Covid-19 ലോകത്തെ പിടിമുറുക്കിയ ശേഷം Work from Home സാധാരണ ജീവിതത്തിന്റെ ഭാഗമായി. ശരീരഭാരം കൂടുന്നതും ഈ സമയങ്ങളിൽ സാധാരണയായി കണ്ട് വരുന്നുണ്ട്. ഇതിന്റെ പ്രധാന കാരണം നമ്മുടെ ശരീരത്തിന് ലഭിച്ച് കൊണ്ടിരുന്നു സൂര്യപ്രകാശത്തിന്റെ അളവ് കുറഞ്ഞത് കൊണ്ടാണ്.
സൂര്യപ്രകാശം വൈറ്റാമിന് ഡിയുടെ ഉറവിടമാണെന്ന് നമ്മുക്ക് അറിയാം, കൂടാതെ പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. എന്നാൽ ശരീരത്തിലെ കൊഴുപ്പിനെ നശിപ്പിക്കാനും വിറ്റാമിൻ ഡി സഹായിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. നമ്മുടെ ശരീരത്തിൽ അൾട്രാ വയലറ്റ് രശ്മികൾ പതിക്കുമ്പോൾ അത് ശരീരത്തിൽ അടിഞ്ഞ് കൂടിയിട്ടുള്ള Cholestrolനെ വൈറ്റമിൻ ഡി ആക്കി മാറ്റുന്നത് വഴിയും ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറയുന്നുണ്ട്.
ALSO READ: Cranberry Juice കുടിക്കൂ മൂത്രാശയ അണുബാധ ഒഴിവാക്കൂ
നമ്മുടെ ശരീരത്തിലെ അമിത കൊഴുപ്പിനെ പുറന്തള്ളാൻ സൂര്യപ്രകാശവും വൈറ്റമിൻ ഡിയും സഹായിക്കുന്നുണ്ട്. ഇതിന്റെ ഒക്കെ അഭാവം നമ്മുടെ ശരീരത്തെ Obesity-യിൽ കൊണ്ടെത്തിക്കാനും സാധ്യതയുണ്ട്. കാലക്രമേണ പൊണ്ണത്തടി മറ്റു പല ആരോഗ്യ പ്രശനങ്ങൾക്ക് വഴിവെക്കും.
ALSO READ: ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വർണമാല കവർന്ന സംഭവം; ക്വട്ടേഷൻ നൽകിയത് അമ്മ
ഇതുപോലെ സൂര്യപ്രകാശത്തിന്റെ കുറവ് മൂലമാണ് തണുപ്പ് കാലങ്ങളിലും നമ്മുടെ ശരീരഭാരം സാധാരണയിലും കൂടുന്നത്. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാൻ താല്പര്യമുള്ള ഒരാളാണ് നിങ്ങളെങ്കിൽ ദിവസവും കുറച്ച് നേരം സൂര്യപ്രകാശം കൊള്ളുന്നത് ഉത്തമമായിരിക്കും. ഇത് കൂടാതെ Vitamin D അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതും നിങ്ങളെ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...