വൃക്കകൾ പോലും അപകടത്തിലാകും; നിരോധിച്ച ചുമ സിറപ്പുകളിലെ ഈ രാസവസ്തു അപകടകാരി

ഹരിയാന ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിച്ച മരുന്നുകളാണ് നിരോധിച്ചത്

Written by - Zee Malayalam News Desk | Last Updated : Oct 8, 2022, 06:13 PM IST
  • ചുമ, ജലദോഷം എന്നിവയുടെ സിറപ്പുകളാണ് ഇവ നാലും
  • 23 സാമ്പിളുകളിൽ നാലെണ്ണത്തിലും ഡൈഎത്തിലീൻ ഗ്ലൈക്കോൾ ഉണ്ടായിരുന്നു
  • ഇത് ഇത് വൃക്കകളെ അപകടത്തിലാക്കും
വൃക്കകൾ പോലും അപകടത്തിലാകും; നിരോധിച്ച ചുമ സിറപ്പുകളിലെ ഈ രാസവസ്തു അപകടകാരി

ന്യൂഡൽഹി: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഇന്ത്യയിൽ നിർമ്മിച്ച നാല് ചുമ, ജലദോഷ സിറപ്പുകൾ നിരോധിച്ചതിന് തൊട്ടുപിന്നാലെ, സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (സിഡിഎസ്‌സിഒ) ഗാംബിയയിൽ 66 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട മരുന്നുകളെ കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.

ഹരിയാന ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിച്ച മരുന്നുകളാണ് നിരോധിച്ചത്.പ്രോമെതസൈൻ ഓറൽ സൊല്യൂഷൻ, കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ്, മക്കോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവയാണ് നിരോധിച്ച സിറപ്പുകൾ.ചുമ, ജലദോഷം എന്നിവയുടെ സിറപ്പുകളാണ് ഇവ നാലും.

അധിക അളവിൽ ഡൈഎത്തിലീൻ ഗ്ലൈക്കോളും എഥിലീൻ ഗ്ലൈക്കോളും ഇവയിൽ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ഡബ്ല്യുഎച്ച്ഒയ്ക്ക് ലഭിച്ച ഫലങ്ങളിൽ, 23 സാമ്പിളുകളിൽ നാലെണ്ണത്തിലും ഡൈഎത്തിലീൻ ഗ്ലൈക്കോൾ / എഥിലീൻ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി.

എന്താണ് ഡൈഎത്തിലീൻ ഗ്ലൈക്കോൾ, എന്തുകൊണ്ട് ഇത് അപകടകാരി?

ഡൈഎത്തിലീൻ ഗ്ലൈക്കോൾ അല്ലെങ്കിൽ എഥിലീൻ ഗ്ലൈക്കോൾ മനുഷ്യ ശരീരത്തിന് ദോഷകരമായ വസ്തുക്കളിൽ ഒന്നാണ്. ഇത് ഇത് വൃക്കകളെ അപകടത്തിലാക്കും.  മണമില്ലാത്ത, മധുരമുള്ള ദ്രാവകമാണ് ഇത്. അകത്ത് ചെന്നാൽ  വയറുവേദന, ഛർദ്ദി, വയറിളക്കം, മൂത്രം ഒഴിക്കാൻ പറ്റാതാവുക, തലവേദന, മാനസികാവസ്ഥയിലെ മാറ്റം, കിഡ്നി ക്ഷതം എന്നിവ ഉണ്ടാവും. 

നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പ്രസിദ്ധീകരിച്ച പഠനങ്ങളിൽ ഒന്നിൽ കഴിഞ്ഞ 70 വർഷമായി ഡൈഎത്തിലീൻ ഗ്ലൈക്കോൾ മൂലം വൻതോതിൽ വിഷബാധയുണ്ടായിട്ടുണ്ട്.ഇവയ്ക്കെല്ലാം പിന്നിൽ സിറപ്പുകളാണത്രെ.ഫാർമസ്യൂട്ടിക്കൽ ഗ്രേഡ് ഗ്ലിസറിൻ പോലെയുള്ള, സുരക്ഷിതമായ-എന്നാൽ കൂടുതൽ ചെലവേറിയ വസ്തുക്കൾ മരുന്നുകളിൽ ഉപയോഗിക്കുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാവുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News