Coffee Benefits: കാപ്പി പ്രേമികൾക്ക് സന്തോഷവാർത്ത; ഈ രോ​ഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

Coffee Benefits: കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ന്യൂറോ ഡിജെനറേറ്റീവ് രോ​ഗം വരാനുള്ള സാധ്യത 43 ശതമാനം കുറയ്ക്കുന്നതായി ​ഗവേഷകർ വ്യക്തമാക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Mar 26, 2024, 05:19 PM IST
  • കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ നൽകുന്നു
  • ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പഠനത്തെ സംബന്ധിച്ച് വിശദമാക്കുന്നത്
Coffee Benefits: കാപ്പി പ്രേമികൾക്ക് സന്തോഷവാർത്ത; ഈ രോ​ഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം

ലോകത്ത് നിരവധി ആളുകൾ തിരഞ്ഞെടുക്കുന്ന പാനീയമാണ് കാപ്പി. കാപ്പി കുടിച്ചുകൊണ്ട് ദിവസം ആരംഭിക്കുന്നവരാണ് പലരും. ഊർജവും ഉന്മേഷവും ലഭിക്കുന്നതിന് മികച്ച പാനീയമാണിത്. ഇപ്പോഴിതാ കാപ്പി പ്രേമികൾക്ക് സന്തോഷകരമായൊരു വാർത്തയാണ് എത്തിയിരിക്കുന്നത്. പാർക്കിൻസൺസ് രോ​ഗ സാധ്യത കുറയ്ക്കാൻ കാപ്പി സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കാപ്പി കുടിക്കുന്നത് പാർക്കിൻസൺസ് രോ​ഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പറയുന്നത്. 35 വയസിനും 70 വയസിനും ഇടയിൽ പ്രായമുള്ള 1,84,024 പേരിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. കാപ്പി കുടിക്കുന്നവർക്ക് പാർക്കിൻസൺസ് രോ​ഗം വരാനുള്ള സാധ്യത 37 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്തിയതായി ​ഗവേഷകർ വ്യക്തമാക്കുന്നു.

ALSO READ: ഹൈപ്പോതൈറോയിഡിസം; തൈറോയ്ഡ് രോഗികൾക്ക് ഈ അഞ്ച് പോഷകങ്ങൾ നിർബന്ധം

കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ന്യൂറോ ഡിജെനറേറ്റീവ് രോ​ഗത്തിന്റെ സാധ്യത 43 ശതമാനം കുറയ്ക്കുന്നതായി ​ഗവേഷകർ വ്യക്തമാക്കുന്നു. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ, തിയോഫിലിൻ പാരാക്സാന്തൈൻ തുടങ്ങിയ മെറ്റബോളിറ്റുകളാണ് പാർക്കിൻസൺസ് രോ​ഗത്തിന്റെ അപകടസാധ്യത കുറയ്ക്കുന്ന ന്യൂറോപ്രൊട്ടക്റ്റീവ് പ്രഭാവത്തിലേക്ക് നയിക്കുന്നത്.

എന്താണ് പാർക്കിൻസൺസ് രോഗം?

പാർക്കിൻസൺസ് രോഗം വിവിധ ന്യൂറോളജിക്കൽ പ്രശ്നങ്ങൾക്ക് കാരണമാകുന്ന ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡറാണ്. വിറയൽ ആണ് ഇതിന്റെ ഏറ്റവും സാധാരണവും കൂടുതൽ പേർക്ക് അറിയാവുന്നതുമായ ലക്ഷണം. വിറയൽ, പേശികൾ കഠിനമാകുന്നത്, ദൈനംദിന പ്രവർത്തനങ്ങളിൽ മന്ദത അനുഭവപ്പെടുന്നത്, നടത്തത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവയും ഇതിന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

ALSO READ: വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ചിയ വിത്തുകൾ ഇങ്ങനെ കഴിക്കൂ

മനുഷ്യ മസ്തിഷ്കത്തിലെ മോട്ടോർ, നോൺ-മോട്ടോർ സിസ്റ്റങ്ങളെ ബാധിക്കുന്ന ന്യൂറോ ഡിജനറേറ്റീവ് ഡിസോർഡറുകളിൽ ഒന്നാണ് പാർക്കിൻസൺസ് രോ​ഗം. മാനസികാവസ്ഥയിലെ മാറ്റങ്ങൾ, ഗന്ധം നഷ്ടപ്പെടൽ, ഉറക്ക പ്രശ്നങ്ങൾ തുടങ്ങിയവയാണ് നോൺ-മോട്ടോർ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News