Bad cholesterol: ചർമ്മത്തിൽ ഈ മാറ്റങ്ങളുണ്ടോ? ചീത്ത കൊളസ്‌ട്രോൾ ഉണ്ടെന്ന് ഉറപ്പിക്കാം!

Bad cholesterol symptoms: ചർമ്മത്തിൽ മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ ശരീരത്തിലെ കൊളസ്ട്രോളിൻ്റെ അളവ് കൂടുതലാണെന്ന് മനസിലാക്കാം. 

Written by - Zee Malayalam News Desk | Last Updated : Mar 29, 2024, 02:12 PM IST
  • ഉയർന്ന കൊളസ്ട്രോളിൻ്റെ ലക്ഷണങ്ങൾ യഥാസമയം തിരിച്ചറിയേണ്ടത് പ്രധാനമാണ്.
  • കൊളസ്‌ട്രോൾ കൂടുന്നതിൻ്റെ ലക്ഷണങ്ങൾ കണ്ണിനു ചുറ്റും കാണാം.
  • വരണ്ടതോ ചൊറിച്ചിലോ ഉള്ള മുഖവും ഉയർന്ന കൊളസ്‌ട്രോളിൻ്റെ ലക്ഷണമാകാം.
Bad cholesterol: ചർമ്മത്തിൽ ഈ മാറ്റങ്ങളുണ്ടോ? ചീത്ത കൊളസ്‌ട്രോൾ ഉണ്ടെന്ന് ഉറപ്പിക്കാം!

മനുഷ്യ ശരീരത്തിൽ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കുന്ന ഒന്നാണ് ചീത്ത കൊളസ്‌ട്രോൾ. ഇത് ധമനികളിൽ അടിഞ്ഞുകൂടിയാൽ രക്തക്കുഴലുകൾ തടസ്സപ്പെടാൻ തുടങ്ങും. രക്തം ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ശരിയായി എത്താതെ വരുന്നതോടെ പല ആരോ​ഗ്യപ്രശ്നങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങും. പലപ്പോഴും ഉയർന്ന കൊളസ്ട്രോൾ ഹൃദയാഘാതത്തിലേക്ക് വരെ നയിക്കും.

ഉയർന്ന കൊളസ്ട്രോളിൻ്റെ ലക്ഷണങ്ങൾ യഥാസമയം തിരിച്ചറിയേണ്ടത് പ്രധാനമാണ്. ഉയർന്ന കൊളസ്ട്രോളിൻ്റെ ലക്ഷണങ്ങൾ മുഖത്ത് പ്രത്യക്ഷപ്പെടും. മുഖത്ത് ഈ ലക്ഷണങ്ങൾ കണ്ടാൽ തന്നെ ശരീരത്തിലെ കൊളസ്ട്രോൾ വർധിച്ചതായി കണക്കാക്കാം. 

ALSO READ: കുടവയർ കുറയ്ക്കാം... ഈ വിത്തുകൾ ഭക്ഷണത്തിൽ ചേർക്കൂ

ചർമ്മത്തിന് മഞ്ഞ നിറം

ശരീരത്തിലെ കൊളസ്ട്രോളിൻ്റെ അളവ് കൂടുമ്പോൾ ചർമ്മത്തിൽ മഞ്ഞ നിറം പ്രത്യക്ഷപ്പെടും. മോശം രക്തചംക്രമണമാണ് ചർമ്മത്തിന് മഞ്ഞ നിറം വരാൻ കാരണമാകുന്നത്.

കണ്ണിന് ചുറ്റും ചെറിയ തടിപ്പ്

കൊളസ്‌ട്രോൾ വർധിക്കുമ്പോൾ പലപ്പോഴും ചർമ്മത്തിൽ പലയിടത്തായി ചെറിയ മുഴകൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇവയ്ക്ക് വേദന ഉണ്ടാകാറില്ലെന്ന് മാത്രമല്ല ശരീരത്തിൽ മറ്റ് പ്രശ്നങ്ങൾ സൃഷ്ടിക്കുകയുമില്ല. സാധാരണയായി ഇവ കണ്ണുകൾക്ക് ചുറ്റും കാണാറുണ്ട്. അത് ചീത്ത കൊളസ്ട്രോളിന്റെ ലക്ഷണമാണ്. 

കണ്ണുകൾക്ക് ചുറ്റും മഞ്ഞ പാടുകൾ

കൊളസ്‌ട്രോൾ കൂടുന്നതിൻ്റെ ലക്ഷണങ്ങൾ കണ്ണിനു ചുറ്റും കാണാം. ഉയർന്ന കൊളസ്ട്രോൾ കണ്ണുകൾക്ക് ചുറ്റും മഞ്ഞ പാടുകൾ ഉണ്ടാക്കുന്നു. കണ്ണിന് താഴെയോ മുകളിലോ ഉള്ള മുഖക്കുരു ഉയർന്ന കൊളസ്‌ട്രോളിൻ്റെ ലക്ഷണമാകാം.

ചുവന്ന് തുടുക്കുന്ന മുഖം

മുഖത്ത് പൊടുന്നനെ വീർപ്പുമുട്ടലോ ചുവക്കുകയോ ചെയ്യുന്നു എന്ന് തോന്നിയാൽ അത് ശരീരത്തിൽ കൊളസ്ട്രോൾ കൂടാൻ സാധ്യതയുള്ളതിനാലാണ്. കൊളസ്ട്രോൾ കൂടുന്നത് പലപ്പോഴും മുഖം ചുവന്ന് വീർക്കുന്നതിന് കാരണമാകുന്നു.

വരണ്ട ചർമ്മം

വരണ്ടതോ ചൊറിച്ചിലോ ഉള്ള മുഖവും ഉയർന്ന കൊളസ്‌ട്രോളിൻ്റെ ലക്ഷണമാകാം. ഉയർന്ന കൊളസ്ട്രോൾ കാരണം ശരീരത്തിൽ ജലാംശം കുറവായിരിക്കും. ജലാംശത്തിൻ്റെ അഭാവമാണ് വരണ്ട ചർമ്മത്തിലേയ്ക്ക് നയിക്കുന്നത്.

ചർമ്മ പ്രശ്നങ്ങൾ

ഉയർന്ന കൊളസ്ട്രോൾ ഉള്ളവരിൽ ചർമ്മത്തിന് പ്രശ്നങ്ങൾ അനുഭവപ്പെടും. ഇത്തരക്കാരിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നമാണ് ചൊറിച്ചിൽ. 

ഉണങ്ങാത്ത വ്രണങ്ങൾ

എളുപ്പത്തിൽ ഉണങ്ങാത്ത വ്രണങ്ങളുണ്ടെങ്കിൽ ഉയർന്ന കൊളസ്ട്രോൾ കാരണമാകാം. ഇവയ്ക്ക് ചർമ്മത്തിൻ്റെ നിറം മാറ്റാൻ കഴിയും. ഇവ ഇരുണ്ട നിറത്തിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. വേദനാജനകമായിരിക്കുകയും ചെയ്യും.

പാടുകൾ

നിങ്ങളുടെ ചർമ്മത്തിൽ പാടുകളും അരിമ്പാറയും ഉണ്ടെങ്കിൽ അത് ഉയർന്ന കൊളസ്ട്രോളിൻ്റെ ലക്ഷണമാകാം. അതിനാൽ, അത്തരം ലക്ഷണങ്ങളെ അവഗണിക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News