കഴിക്കുന്നത് നല്ല രുചി നൽകുന്നു. സബ്ജ വിത്തുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. തുളസി വിത്തുകളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്, പ്രത്യേകിച്ച് പെക്റ്റിൻ ഉൾപ്പെടെ ലയിക്കുന്ന നാരുകൾ, കൂടാതെ ഒമേഗ -3 ഫാറ്റി ആസിഡുകളുടെ സസ്യ അധിഷ്ഠിത രൂപത്തിന്റെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണിത്. ഒരു ടീസ്പൂൺ അസംസ്കൃത സബ്ജ വിത്തിൽ 3.5 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്.

ബാർലി: ബാർലിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് ബീറ്റാ-ഗ്ലൂക്കൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെയും രക്തത്തിലെ പഞ്ചസാരയുടെയും അളവ് കുറയ്ക്കും. ഇത് ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. നിങ്ങൾക്ക് സൂപ്പ്, സലാഡുകൾ എന്നിവയിൽ ബാർലി ചേർക്കാം. അല്ലെങ്കിൽ അരിക്ക് പകരമായി ഉപയോഗിക്കാം. 20 ഗ്രാം അസംസ്കൃത ബാർലിയിൽ 3.4 ഗ്രാം നാരുകളുണ്ട്.

ആപ്പിൾ: ഭക്ഷണത്തിൽ ചേർക്കേണ്ട ആരോഗ്യകരമായ പഴങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ആപ്പിളിൽ നാരുകളുടെ അളവ് കൂടുതലാണ്. ഇതിന് ഡയറ്ററി ഫൈബർ ഉണ്ട്, കൂടാതെ ഗ്ലൈസെമിക് ഇൻഡക്‌സ് കുറവാണ്, ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നത് കഴിക്കേണ്ട ഭക്ഷണങ്ങളിൽ ചേർക്കാൻ അനുയോജ്യമായ പഴമാണ്.

പയറുവർ​ഗങ്ങൾ: പയറുവർ​ഗത്തിൽപ്പെട്ട ഭക്ഷണങ്ങൾ കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് മികച്ചതാണ്. അവയിൽ നാരുകൾ, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. പയറിൽ അടങ്ങിയിരിക്കുന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.

സ്റ്റീൽ കട്ട് ഓട്‌സ്: ഓട്‌സിൽ ലയിക്കാത്തതും ലയിക്കുന്നതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന നാരുകൾ ആരോ​ഗ്യത്തിന് വളരെയധികം ​ഗുണം ചെയ്യും. നമ്മുടെ ശരീരത്തിന് ലയിക്കുന്ന നാരുകളെ വിഘടിപ്പിക്കാൻ കഴിയാത്തതിനാൽ, അത് രക്തത്താൽ ആഗിരണം ചെയ്യപ്പെടാതെ വയറ്റിൽ ഇടം പിടിക്കുന്നു. പഞ്ചസാരയുടെ അളവ് കുതിച്ചുയരാതെ നിലനിർത്തുന്നു. കുടൽ ബാക്ടീരിയകൾക്ക് സഹായകമായ ഒരു പ്രീബയോട്ടിക് ആയും നാരുകൾ പ്രവർത്തിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News