യൂറിക് ആസിഡ് ശരീരത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യ ഉത്പന്നമാണ്. പ്യൂരിൻസ് വിഘടിച്ചാണ് ശരീരത്തിൽ യൂറിക് ആസിഡ് ഉത്പാദിപ്പിക്കപ്പെടുന്നത്. വിവിധ ഭക്ഷണങ്ങളിലൂടെയും പാനീയങ്ങളിലൂടെയുമാണ് ശരീരത്തിൽ പ്യൂരിൻ എന്ന രാസവസ്തു നമ്മുടെ ശരീരത്തിൽ എത്തുന്നത്. യൂറിക് ആസിഡിന്റെ അളവ് വർധിക്കുന്നത് സന്ധി വേദന, സന്ധിവാതം, വൃക്കയിലെ കല്ലുകൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും.
കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നത് തടയാൻ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കുന്നതിന് ഡോക്ടർമാർ മരുന്നുകളും ജീവിതശൈലി മാറ്റങ്ങളും ശുപാർശ ചെയ്യും. എന്നാൽ, ഈ അവസ്ഥയെ കൈകാര്യം ചെയ്യുന്നതിന് ആയുർവേദ പരിഹാരങ്ങളും സഹായിക്കും. യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാൻ ചില വീട്ടുവൈദ്യങ്ങളും സഹായിക്കുന്നു.
ALSO READ: ശ്രദ്ധിക്കുക! ഈ പാൽ ഉത്പന്നങ്ങൾ ഹൃദയത്തിന്റെ ആരോഗ്യത്തിന് ദോഷം ചെയ്യും
ചിറ്റമൃത്: ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ആയുർവേദ സസ്യമാണ് ഗിലോയ് അഥവാ ചിറ്റമൃത്. ഇത് ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്നതിനും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. പതിവായി ഗിലോയ് കഴിക്കുന്നത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുകയും മൊത്തത്തിലുള്ള ആരോഗ്യം വർധിപ്പിക്കുകയും ചെയ്യും.
ഗോക്ഷുര: ഡൈയൂററ്റിക് ഗുണങ്ങളുള്ള ഔഷധമാണ് ഗോക്ഷുര. വിഷാംശം ഇല്ലാതാക്കുന്ന ഗുണങ്ങൾ ഇതിനുണ്ട്. അധിക യൂറിക് ആസിഡ് ഉൾപ്പെടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ ഇത് സഹായിക്കുന്നു. കൂടാതെ, ഇത് വൃക്കകളുടെ പ്രവർത്തനത്തെ ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
തഴുതാമ: സ്വാഭാവിക ഡൈയൂററ്റിക് ആയി വർത്തിക്കുന്ന തഴുതാമ മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളുന്നതിന് സഹായിക്കുന്നു. ഇത് വൃക്കകളുടെ പ്രവർത്തനം മികച്ചതാക്കുന്നതിനും മൂത്രനാളിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു. ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും വീക്കം കുറയ്ക്കാനും ഇത് മികച്ചതാണ്.
ALSO READ: കാപ്പി പ്രേമികൾക്ക് സന്തോഷവാർത്ത; ഈ രോഗം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനം
ത്രിഫല: ത്രിഫല ഒരു പരമ്പരാഗത ആയുർവേദ സസ്യമാണ്, ഇത് പ്രകൃതിദത്ത പോഷകമായി പ്രവർത്തിക്കുന്നു, ഇത് ദഹനത്തിന് മികച്ചതാണ്. ഇത് ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുകയും യൂറിക് ആസിഡിൻ്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഉലുവ ശക്തമായ ഔഷധ ഗുണങ്ങളുള്ള സസ്യമാണ്. ആന്റി-ഇൻഫ്ലമേറ്ററി, ആൻ്റി-ഓക്സിഡൻ്റ് ഗുണങ്ങളുള്ള സംയുക്തങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഉലുവ വിത്തുകൾ പതിവായി കഴിക്കുന്നത് സന്ധി വേദന കുറയ്ക്കാനും യൂറിക് ആസിഡിൻ്റെ അളവ് കുറയ്ക്കാനും സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.