Hair Wash: മുടി കൊഴിച്ചില്‍ പമ്പ കടക്കും..!! മുടി കഴുകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

 Hair Wash Tips:  മുടി കഴുകുമ്പോള്‍ വരുത്തുന്ന ചെറിയ  പിഴവുകള്‍ മുടി കൊഴിച്ചിലിന് കാരണമാകും. അതായത്, മുടി കൊഴിയാതിരിക്കാൻ  മുടി കഴുകുന്ന സമയത്ത്  ശ്രദ്ധിക്കേണ്ട ചില ചെറിയ കാര്യങ്ങള്‍ ഉണ്ട്

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 11:40 PM IST
  • മുടിയുടെ പരിചരണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മുടി കൊഴിച്ചില്‍, അല്ലെങ്കില്‍ മുടി പൊട്ടുന്നത് ഒരു പരിധിവരെ തടയാന്‍ സാധിക്കും. മുടി കഴുകുമ്പോള്‍ വരുത്തുന്ന ചില ചെറിയ തെറ്റുകൾക്ക് വിലയാണ് നല്‍കേണ്ടി വരുന്നത്.
Hair Wash: മുടി കൊഴിച്ചില്‍ പമ്പ കടക്കും..!! മുടി കഴുകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

Hair Wash Tips: മുടി കൊഴിച്ചില്‍ ഇന്ന്  വളരെ സാധാരണമായ ഒരു പ്രശ്നമാണ്. എന്നാല്‍ അതിന് പരിഹാരം കാണുക എന്നത് ഏറെ അത്ര എളുപ്പമല്ല. ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ്. അതായത്, മുടി കൊഴിച്ചിലിന്‍റെ യഥാര്‍ത്ഥ കാരണം കണ്ടെത്തിയാല്‍ മാത്രമേ, അതിന് പരിഹാരവും കണ്ടെത്താന്‍ സാധിക്കൂ. 

Also Read:  Rice Price: രാജ്യത്ത് അരിവില ഉടന്‍ കുറയും, കാരണം കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം  

എന്നാല്‍, മുടിയുടെ പരിചരണത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മുടി കൊഴിച്ചില്‍, അല്ലെങ്കില്‍ മുടി പൊട്ടുന്നത് ഒരു പരിധിവരെ തടയാന്‍ സാധിക്കും. മുടി കഴുകുമ്പോള്‍ വരുത്തുന്ന ചില ചെറിയ തെറ്റുകൾക്ക്  വിലയാണ് നല്‍കേണ്ടി വരുന്നത്. മുടി കഴുകുമ്പോള്‍ വരുത്തുന്ന ചെറിയ  പിഴവുകള്‍ മുടി കൊഴിച്ചിലിന് കാരണമാകും. അതായത്, മുടി കൊഴിയാതിരിക്കാൻ  മുടി കഴുകുന്ന സമയത്ത്  ശ്രദ്ധിക്കേണ്ട ചില ചെറിയ കാര്യങ്ങള്‍ ഉണ്ട്, അവയെക്കുറിച്ച് അറിയാം

മുടി കഴുകാന്‍ ചൂട് വെള്ളം വേണ്ട  

 ചൂടുവെള്ളം ഉപയോഗിച്ച് മുടി കഴുകികഴുകാന്‍ പാടില്ല. അമിതമായ ചൂട്  മുടിയുടെ ബാഹ്യചർമത്തിന്  കേടു വരുത്തുകയും എണ്ണമയം ഇല്ലാതാക്കുകയും ചെയ്യും. കൂടുതല്‍ ചൂട് മുടി  വരളാനും പൊട്ടാനും  കാരണമാകുന്നു. അതുകൊണ്ട്  മുടി കഴുകാന്‍  കഴിവതും ചൂടുവെള്ളം ഉപയോഗിക്കാതിരിക്കുക. അമിതമായ തണുപ്പുള്ള സമയമാണ് എങ്കില്‍ മാത്രം പരമാവധി  ചെറുചൂട് വെള്ളം തയ്യാറാക്കി മുടി കഴുകാം.  

