Green tea: ഗ്രീൻ ടീ അധികമായി കുടിച്ചാൽ എന്ത് സംഭവിക്കും? ഇതാണ് കാര്യം

രോഗ പ്രതിരോധ ശഷി വർധിപ്പിക്കാനും ഗ്രീൻ ടീ ഉതകുന്നുവെന്നാണ് പഠനങ്ങൾ

Written by - Zee Malayalam News Desk | Last Updated : Mar 9, 2022, 11:14 AM IST
  • അധികമായാൽ അമൃതും വിഷം എന്ന പോലെ ഗ്രീൻ ടീയും പ്രശ്നമാണ്
  • അധികമായി കുടിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും
  • ദിവസവും 2 തവണയിൽ കൂടുതൽ ഗ്രീൻ ടീ കഴിക്കുന്നത് തലവേദനയ്ക്ക് കാരണം
Green tea: ഗ്രീൻ ടീ അധികമായി കുടിച്ചാൽ എന്ത് സംഭവിക്കും? ഇതാണ് കാര്യം

ശരീര ഭാരം നിയന്ത്രിക്കാനാണ് മിക്കവാറും പേരും  ഗ്രീൻ ടീ ഉപയോഗിക്കുന്നത്. എന്നാൽ ശരീര ഭാരം നിയന്ത്രിക്കുക മാത്രമല്ല ഗ്രീൻ ടീയുടെ ഗുണങ്ങൾ. രോഗ പ്രതിരോധ ശഷി വർധിപ്പിക്കാനും ഗ്രീൻ ടീ ഉതകുന്നുവെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.അധികമായാൽ അമൃതും വിഷം എന്ന പോലെ  ഗ്രീൻ ടീയും അധികമായി കുടിക്കുന്നത് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ചില പഠനങ്ങൾ പറയുന്നു.

ഗ്രീൻ ടീയുടെ ദോഷങ്ങൾ-

ആമാശയത്തിലെ പ്രശ്നങ്ങൾ

ഗ്രീൻ ടീ അമിതമായി കഴിക്കുന്നത്  ആമാശയത്തിലെ എരിച്ചിൽ, ഗ്യാസ്, തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ടാനിൻ എന്ന മൂലകമാണ് വയറ്റിലെ അസിഡിറ്റിക്ക് കാരണമാവുന്നത്.

തലവേദനക്ക് ഗുണം പിന്നെ മൈഗ്രേൻ 

ദിവസവും 2 തവണയിൽ കൂടുതൽ ഗ്രീൻ ടീ കഴിക്കുന്നത് തലവേദനയ്ക്ക് ആശ്വാസം നൽകും, എന്നാൽ ഗ്രീൻ ടീയുടെ അളവ് കൂടിയാൽ അത് പിന്നീട് മൈഗ്രേനിലേക്കും നീങ്ങും. മറ്റൊന്ന് ഉറക്കകുറവാണ് ഗ്രീൻ ടീയിലെ ചെറിയ അളവിലുള്ള കഫീനാണ് പ്രശ്നക്കാരൻ.  കൂടുതലായി ഇത് കഴിക്കുന്നതിലൂടെ ഉറക്ക കുറവിൻറെ പ്രശ്നങ്ങളും ആളുകൾക്ക് ഉണ്ടാവും. ഇത് ശരീരത്തിലെ മെലറ്റോണിൻ ഹോർമോണിന്റെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. 

എല്ലുകൾ ദുർബലമാകും 

ഗ്രീൻ ടീ അമിതമായി കഴിക്കുന്നത് മൂലം ആളുകളുടെ എല്ലുകൾക്ക് ബലക്കുറവ് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന സംയുക്തങ്ങളും പ്രശ്നക്കാരാണെന്നാണ് കണ്ടെത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

(

Trending News