Summer Tips: വേനൽക്കാലത്ത് നീന്താൻ പോകുന്നവരാണെങ്കിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുക

നീന്തൽക്കുളത്തിൽ പോകുന്നതിന് മുമ്പ് തന്നെ വാട്ടർപ്രൂഫ് സൺസ്ക്രീൻ പുരട്ടുക

Written by - Zee Malayalam News Desk | Last Updated : Apr 13, 2022, 05:44 PM IST
  • നീന്താൻ നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ ചില കരുതലും ആവശ്യമാണ്
  • ആഴ്‌ചയിൽ ഒരിക്കലെങ്കിലും ബോഡി മസാജ് ചെയ്യുക
  • ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുക
Summer Tips: വേനൽക്കാലത്ത് നീന്താൻ പോകുന്നവരാണെങ്കിൽ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കുക

വേനൽക്കാലത്ത് ശരീരത്തെ തണുപ്പിക്കാൻ വെള്ളത്തേക്കാൾ മികച്ചതായി മറ്റൊന്നുമില്ല. ചൂട് കൂടുന്നതിനാൽ ആളുകൾ നീന്തൽക്കുളങ്ങളിലും വാട്ടർ പാർക്കുകളിലും മണിക്കൂറുകൾ ചെലവഴിക്കുന്നതും കാണാം. ഇത് രസകരമാണെങ്കിലും ചർമ്മത്തിന് അത്ര നല്ലതല്ല. ഇതിന് കാരണം ക്ലോറിൻ ആണ്. നീന്തൽക്കുളത്തിലെ വെള്ളത്തിൽ ക്ലോറിൻ അളവ് വളരെ കൂടുതലാണ്, ഇത് ചർമ്മത്തിന് വളരെ ദോഷകരമാണ്. ഇത് ചർമ്മത്തെ വരൾച്ചയിലേക്ക് എത്തിക്കും.

1- വാട്ടർപ്രൂഫ് സൺസ്‌ക്രീൻ ഉപയോഗിക്കുക

ചൂടിൽ നിന്നും സൺസ്‌ക്രീൻ സംരക്ഷണം നൽകും. നീന്തൽക്കുളത്തിൽ പോകുന്നതിന് മുമ്പ് തന്നെ വാട്ടർപ്രൂഫ് സൺസ്ക്രീൻ പുരട്ടുക. ക്ലോറിൻ വെള്ളത്തിൽ നിന്നും ഇത് നിങ്ങളെ സംരക്ഷിക്കും നിങ്ങൾ സ്വിമ്മിംഗ് പൂളിൽ പോകുമ്പോഴെല്ലാം ആദ്യം നിങ്ങളുടെ മുഖത്ത് വാട്ടർപ്രൂഫ് സൺസ്ക്രീൻ പുരട്ടുക എന്നത് ഓർമ്മിക്കുക.

2- നീന്തൽക്കുളത്തിൽ പോകുന്നതിന് മുമ്പും ശേഷവും കുളിക്കുക- നീന്തൽക്കുളത്തിൽ പോകുന്നതിന് മുമ്പ് ചർമ്മകോശങ്ങളിൽ ജലാംശം നിലനിർത്തുന്നത് വളരെ പ്രധാനമാണ്. ഇത് നിലനിർത്താൻ കുളിക്കുക,  ഇനി നീന്തൽക്കുളത്തിൽ നിന്ന് ഇറങ്ങിയാലും ഇളം ചൂടുവെള്ളത്തിൽ കുളിക്കണം. ഇത് ക്ലോറിൻറെ എന്ത് ഫലവും ഇല്ലാതാക്കും. കുളിച്ചതിന് ശേഷം ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുക ഇത് നിങ്ങളുടെ ചർമ്മം മികച്ചതായിരിക്കും.
 
3- ആഴ്ചയിലൊരിക്കൽ ബോഡി മസാജ് ചെയ്യുക- എല്ലാ ദിവസവും നീന്താൻ നിങ്ങൾ ഇഷ്ടപ്പെടുന്നെങ്കിൽ ചില കരുതലും ആവശ്യമാണ്. ഇത്തരമൊരു സാഹചര്യത്തിൽ, ക്ലോറിൻ വെള്ളത്തിന്റെ ഫലങ്ങൾ ഒഴിവാക്കാൻ, ആഴ്‌ചയിൽ ഒരിക്കലെങ്കിലും ബോഡി മസാജ് ചെയ്യുക, ഇത് ചർമ്മത്തിന് ഇത് ഗുണം ചെയ്യും.

4- വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം- സ്വിമ്മിംഗ് പൂളിലെ വെള്ളം നിങ്ങളുടെ ചർമ്മത്തെ വരണ്ടതാക്കുക മാത്രമല്ല, ചർമ്മത്തിന്റെ പിഎച്ച് നില ഉയരുകയും താഴുകയും ചെയ്യുന്നു. അങ്ങിനെ നോക്കുമ്പോൾ ചർമ്മത്തിന്റെ പിഎച്ച് നില നിലനിർത്താൻ വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കാം. പഴങ്ങളോ പച്ചക്കറികളോ അടക്കം ട്രൈ ചെയ്യാവുന്നതാണ്. 

5- ജലാംശം നിലനിർത്തുക- ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുക ഈ രീതിയിൽ ജലാംശം നിലനിർത്താൻ സാധിക്കും. അതിനാൽ കുളത്തിൽ പോകുന്നതിന് മുമ്പും നിങ്ങൾ ആവശ്യത്തിന് വെള്ളം കുടിച്ചുവെന്ന് ഉറപ്പാക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News