ഷാംപൂ  പുരട്ടുമ്പോള്‍ ഏറെ ശ്രദ്ധിക്കുക  

ഷാമ്പൂ പുരട്ടുമ്പോഴും ഏറെ ശ്രദ്ധ വേണം. തലയോട്ടിയിൽ അടിഞ്ഞുകൂടുന്ന മൃതകോശങ്ങൾ, താരൻ, അഴുക്ക് എന്നിവ നീക്കം ചെയ്യാനാണ് നാം ഷാമ്പൂ ഉപയോഗിക്കുന്നത്. എന്നാൽ ഇത് മുടിയിൽ പുരട്ടുന്നത്, മുടിയിഴകളിലെ എണ്ണമയം നഷ്ടമാക്കും. കൂടാതെ, വളരെ കുറഞ്ഞ അളവില്‍  മാത്രം ഷാമ്പൂ ഉപയോഗിക്കുക. സാധിക്കുമെങ്കില്‍ അല്പം വെള്ളം ചേര്‍ത്തും ഷാമ്പൂ ഉപയോഗിക്കാം. ഷാമ്പൂ തലയോട്ടിയില്‍  പുരട്ടി നന്നായി മസാജ് ചെയ്ത്, ഉടന്‍തന്നെ നന്നായി കഴുകി കളയുക. 

ദിവസവും  മുടി കഴുകാതിരിക്കാം  

മിക്ക ഷാംപൂവിലും മുടിക്ക് ഹാനികരമായ കെമിക്കല്‍സ്  അടങ്ങിയിട്ടുണ്ടാവും. ആഴ്ചയിൽ ഒന്നോ രണ്ടോ തവണമാത്രം ഷാംമ്പൂ ചെയ്യുക. ഇത് മുടിയുടെ ആരോഗ്യവും ഈര്‍പ്പവും നിലനിര്‍ത്താന്‍ സഹായിക്കും. ദിവസേന ഷാമ്പൂ ഉപയോഗിച്ച് കുടി കഴുകാതിരിയ്ക്കുക. 

ഷാംപൂ ഉപയോഗിച്ചശേഷം  പെട്ടെന്ന്തന്നെ മുടി കഴുകുക  

പാരബീൻ, സൾഫേറ്റ് എന്നിവ അടങ്ങിയ ഷാംപൂ ഒഴിവാക്കുന്നതാണ് നല്ലത്. മുടി നനഞ്ഞിരിക്കുമ്പോൾ പൊട്ടാനുള്ള സാധ്യതയും കൂടുതലാണ്. കൂടിയാല്‍ 10 മിനിറ്റ്, അതിനുള്ളില്‍ തന്നെ ഷാംപൂവും കണ്ടീഷനി൦ഗും നടത്തുന്നതാണ് മുടിയുടെ ആരോഗ്യത്തിന് ഉത്തമം.

കണ്ടീഷനര്‍ അധികം വേണ്ട  

ഒരുപാട് കണ്ടീഷനർ ഉപയോഗിക്കുന്നത് മുടിയ്ക്ക് നല്ലതല്ല. ഇത് മുടിയിൽ എണ്ണമയം കൂടുതലുള്ളതായി തോന്നാനും ചുരുളാനും കാരണമാകും. കണ്ടീഷനർ മുടിയിൽ  കഴിവതും ഉപയോഗിക്കുന്നതാണ് ഉത്തമം.  

 കണ്ടീഷനർ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക 

ഷാംപൂ തലയോട്ടിയിലാണ് പുരട്ടേണ്ടത്. എന്നാൽ കണ്ടീഷനർ മുടിയിഴകളിലാണ് പുരട്ടേണ്ടത്.  കണ്ടീഷനർ തലയോട്ടിയില്‍ ഉപയോഗിക്കുന്നത്  മുടിയ്ക്ക് കേടു വരുത്തും. അതിനാല്‍,  കണ്ടീഷനർ ഉപയോഗിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. 

 

 

Trending News