Sex health: ലൈംഗികബന്ധത്തിന് ശേഷം ഈ കാര്യങ്ങൾ ചെയ്യാറുണ്ടോ? ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്

Sex health news: സെക്സിന് മുൻപും ശേഷവും പങ്കാളികൾ തമ്മിലുള്ള ബന്ധം സെക്സിൽ പ്രതിഫലിക്കാറുണ്ട്. സെക്സിന് ശേഷം പങ്കാളികള്‍ പരസ്പരം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 8, 2022, 03:23 PM IST
  • ലൈംഗികബന്ധം വ്യക്തികളുടെ ശാരീരിക- മാനിസാക ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്
  • അതിനാൽ ലൈംഗികതയെ സംബന്ധിച്ച് അവബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്
  • സെക്സിന് മുൻപും ശേഷവും പങ്കാളികൾ തമ്മിലുള്ള ബന്ധം സെക്സിൽ പ്രതിഫലിക്കാറുണ്ട്
Sex health: ലൈംഗികബന്ധത്തിന് ശേഷം ഈ കാര്യങ്ങൾ ചെയ്യാറുണ്ടോ? ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ ഇവയാണ്

ലൈംഗികബന്ധമെന്നത് ശരീരത്തിൻറെയും മനസ്സിൻറെയും ആരോഗ്യകരമായ നിലനിൽപ്പിൻറെ അടിസ്ഥാനങ്ങളിൽ ഒന്നാണ്.  ലൈംഗികതയുമായി ബന്ധപ്പെട്ട സംശയങ്ങളും പ്രശ്നങ്ങളും തുറന്ന് ചർച്ച ചെയ്യപ്പെടുന്നത് കുറവാണ്. പലരും ഇതിൽ നാണക്കേടും അഭിമാനപ്രശ്നങ്ങളും കാണുന്നതാണ് പ്രധാന പ്രശ്നം. എന്നാൽ, ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങളും സംശയങ്ങളും തുറന്ന് ചർച്ച ചെയ്യപ്പെടേണ്ടതാണ്. ലൈംഗികബന്ധം വ്യക്തികളുടെ ശാരീരിക- മാനിസാക ആരോഗ്യത്തെ ബാധിക്കുന്ന ഒന്നാണ്. അതിനാൽ ലൈംഗികതയെ സംബന്ധിച്ച് അവബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. സെക്സിന് മുൻപും ശേഷവും പങ്കാളികൾ തമ്മിലുള്ള ബന്ധം സെക്സിൽ പ്രതിഫലിക്കാറുണ്ട്. സെക്സിന് ശേഷം പങ്കാളികള്‍ പരസ്പരം ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുമെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്.

ലവ് ഹോർമോൺ: ഓക്സിടോസിൻ എന്ന ഹോര്‍മോണ്‍ ആണ് ലവ് ഹോർമോൺ എന്ന് അറിയപ്പെടുന്നത്. സെക്സിന് ശേഷവും പങ്കാളികള്‍ പരസ്പരം ആലിംഗനം ചെയ്യുന്നത് ഓക്സിടോസിൻറെ ഉത്പാദനം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ഓരോ വ്യക്തിയുടെയും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിന് വളരെയധികം സഹായിക്കും.

ALSO READ: Weight Loss: ശരീരഭാരം കുറയ്ക്കാം, ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെ; ഈ പ്രഭാതഭക്ഷണങ്ങൾ ശീലമാക്കൂ

ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു: പങ്കാളികൾ സെക്സിന് ശേഷം ആലിംഗനം ചെയ്യുന്നത് ബിപി (രക്തസമ്മർദ്ദം) കുറയ്ക്കാൻ സഹായിക്കും. പതിവായി പങ്കാളികൾ തമ്മിൽ ഇത്തരത്തിൽ ഒരു ബന്ധം ഉണ്ടാകുന്നതിലൂടെ ഹൃദ്രോഗസാധ്യത കുറയുന്നു. ആരോഗ്യകരമായ ലൈംഗിക ജീവിതം നയിക്കുന്നവർക്ക് അസുഖങ്ങള്‍ കുറവാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

സ്ട്രെസ് കുറയ്ക്കുന്നു: ഇന്നത്തെ കാലത്ത് മിക്കവരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് സ്ട്രെസ് (സമ്മർദ്ദം). സെക്സിന് ശേഷം പങ്കാളികൾ പരസ്പരം ആലിംഗനം ചെയ്യുന്നത് മാനസികസമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു. സ്ട്രെസ് ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തിൽ സംഭവിക്കുന്നത്. ഇതിന് പുറമെ ഓക്സിടോസിൻ ഉത്പാദനം വർധിക്കുകയും ചെയ്യുന്നു. പങ്കാളിയുമായുള്ള ആലിംഗനം മികച്ച ഉറക്കം ലഭിക്കാനും സഹായിക്കും.

ALSO READ: മുതിർന്ന പുരുഷന്മാർക്ക് ഏറെ ഇഷ്ടം കന്യകമാരെ; കാരണം ഇതാണ്

രോഗങ്ങൾ കുറയുന്നു: ആരോഗ്യകരമായ ലൈംഗിക ജീവിതം  പിന്തുടരുന്നവരിൽ അസുഖങ്ങൾ കുറവാണെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. പങ്കാളികൾ പരസ്പരം ആലിംഗനം ചെയ്യുന്നതിലൂടെ സെറട്ടോണിൻ- ഡോപമിൻ എന്നീ ഹോര്‍മോണുകൾ ഉയരുന്നു. സെറട്ടോണിൻ- ഡോപമിൻ എന്നീ ഹോര്‍മോണുകളും ഓക്സിടോസിനും രോഗപ്രതിരോധ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. ഇതുവഴി രോഗങ്ങളെ അകറ്റിനിര്‍ത്താൻ സാധിച്ചേക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

പരസ്പരമുള്ള അടുപ്പം വർധിക്കുന്നു: സെക്സിന് ശേഷം പരസ്പരം ആലിംഗനം ചെയ്യുന്ന പങ്കാളികൾ തമ്മിലുള്ള ആത്മബന്ധം മികച്ചതായിരിക്കും. എപ്പോഴും മാനസികമായി വളരെ അടുപ്പത്തോടെ ജീവിക്കാൻ ഇത്തരത്തിലുള്ള പങ്കാളികൾക്ക് സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News