Vande Bharat: കേരളത്തിന്‌ ഓണ സമ്മാനമായി രണ്ടാമത്തെ വന്ദേഭാരത്?

Vande Bharat: കേരളത്തിന് പുതുതായി ലഭിക്കുന്ന വന്ദേ ഭാരത്ജ് ട്രെയിന്‍ തിരുവനന്തപുരം-മംഗളൂരു റൂട്ടിലാണ് ഓടുക. മംഗളൂരുവില്‍ നിന്നും രാവിലെ 5.20-ന് ആരംഭിച്ച് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചേരത്തക്ക രീതിയിലാണ് സമയ ക്രമീകരണം.  

Written by - Zee Malayalam News Desk | Last Updated : Aug 24, 2023, 04:15 PM IST
  • കേരളത്തിന് പുതുതായി ലഭിക്കുന്ന വന്ദേ ഭാരത്ജ് ട്രെയിന്‍ തിരുവനന്തപുരം-മംഗളൂരു റൂട്ടിലാണ് ഓടുക.
Vande Bharat: കേരളത്തിന്‌ ഓണ സമ്മാനമായി രണ്ടാമത്തെ വന്ദേഭാരത്?

Vande Bharat: കേരളത്തിന്‌ ഓണ സമ്മാനമായി രണ്ടാമത്തെ വന്ദേഭരത്  എക്സ്പ്രസ്..!! ഓണത്തോടനുബന്ധിച്ച് രണ്ടാമത്തെ വന്ദേ ഭരത് ട്രെയിന്‍ എത്തുമെന്നാണ് സൂചന.  പുതിയ  നിറത്തിലുള്ള വന്ദേഭാരത് ട്രെയിന്‍ ആയിരിയ്ക്കും കേരളത്തിന് ലഭിക്കുക. 

രണ്ടാമത്തെ ട്രെയിന്‍ എത്തുന്നതിന് മുന്നോടിയായി ലോക്കോ പൈലറ്റുമാർക്ക് ഉൾപ്പെടെ ചെന്നൈയിൽ പരിശീലനം നല്‍കിത്തുടങ്ങി. മംഗളൂരുവിൽ പിറ്റ്‌ലൈനും സജ്ജമാക്കി. തിരുവനന്തപുരം-മംഗളൂരു റൂട്ടിൽ ചില വണ്ടികളുടെ സമയം മാറ്റിയതും ഇതിനു മുന്നോടിയായാണ്‌ എന്നാണ് സൂചന. 

Also Read:  RBI on Inflation: അവശ്യസാധനങ്ങളുടെ വിലക്കയറ്റം, ആർബിഐ ഗവർണർ പറയുന്നത് 
 
കേരളത്തിന് പുതുതായി ലഭിക്കുന്ന വന്ദേ ഭാരത്ജ് ട്രെയിന്‍ തിരുവനന്തപുരം-മംഗളൂരു റൂട്ടിലാണ് ഓടുക. മംഗളൂരുവില്‍ നിന്നും രാവിലെ 5.20-ന് ആരംഭിച്ച് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിച്ചേരത്തക്ക രീതിയിലാണ് സമയ ക്രമീകരണം. 

Also Read:  BRICS Summit 2023: ബ്രിക്‌സ്‌ കൂട്ടായ്മയിലേയ്ക്ക്  6 രാജ്യങ്ങൾകൂടി
 
നിലവിൽ വന്ദേഭാരത് (20634) തിരുവനന്തപുരത്തുനിന്ന് പുലർച്ചെ 5.20-നാണ് പുറപ്പെടുന്നത്. ഉച്ചയ്ക്ക് 1.20-ന് കാസർകോട്ടെത്തും. ഇതേ സമയത്ത്‌ തന്നെയാണ് രണ്ടാം വന്ദേഭാരത് മംഗളൂരുവിൽനിന്ന് പുറപ്പെടുക. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തി തിരിച്ച് രണ്ടുമണിയോടെ പുറപ്പെട്ടാൽ രാത്രി 11 മണിക്കുള്ളിൽ മംഗളൂരുവിലെത്തും. 

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കേരളത്തിന് ആദ്യം ലഭിച്ച വന്ദേഭാരത് ട്രെയിനിന് വലിയ സ്വീകരണമാണ് ലഭിച്ചത്. അതുകൂടാതെ മികച്ച വരുമാനം ഉണ്ടാക്കാനും ഈ ട്രെയിനുകള്‍ക്ക് കഴിഞ്ഞു. യാത്രക്കാരുടെ എണ്ണത്തിന്‍റെ കാര്യത്തിലും രാജ്യത്ത് ഒന്നാം സ്ഥാനത്താണ് കേരളത്തില്‍ ഓടുന്ന വന്ദേ ഭാരത്‌ ട്രെയിന്‍.  
   
നിലവില്‍ രാജ്യത്ത്  23 വന്ദേ ഭാരത്‌ ട്രെയിനുകള്‍ ആണ്  ഓടുന്നത്.  രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ വന്ദേഭാരത് ട്രെയിനുകൾ സർവീസ് നടത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News