Turmeric Side effects: മഞ്ഞളിനുണ്ട് പാര്‍ശ്വഫലം, ഈ രോഗികള്‍ അമിതമായി കഴിച്ചാല്‍ ആപത്ത്

Turmeric Side effects: ഏറെ ഔഷധ ഗുണങ്ങളാല്‍ സമ്പന്നമായ മഞ്ഞള്‍ ചിലര്‍ക്ക് ഗുണകരമല്ല. അതായത്, ഇവര്‍ മഞ്ഞള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും

Written by - Zee Malayalam News Desk | Last Updated : Nov 22, 2023, 11:34 PM IST
  • മഞ്ഞള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. ഇന്ത്യന്‍ പാചകത്തില്‍ മഞ്ഞളിന് ഏറെ പ്രാധാന്യം ഉണ്ട്.
Turmeric Side effects: മഞ്ഞളിനുണ്ട് പാര്‍ശ്വഫലം, ഈ രോഗികള്‍ അമിതമായി കഴിച്ചാല്‍ ആപത്ത്

Turmeric Side effects: മഞ്ഞൾ ഒരു സുഗന്ധവ്യഞ്ജനമായി മാത്രമല്ല, ആയുര്‍വേദത്തിന്‍റെ വരദാനമായാണ് കാണുന്നത്. മഞ്ഞൾ ഏറെ പുരാതന കാലം മുതല്‍  ചെറിയ ചെറിയ അസുഖങ്ങളായ ജലദോഷം, ചുമ, നിസാര പരിക്കുകള്‍ എന്നിവയ്ക്ക് പരിഹാരമായി ഉപയോഗിച്ചിരുന്നു.  

Also Read:   Vitamin B12 Deficiency: നഖങ്ങള്‍ പറയും വിറ്റാമിൻ ബി12 ന്‍റെ കുറവ്, എങ്ങിനെ തിരിച്ചറിയാം 
 
മഞ്ഞള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്. ഇന്ത്യന്‍ പാചകത്തില്‍ മഞ്ഞളിന് ഏറെ പ്രാധാന്യം ഉണ്ട്. അതായത്, മിക്കവാറും ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകം ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഫലപ്രദവുമാണ്. ആരോഗ്യത്തിനു മാത്രമല്ല, ചര്‍മസൗന്ദര്യത്തിനും മഞ്ഞള്‍ നല്ലതാണ്.

Also Read:  Giloy Benefits: പ്രതിരോധശേഷി കൂട്ടും, രോഗങ്ങളിൽ നിന്നും സംരക്ഷണം, ശൈത്യകാലത്ത് ദിവസവും കഴിയ്ക്കാം ചിറ്റമൃത്   

എന്നാല്‍, ഏറെ ഔഷധ ഗുണങ്ങളാല്‍ സമ്പന്നമായ മഞ്ഞള്‍ ചിലര്‍ക്ക് ഗുണകരമല്ല. അതായത്, ഇവര്‍ മഞ്ഞള്‍ കഴിയ്ക്കുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മഞ്ഞള്‍ കഴിയ്ക്കുന്നത് ഒഴിവാക്കേണ്ടത് ആരൊക്കെയാണ് എന്ന് നോക്കാം.... 

1. മഞ്ഞപ്പിത്തം 

മഞ്ഞപ്പിത്ത രോഗികൾ മഞ്ഞൾ ഒരു കാരണവശാലും കഴിയ്ക്കാന്‍ പാടില്ല എന്ന് നിങ്ങൾക്കറിയാം. ഡോക്ടർമാർ ഇത് വിലക്കുന്നു. ഈ രോഗം പൂർണ്ണമായും ഭേദമാകുകയും മഞ്ഞൾ കഴിക്കാൻ ഡോക്ടർ അനുവാദം  നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ, മാത്രം മഞ്ഞള്‍ കഴിക്കാം. അല്ലാത്തപക്ഷം നിങ്ങളുടെ ആരോഗ്യം മോശമായേക്കാം.

2.  പ്രമേഹരോഗികൾ   

പ്രമേഹരോഗികൾ മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.. രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാനുള്ള കഴിവ് മഞ്ഞളിന് ഉള്ളതിനാല്‍  പ്രമേഹത്തിനുള്ള മരുന്നും മഞ്ഞളും ഒരുമിച്ച് ഉപയോഗിക്കുന്നത് അപകടമാണ്.  അതായത്, ഒരേ രോഗത്തിനുള്ള രണ്ടു മരുന്നുകളും ഒരുമിച്ച് ഉപയോഗിക്കുമ്പോൾ രക്തത്തിലെ ഗ്ലുക്കോസിന്‍റെ അളവ് ഒറ്റയടിക്ക് വളരെയധികം കുറയുകയും, അത് മറ്റ് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിതെളിയ്ക്കുകയും ചെയ്യും. 

3. വൃക്കയില്‍ കല്ല്‌

ഈ  അസുഖമുള്ളവര്‍ മഞ്ഞള്‍ വളരെ കുറച്ചുമാത്രം  ഉപയോഗിക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. 

4. അലര്‍ജി

അലര്‍ജി ഉള്ളവര്‍ക്ക് മഞ്ഞള്‍പ്പൊടി അസ്വസ്ഥത ഉണ്ടാക്കാം 

5. ബീജക്കുറവ്

പുരുഷന്മാരില്‍ ബീജക്കുറവിന് മഞ്ഞള്‍പ്പൊടി വഴിതെളിക്കുമെന്ന്  പഠനങ്ങള്‍ പറയുന്നു. 

6.  സര്‍ജറി കഴിഞ്ഞവര്‍

രക്തം കട്ട പിടിയ്ക്കാനുള്ള കഴിവ് മഞ്ഞള്‍പ്പൊടി ഉപയോഗിക്കുമ്പോള്‍ കുറയും. അതിനാല്‍  പ്രത്യേകിച്ച് സര്‍ജറി കഴിഞ്ഞവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News