Mushroom: പ്രമേഹരോ​ഗികൾക്ക് ഇവൻ ബെസ്റ്റാ..! കൂണിന്റെ അത്ഭുത ​ഗുണങ്ങൾ അറിയൂ

Mushroom for Diabetics: കൂണിൽ വിറ്റാമിൻ 'ബി' അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണത്തെ ഗ്ലൂക്കോസാക്കി മാറ്റുകയും ഊർജ്ജം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 9, 2023, 08:04 PM IST
  • വിറ്റാമിൻ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ് കൂൺ.
  • കൂൺ കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിലനിർത്തുന്നു.
Mushroom: പ്രമേഹരോ​ഗികൾക്ക് ഇവൻ ബെസ്റ്റാ..! കൂണിന്റെ അത്ഭുത ​ഗുണങ്ങൾ അറിയൂ

ശരീരത്തിന് പോഷണം ലഭിക്കാൻ സഹായിക്കുന്ന നിരവധി ഘടകങ്ങൾ അടങ്ങിയ പച്ചക്കറിയാണ് കൂൺ. കൂണിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ-ബി, സെലിനിയം, കോപ്പർ, പൊട്ടാസ്യം എന്നിവ ശരീരത്തെ ആരോഗ്യമുള്ളതാക്കുന്നു. ഉയർന്ന അളവിൽ ശരീരത്തിൽ എത്തുന്ന കലോറിയുടെ അളവ് കുറയ്ക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുകയും ഹൃദയ സംബന്ധമായ അസുഖങ്ങളും കൂൺ കഴിക്കുന്നതിലൂടെ തടയുകയും ചെയ്യുന്നു. കൂൺ കഴിക്കുന്നത് കൊണ്ട് ഇനിയും ഒരുപാട് ഗുണങ്ങളുണ്ട്, അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം...

1. കൂണിൽ വിറ്റാമിൻ 'ബി' അടങ്ങിയിട്ടുണ്ട്, ഇത് ഭക്ഷണത്തെ ഗ്ലൂക്കോസാക്കി മാറ്റുകയും ഊർജ്ജം ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. വിറ്റാമിനുകൾ ആയ ബി-2, ബി-3 എന്നിവയും മെറ്റബോളിസത്തെ ആരോഗ്യകരമായി നിലനിർത്തുന്നു. അതിനാൽ കൂൺ കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം മെച്ചപ്പെടുത്തും.

2. വിറ്റാമിൻ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ് കൂൺ. എല്ലുകളുടെ ബലത്തിന് ഈ വിറ്റാമിൻ വളരെ പ്രധാനമാണ്. സ്ഥിരമായി കൂൺ കഴിക്കുന്നതിലൂടെ നമുക്ക് ആവശ്യമായ വിറ്റാമിൻ ഡിയുടെ 20 ശതമാനം ലഭിക്കും.

3. കൂൺ കഴിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിലനിർത്തുന്നു. മാത്രമല്ല, വിലയേറിയ ഫോളിക് ആസിഡ് ഇതിൽ ധാരാളമായി കാണപ്പെടുന്നു. സ്ത്രീകൾക്കും കുട്ടികൾക്കും നല്ലൊരു ഭക്ഷണമാണിത്.

ALSO READ: പാൽ മാത്രം കുടിച്ചാൽ കാൽസ്യത്തിന്‍റെ കുറവ് നികത്താന്‍ കഴിയുമോ?

4. കൂണിലെ ചേരുവകൾ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ഇതുമൂലം ജലദോഷം, പനി തുടങ്ങിയ രോഗങ്ങൾ പലപ്പോഴും വരാറില്ല. കൂണിലെ സെലിനിയം പ്രതിരോധശേഷി വർധിപ്പിക്കുന്നു. 

5. മിക്ക പോഷകങ്ങളും കൂണിൽ കാണപ്പെടുന്നു, അതിനാൽ അവ ഹൃദയത്തിന് നല്ലതാണ്. ഇതിൽ ചിലതരം എൻസൈമുകളും നാരുകളും അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു.

6. പ്രമേഹരോഗികൾക്കും കൂൺ ഗുണം ചെയ്യും. വിറ്റാമിനുകളും ധാതുക്കളും നാരുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, അതിൽ കൊഴുപ്പ്, കാർബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവ അടങ്ങിയിട്ടില്ല. പ്രമേഹ രോഗികൾക്ക് ഇത് നല്ലൊരു തിരഞ്ഞെടുപ്പാണ്. ഇത് ശരീരത്തിൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News