എറണാകുളത്ത് തന്റെ ബിരിയാണി കച്ചവടം പുനരാരംഭിച്ചിരിക്കുകയാണ് ട്രാൻസ്ജെൻഡർ സജ്ന ഷാജി (Transgender Sajna Shaji). നേരത്തെ ഇവിടെ കച്ചവടം നടത്തിയിരുന്ന സജ്നയേയും സുഹൃത്തുക്കളേയും ചിലർ സംഘം ചേർന്ന് ശല്യപ്പെടുത്തുകയും അവരുടെ വഴിയോര കച്ചവടം മുടക്കുകയും ചെയ്തിരുന്നു.
Also read: സംസ്ഥാനത്ത് 6862 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗമുക്തരായത് 8802 പേർ
ഇക്കാര്യം സജ്ന ഫെയ്സ്ബുക്ക് ലൈവിലൂടെ (Facebook Live) പറഞ്ഞത് വളരെയധികം ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു. ഇതോടെ സിനിമാ സാംസ്ക്കാരിക മേഖലയിലുൾപ്പെടെ നിരവധി പേരാണ് സജ്നയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. തന്നെ ജോലി ചെയ്ത് ജീവിക്കാൻ സമ്മതിക്കുന്നില്ലയെന്ന സജ്ന പോസ് ചെയ്ത വീഡിയോയുടെ അടിസ്ഥാനത്തിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ (KK Shailaja) നടപടിയെടുത്തിരുന്നു.
Also read: സംസ്ഥാനത്ത് ഇന്ന് മരിച്ചവരുടെ എണ്ണം 26; ആകെ മരണം 1559
ഇതിനിടയിൽ ഫെയ്സ്ബുക്ക് ലൈവിൽ സജ്ന പറഞ്ഞത് കെട്ടിച്ചമച്ച കാര്യങ്ങളാണ് എന്ന് ആരോപിച്ചുകൊണ്ട് ചിലർ രംഗത്തെത്തിയിരുന്നു. ഇതിൽ മനംനൊന്ത് സജ്ന ആത്മഹത്യയ്ക്ക് (Suicide attempt) ശ്രമിച്ചിരുന്നു. ഇപ്പോൾ ആശുപത്രിയിൽ നിന്നും മടങ്ങിയെത്തിയ സജ്ന ബിരിയാണി (Biriyani Business) കച്ചവടം വീണ്ടും തുടങ്ങിയിരിക്കുകയാണ്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)