Green tea: ​ഗ്രീൻ ടീ കുടിച്ചാൽ ഒരുപാടുണ്ട് ​ഗുണങ്ങൾ

ആന്റി ഓ​ക്സിഡന്റ് ​ഗുണങ്ങൾ ഉള്ളതിനാൽ ​ഗ്രീൻ ടീ ചർമ്മത്തിനും വളരെ നല്ലതാണ്.

Written by - Zee Malayalam News Desk | Last Updated : Feb 28, 2022, 01:06 PM IST
  • ആന്റി ഓക്സിഡന്റ് ​ഗുണമുള്ളതിനാൽ ചർമ്മത്തിലുണ്ടാകുന്ന അണുബാധകളിൽ നിന്ന് ​ഗ്രീൻ ടീ സംരക്ഷണം നൽകുന്നു
  • മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾക്കും ​ഗ്രീൻ ടീ ഒരു മികച്ച പരിഹാരമാണ്
  • ചർമ്മത്തിലെ എണ്ണമയം കുറയ്ക്കുന്നതിന് ​ഗ്രീൻ ടീ സഹായിക്കും
Green tea: ​ഗ്രീൻ ടീ കുടിച്ചാൽ ഒരുപാടുണ്ട് ​ഗുണങ്ങൾ

​വളരെയേറെ ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള പാനീയമാണ് ഗ്രീൻ ടീ. ധാരാളം പോഷക ​ഗുണങ്ങൾ ​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ മുതൽ തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതിന് വരെ ​ഗ്രീൻ ടീ ഉപയോ​ഗിക്കുന്നു. ആന്റി ഓ​ക്സിഡന്റ് ​ഗുണങ്ങൾ ഉള്ളതിനാൽ ​ഗ്രീൻ ടീ ചർമ്മത്തിനും വളരെ നല്ലതാണ്.

ആന്റി ഓക്സിഡന്റ് ​ഗുണമുള്ളതിനാൽ ചർമ്മത്തിലുണ്ടാകുന്ന അണുബാധകളിൽ നിന്ന് ​ഗ്രീൻ ടീ സംരക്ഷണം നൽകുന്നു. മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങൾക്കും ​ഗ്രീൻ ടീ ഒരു മികച്ച പരിഹാരമാണ്. ചർമ്മത്തിലെ എണ്ണമയം കുറയ്ക്കുന്നതിന് ​ഗ്രീൻ ടീ സഹായിക്കും.

​ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ നാഡീകോശങ്ങളുടെ പ്രവർത്തനത്തിനും ഓർമ്മശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. തിയാനൈൽ, അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ ​ഗ്രീൻ ടീ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സ്ട്രെസ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസവും മൂന്നോ നാലോ കപ്പ് ​ഗ്രീൻ ടീ കുടിക്കുന്നത് ക്ഷീണവും സമ്മർദ്ദവും കുറയ്ക്കുമെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News