പച്ചക്കറികൾ അമിതമായി വേവിക്കുകയോ വറുക്കുകയോ ചെയ്യുന്നത് അവയിലെ പോഷകങ്ങളെ നശിപ്പിക്കുമെന്ന് നമ്മൾ കേട്ടിട്ടുണ്ട്. കൂടാതെ, പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിന് മുമ്പ് കഴുകേണ്ടതുണ്ട്. അതുപോലെ തന്നെ പച്ചക്കറികളുടെ കാര്യത്തിൽ പ്രത്യേകമായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
പല പച്ചക്കറികളും അമിതമായി വേവിക്കുന്നത് ദോഷകരമാകുമ്പോൾ ചില പച്ചക്കറികൾ വേവിക്കാതെ കഴിക്കുന്നത് അപകടകരമാണ്. അറിയാതെ പോലും പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത ചില പച്ചക്കറികളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഈ പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നത് ആമാശയത്തിലെ ബാക്ടീരിയകളെ വർദ്ധിപ്പിക്കുകയും ആരോഗ്യത്തിന് ദോഷകരമായി മാറുകയും ചെയ്യും.
ALSO READ: വെറും വയറ്റിൽ അല്പം ശർക്കര കഴിക്കൂ..! അത്ഭുതങ്ങൾ കാണാം
1. ഉലുവ ഇല
ഉലുവയുടെ ഇല പച്ചയ്ക്ക് കഴിക്കാൻ പാടില്ല. ഇത് എപ്പോഴും വേവിച്ചാണ് കഴിക്കേണ്ടത്. ഇക്കാര്യം കുട്ടികളെ പോലെ തന്നെ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്. തിളച്ചതിനു ശേഷം മാത്രമേ ഉയർന്ന ഓക്സലേറ്റ് അളവ് കുറയ്ക്കാൻ കഴിയൂ എന്നതിനാൽ ചൂടുവെള്ളത്തിൽ വേവിച്ച ശേഷം മാത്രമേ ഇത് ഉപയോഗിക്കാവൂ.
2. കാബേജ്
കാബേജ് ഇലകളിൽ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത ചില കീടങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ഹാനികരമാണ്. അതുകൊണ്ട് കഴിക്കുന്നതിന് മുമ്പ് കാബേജ് നന്നായി കഴുകണം. കാബേജ് അണുവിമുക്തമാക്കാൻ ചൂടുവെള്ളത്തിൽ നന്നായി കഴുകാൻ മറക്കരുത്.
3. കാപ്സിക്കം
കാപ്സിക്കം ഒരിക്കലും പച്ചയ്ക്ക് കഴിക്കാൻ പാടില്ല. കാപ്സിക്കം ഉപയോഗിക്കുന്നതിന് മുമ്പ്, വിത്തുകൾ നീക്കം ചെയ്ത് ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. കാരണം കാപ്സിക്കത്തിനകത്തും പ്രാണികളുണ്ട്.
4. വഴുതന
വിരകളുടെ ആവാസ കേന്ദ്രമാണ് വഴുതനങ്ങ. മൺസൂൺ കാലത്ത് വഴുതനങ്ങ കഴിക്കുന്നത് സൂക്ഷിച്ച് വേണം. വഴുതനങ്ങ കഴിക്കുകയാണെങ്കിൽ നന്നായി പാകം ചെയ്യണം. ഇത് ഒരിക്കലും പച്ചയ്ക്ക് കഴിക്കാൻ പാടില്ല.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...