Testosterone: പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും ഈ ഭക്ഷണങ്ങൾ

Male reproductive health: പ്രായത്തിനനുസരിച്ച് ഒരു വ്യക്തിയുടെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഒന്ന് മുതൽ രണ്ട് ശതമാനം വരെ കുറയുന്നു. എന്നാൽ, ചില ഭക്ഷണങ്ങളും ജീവിതശൈലി തിരഞ്ഞെടുപ്പുകളും ശരീരത്തിലെ ടോസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.

Written by - Zee Malayalam News Desk | Last Updated : Jan 20, 2023, 10:11 AM IST
  • രുണ്ട പച്ച നിറത്തിലുള്ള ഇലക്കറികൾ മഗ്നീഷ്യം പോലുള്ള മൈക്രോ ന്യൂട്രിയന്റുകളുടെ മികച്ച ഉറവിടമാണ്
  • ഇത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് മികച്ചതായി നിലനിർത്തുന്നതിന് പ്രധാനമാണ്
  • പ്രത്യേകിച്ച് പ്രായമായ പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും
Testosterone: പുരുഷ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും ഈ ഭക്ഷണങ്ങൾ

ഫെർട്ടിലിറ്റി, ലൈംഗിക പ്രവർത്തനം, അസ്ഥികളുടെ ആരോഗ്യം, പേശികളുടെ വളർച്ച എന്നിവ നിർണ്ണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ഒരു പുരുഷ ലൈംഗിക ഹോർമോണാണ് ടെസ്റ്റോസ്റ്റിറോൺ. പ്രായത്തിനനുസരിച്ച് ഒരു വ്യക്തിയുടെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് ഒന്ന് മുതൽ രണ്ട് ശതമാനം വരെ കുറയുന്നു. എന്നാൽ, ചില ഭക്ഷണങ്ങളും ജീവിതശൈലി തിരഞ്ഞെടുപ്പുകളും ശരീരത്തിലെ ടോസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് വർധിപ്പിക്കും. ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ചില സൂപ്പർഫുഡുകൾ ഇവയാണ്:

കൊഴുപ്പുള്ള മത്സ്യം: വിറ്റാമിൻ ഡി, സിങ്ക്, ഒമേഗ-3 ഫാറ്റി ആസിഡുകൾ തുടങ്ങിയ പോഷകമൂല്യങ്ങളാൽ സമ്പുഷ്ടമായതും ഹോർമോൺ ആരോഗ്യത്തിന് പ്രധാനപ്പെട്ടതുമായ കൊഴുപ്പുള്ള മത്സ്യങ്ങളാണ് സാൽമണും മത്തിയും.

ALSO READ: Chest Congestion In Kids: കുട്ടികളിലെ ചുമയും ജലദോഷവും പരിഹരിക്കാൻ പ്രകൃതിദത്ത മാർ​ഗങ്ങൾ

പച്ചക്കറികൾ: ഇരുണ്ട പച്ച നിറത്തിലുള്ള ഇലക്കറികൾ മഗ്നീഷ്യം പോലുള്ള മൈക്രോ ന്യൂട്രിയന്റുകളുടെ മികച്ച ഉറവിടമാണ്. ഇത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് മികച്ചതായി നിലനിർത്തുന്നതിന് പ്രധാനമാണ്. പ്രത്യേകിച്ച് പ്രായമായ പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.

കൊക്കോ ഉത്പന്നങ്ങൾ: കൊക്കോ ഉത്പന്നങ്ങളിൽ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന മഗ്നീഷ്യം, ഫ്ലേവനോയിഡ് ആന്റിഓക്‌സിഡന്റുകൾ എന്നിവ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്.

ALSO READ: High cholesterol: ഉയർന്ന കൊളസ്ട്രോൾ സ്ട്രോക്ക്, ഹൃദയാഘാതം എന്നിവയിലേക്ക് നയിക്കും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

അവോക്കാഡോ: അവോക്കാഡോകൾ ആരോഗ്യകരമായ കൊഴുപ്പ് നൽകുകയും ഹോർമോണുകളുടെ ആരോഗ്യത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു. അവോക്കാഡോകളിൽ മഗ്നീഷ്യം, ബോറോൺ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ടെസ്റ്റോസ്റ്റിറോൺ അളവ് വർധിപ്പിക്കാൻ സഹായിക്കുന്നു. 

മുട്ട: മുട്ടയുടെ മഞ്ഞക്കരു ശരീരത്തിലെ ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, സെലിനിയം എന്നിവയാൽ സമ്പന്നമാണ്. മുട്ട കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News