Pregnancy care: മൈ​ഗ്രെയ്ൻ ഉള്ള ​ഗർഭിണികൾക്ക് പ്രീക്ലാമ്പ്‌സിയ വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് പഠനങ്ങൾ

മരുന്നുകൾ കഴിക്കുന്നതും ചികിത്സ തേടുന്നതും ഒരു പരിധി വരെ മൈ​ഗ്രെയ്നെ തടുക്കുമെങ്കിലും പൂർണമായ മോചനത്തിന് സാധ്യത വളരെ കുറവാണ്.

Written by - Zee Malayalam News Desk | Last Updated : Feb 28, 2022, 02:26 PM IST
  • മൈ​ഗ്രെയ്ൻ ഉള്ള ഗർഭിണികൾക്ക് ഗർഭാവസ്ഥയിൽ ഉയർന്ന രക്തസമ്മർദ്ദം, പ്രീക്ലാമ്പ്‌സിയ തുടങ്ങിയ ഗർഭധാരണ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു
  • 'അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജി' പുറത്തിറക്കിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്
  • ​ഗർഭാവസ്ഥയിൽ മാത്രം ഉണ്ടാകുന്ന ഒരു രോ​ഗമാണ് പ്രീക്ലാമ്പ്സിയ
  • ​ഗർഭാവസ്ഥയുടെ അഞ്ച് മുതൽ 10 വരെയുള്ള ആഴ്ചകൾക്കുള്ളിൽ ​ഗർഭിണികൾക്ക് ഈ രോ​ഗം ഉണ്ടാകാം
Pregnancy care: മൈ​ഗ്രെയ്ൻ ഉള്ള ​ഗർഭിണികൾക്ക് പ്രീക്ലാമ്പ്‌സിയ വരാനുള്ള സാധ്യത വളരെ കൂടുതലെന്ന് പഠനങ്ങൾ

വിട്ടുമാറാത്ത ന്യൂറോളജിക്കൽ ഡിസോർഡറാണ് മൈ​ഗ്രെയ്ൻ. നെറ്റിത്തടത്തിൽ അസഹനീയമായ വേദനയോടെയാണ് മൈ​ഗ്രെയ്ൻ ആരംഭിക്കുന്നത്. വേദനയോടൊപ്പം തന്നെ മനംപുരട്ടലും ഛർദിയും ഉണ്ടാകും. തീവ്രത കുറഞ്ഞും കൂടിയും മൈ​ഗ്രെയ്ൻ വേദന ഉണ്ടാകും. മരുന്നുകൾ കഴിക്കുന്നതും ചികിത്സ തേടുന്നതും ഒരു പരിധി വരെ ഇതിനെ തടുക്കുമെങ്കിലും പൂർണമായ മോചനത്തിന് സാധ്യത വളരെ കുറവാണ്.

മൈ​ഗ്രെയ്ൻ ഉള്ള ഗർഭിണികൾക്ക് ഗർഭാവസ്ഥയിൽ ഉയർന്ന രക്തസമ്മർദ്ദം, പ്രീക്ലാമ്പ്‌സിയ തുടങ്ങിയ ഗർഭധാരണ സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.  'അമേരിക്കൻ അക്കാദമി ഓഫ് ന്യൂറോളജി' പുറത്തിറക്കിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

​ഗർഭാവസ്ഥയിൽ മാത്രം ഉണ്ടാകുന്ന ഒരു രോ​ഗമാണ് പ്രീക്ലാമ്പ്സിയ. വളരെ സങ്കീർണമായ അവസ്ഥയാണിത്. ​ഗർഭാവസ്ഥയുടെ അഞ്ച് മുതൽ 10 വരെയുള്ള ആഴ്ചകൾക്കുള്ളിൽ ​ഗർഭിണികൾക്ക് ഈ രോ​ഗം ഉണ്ടാകാം. രക്തസമ്മർദ്ദമാണ് പ്രീക്ലാമ്പ്സിയയിലേക്ക് നയിക്കുന്നത്. വൃക്ക, കരൾ, തലച്ചോറ്, മറുപിള്ള എന്നിവയെ ഈ രോ​ഗം ബാധിച്ചേക്കാം. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ അമ്മയെയും കുഞ്ഞിനെയും ഇത് അപകടത്തിലാക്കും.

​ഗർഭാവസ്ഥയിലെ ഉയർന്ന രക്തസമ്മർദ്ദം പല അപകടസാധ്യതകളിലേക്കും നയിക്കും. മാസം തികയാതെയുള്ള പ്രസവം, തലച്ചോറ്, ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയുടെ തകരാറുകൾ എന്നിവയ്ക്ക് കാരണമാകും. രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള മരുന്ന് ഒരിക്കലും ഡോക്ടറുടെ നിർദേശം കൂടാത കഴിക്കരുത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News