മാറുന്ന കാലാവസ്ഥയിൽ ചർമ്മ സംരക്ഷണത്തിനായി ചില നുറുങ്ങുകൾ

ചർമ്മത്തിന്റെ തിളക്കത്തിനായി ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ട് ആവശ്യത്തിന് വെള്ളം കുടിക്കുക. 

Written by - Zee Malayalam News Desk | Last Updated : Apr 9, 2022, 05:43 PM IST
  • ചർമ്മത്തിന് അനുയോജ്യമായ മോയ്സ്ചറൈസർ തിരഞ്ഞെടുക്കുക.
  • നല്ല ലിപ് ബാമും കരുതുക.
  • സൺസ്‌ക്രീൻ ലോഷനും പുരട്ടേണ്ടത് ആവശ്യമാണ്.
  • ദിവസവും വ്യായാമം ചെയ്യുക.
മാറുന്ന കാലാവസ്ഥയിൽ ചർമ്മ സംരക്ഷണത്തിനായി ചില നുറുങ്ങുകൾ

കാലാവസ്ഥ മാറുമ്പോൾ ചർമ്മ സംരക്ഷണം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചർമ്മത്തിന് തിളക്കവും ആരോ​ഗ്യവും നിലനിർത്താനായി ബോഡി ലോഷനുകളും ക്രീമുകളും അങ്ങനെ സൗന്ദര്യ സംരക്ഷണത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥ മാറ്റങ്ങൾക്കിടെ എങ്ങനെ ചർമ്മ സൗന്ദര്യം നിലനിർത്താമെന്ന് നോക്കാം. 

ധാരാളം വെള്ളം കുടിക്കുക

ചർമ്മത്തിന്റെ തിളക്കത്തിനായി ജലാംശം നിലനിർത്തേണ്ടത് വളരെ പ്രധാനമാണ്. അതുകൊണ്ട് ആവശ്യത്തിന് വെള്ളം കുടിക്കുക. ഹെർബൽ അല്ലെങ്കിൽ ഗ്രീൻ ടീ ഒരു നല്ല ഓപ്ഷനാണ്. ഇളം ചൂടുവെള്ളം കുടിക്കണമെന്നുണ്ടെങ്കിൽ ആദ്യം നന്നായി തിളപ്പിച്ച് തണുക്കുമ്പോൾ മാത്രം കുടിക്കുക, കാരണം ചെറുതായി ചൂടാക്കിയാൽ വെള്ളത്തിൽ അടങ്ങിയിരിക്കുന്ന ബാക്ടീരിയകൾ പൂർണമായും നശിക്കില്ല.

ചർമ്മത്തിലെ ഈർപ്പം നിലനിർത്തുക

ചർമ്മത്തിന് അനുയോജ്യമായ മോയ്സ്ചറൈസർ തിരഞ്ഞെടുക്കുക. നല്ല ലിപ് ബാമും കരുതുക. സൺസ്‌ക്രീൻ ലോഷനും പുരട്ടേണ്ടത് ആവശ്യമാണ്. ദിവസവും വ്യായാമം ചെയ്യുക. 

ഓരോ കാലാവസ്ഥയ്ക്കും അനുയോജ്യമായ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കുക. കഴിവധും പ്രകൃതിദത്ത ഉൽപ്പന്നങ്ങൾ ഉപയോ​ഗിക്കാൻ ശ്രദ്ധിക്കുക. ദിവസം 3-4 തവണ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ഇത് മുഖത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നു.

വേനൽക്കാലം വരുന്നതോടെ സൂര്യപ്രകാശവും താപനിലയും വർദ്ധിക്കുന്നതിനാൽ ശരീരത്തിൽ ജലക്ഷാമം ഉണ്ടാകുന്നു. ഇത് ചർമ്മത്തിന്റെ തിളക്കം നശിപ്പിക്കുന്നു. ഇത് ഒഴിവാക്കാനായി ധാരാളം വെള്ളം കുടിക്കുകയും പഴങ്ങൾ കഴിക്കുകയും ചെയ്യുക. ഭക്ഷണത്തിൽ ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഇതുകൂടാതെ, ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും ഉറങ്ങുക. ഇത് നിങ്ങളുടെ ചർമ്മത്തെ ആരോഗ്യകരമായി നിലനിർത്തുന്നു.

 

Trending News