Pear Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും സബർജില്ലി കഴിക്കരുത്!

Side Effects Of Pear:  സബർജില്ലിയുടെ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ പലർക്കും ഇതറിയില്ല ഇത് എപ്പോൾ എത്ര അളവിൽ കഴിക്കണം എന്നത്. മാത്രമല്ല ചില രോഗമുള്ളവർ ഇത് കഴിക്കുന്നത് നല്ലതല്ല.  

Written by - Ajitha Kumari | Last Updated : Feb 18, 2023, 07:30 PM IST
  • പലർക്കും സബർജില്ലി വലിയ ഇഷ്ടമുള്ള ഒരു പഴമാണ്
  • അത് കഴിക്കാൻ എത്ര രുചികരമാണോ അത്രയും ആരോഗ്യത്തിന് ഗുണം ചെയ്യും
  • സബർജില്ലി കഴിക്കുന്നത് എല്ലായ്പ്പോഴും ഗുണകരമല്ല
Pear Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും സബർജില്ലി കഴിക്കരുത്!

Who Should Not Eat Pear:  പലർക്കും സബർജില്ലി വലിയ ഇഷ്ടമുള്ള ഒരു പഴമാണ്.  അത് കഴിക്കാൻ എത്ര രുചികരമാണോ അത്രയും ആരോഗ്യത്തിന് ഗുണം ചെയ്യും. നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ ഈ പഴത്തിൽ ധാരാളമായി കാണപ്പെടുന്നു, ഇതോടൊപ്പം ഇതിൽ ആന്റി ഇൻഫ്ളമേറ്ററി അതുപോലെ ആന്റി-ക്യാൻസർ ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട്.  ഗ്രേറ്റർ നോയിഡയിലെ ജിംസ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന പ്രശസ്ത ഡയറ്റീഷ്യൻ ഡോ. ആയുഷി യാദവ് പറയുന്നത് എല്ലാ ഗുണങ്ങളും ഉണ്ടെങ്കിൽ പോലും സബർജില്ലി കഴിക്കുന്നത് എല്ലായ്പ്പോഴും ഗുണകരമല്ലായെന്നാണ്.  ഈ പഴം എപ്പോൾ കഴിക്കാൻ പാടില്ല എന്ന് നമുക്ക് നോക്കാം...

Also Read: Beetroot Side Effects: ഈ രോഗങ്ങളുള്ളവർ അബദ്ധത്തിൽ പോലും ബീറ്റ്റൂട്ട് കഴിക്കരുത്!

ഈ രോഗമുള്ളപ്പോൾ സബർജില്ലി കഴിക്കരുത്

1. വയർ അസ്വസ്ഥമാകുമ്പോൾ (When the stomach is upset)

ദഹനക്കേടിന്റെ പ്രശ്‌നമുണ്ടെങ്കിൽ സബർജില്ലിയിൽ നിന്നും അകലം പാലിക്കുന്നതാണ് നല്ലത്.  ഈ സമയത്ത് ഇത് കഴിച്ചാൽ ദഹനപ്രശ്നങ്ങളുണ്ടാകും. പ്രത്യേകിച്ച് രാവിലെയും രാത്രി വൈകിയും ഇത് കഴിക്കുന്നത് ഒഴിവാക്കുക.  അല്ലാത്തപക്ഷം ഗ്യാസ്, മലബന്ധം, വായു, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും.

2. തണുപ്പ് കൊണ്ട് വിഷമിക്കുമ്പോൾ (When troubled by cold)

സബർജില്ലി നമ്മുടെ ശരീരത്തിന് പല തരത്തിൽ ഗുണം ചെയ്യുമെന്നതിൽ സംശയമില്ലയെങ്കിലും ഇത് തണുപ്പുള്ള ഒരു ഫലമാണ്. അതിനാൽ നിങ്ങൾക്ക് ജലദോഷമോ ചുമയോ ഉള്ളപ്പോൾ ഈ പഴം കഴിക്കരുത്.

Also Read: സിംഹങ്ങളുടെ പിടിയിൽ നിന്നും കുട്ടിയാനയെ രക്ഷിക്കാൻ പോത്തുകൾ ചെയ്തത്..! വീഡിയോ വൈറൽ 

3. ശരീരഭാരം കുറയ്ക്കുന്ന ആളുകൾ (Weight loss people)

സബർജില്ലിയിൽ വളരെ കുറച്ച് കലോറി മാത്രമേയുള്ളൂ. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.  എന്നാൽ നിങ്ങൾ ഈ ഫലം അധികം കഴിച്ചാൽ പ്രശ്നമുണ്ടാക്കും കാരണം ഇത് നിങ്ങളുടെ ഭാരം വർധിപ്പിച്ചേക്കും.  

4. ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾ (High blood pressure patients)

ഉയർന്ന രക്തസമ്മർദ്ദമുള്ള രോഗികൾ സാധാരണ സബർജില്ലി കഴിക്കുന്നത് പ്രയോജനകരമാണെങ്കിലും ചില ആളുകൾ ഇത് അമിതമായി കഴിക്കാറുണ്ട്.  അത് പ്രയോജനത്തിന് പകരം ദോഷമുണ്ടാക്കും.  ഇത്തരം സാഹചര്യത്തിൽ നിങ്ങൾക്ക് ഉയർന്ന ഹൃദയമിടിപ്പ്, ബോധക്ഷയം, തലകറക്കം, ശ്വസന പ്രശ്നങ്ങൾ എന്നിവയും ഉണ്ടാകാം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ്, വൈദ്യോപദേശം സ്വീകരിക്കുക)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News