Cranberry Juice Benefits: മൂത്ര രോഗാണുബാധ ഇപ്പോള്‍ സര്‍വസാധാരണമാണ്. പുരുഷമാരെക്കാള്‍ കൂടുതല്‍ സ്ത്രീകളിലാണ് ഈ രോഗം കണ്ടുവരുന്നത്. മാരക രോഗമല്ലെങ്കിലും കൃത്യസമയത്ത് ചികിത്സ നേടിയില്ലെങ്കില്‍ ആരോഗ്യസ്ഥിതി മോശമാവുകയും നില ഗുരുതരമാവുകയും ചെയ്യും.
Also Read: Breast Cancer പുരുഷന്മാർക്കും ബാധിക്കാം; ലക്ഷണങ്ങൾ എന്തൊക്കെ?
എന്നാല്‍ മൂത്രാശ അണുബാധയെ (Urinary Infection) അകറ്റിനിര്‍ത്താന്‍ പ്രകൃതിയില്‍ തന്നെ ഔഷധങ്ങളുണ്ട്. നിങ്ങൾക്ക് അറിയാമോ അതെന്താന്ന് അങ്ങനൊരു ഔഷധമാണ് ക്രാന്‍ബെറി (Cranberry). ക്രാന്‍ബെറി ഭക്ഷണത്തിന്‍റെ ഭാഗമാക്കുകയാണെങ്കില്‍ ഒരുപരിധി വരെ നിങ്ങൾക്ക് ആന്‍റിബയോട്ടിക് മരുന്നുകളെ ജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയു൦.
Also Read: രാത്രി വൈകിയുള്ള സ്മാർട്ട്ഫോൺ ഉപയോഗം പുരുഷന്മാരിൽ വന്ധ്യതയ്ക്ക് കാരണമാകാം
കൂടാതെ ക്രാന്‍ബെറി ജ്യുസ് (Cranberry Juice Benefits) ദിവസവും കുടിക്കുകയാണെങ്കില്‍ മൂത്രാശയ അണുബാധയെ ഒഴിവാക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പലപ്പോഴും അണുബാധയുണ്ടായ ശേഷമാണ് മിക്കവരും ക്രാന്‍ബെറി ജ്യൂസ് കുടിക്കാന്‍ തുടങ്ങുന്നത്. എന്നാല്‍ നമ്മുടെ ഭക്ഷണശീലത്തോടൊപ്പം ക്രാന്‍ബെറി (Cranberry) പതിവാക്കിയാല്‍ അണുബാധയെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ വാദം. അതുകൊണ്ടുതന്നെ മടിച്ചു നിൽക്കാതെ ക്രാൻബെറി കഴിക്കുന്നത് ശീലമാക്കൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.