പിസിഒഎസ് അല്ലെങ്കിൽ പിസിഒഡി എന്ന ചുരുക്കപ്പേരിൽ വിളിക്കുന്ന പോളിസിസ്റ്റിക് ഓവറി സിൻഡ്രോം സാധാരണയായി പ്രത്യുൽപാദന പ്രായത്തിലുള്ള സ്ത്രീകളെ പ്രധാനമായും ബാധിക്കുന്ന ഒരു ഹോർമോൺ തകരാറാണ്. ഗർഭാശയത്തിലെ സിസ്റ്റുകൾക്കും മറ്റും കാരണമാകുന്ന സങ്കീർണ്ണമായ അവസ്ഥയാണിത്.
പിസിഒഎസ് ഉള്ള സ്ത്രീകൾക്ക് ആർത്തവം ക്രമരഹിതമായിരിക്കും. അധിക പുരുഷ ഹോർമോൺ (ആൻഡ്രോജൻ) അളവ് ഉണ്ടാകാൻ കാരണമാകും. ഇതുകൂടാതെ, അണ്ഡാശയങ്ങളിൽ ധാരാളം ചെറിയ ദ്രാവക ശേഖരം (ഫോളിക്കിളുകൾ) ഉണ്ടാകുകയും പതിവായി മുട്ടകൾ പുറത്തുവിടുന്നതിൽ പരാജയപ്പെടുകയും ചെയ്യും. അതിനാൽ, സ്ത്രീ വന്ധ്യതയുടെ ഒരു പ്രധാന കാരണം കൂടിയാണ് പിസിഒഡി.
ഇത് ശരീരത്തെ ശാരീരികമായും വൈകാരികമായും ബാധിക്കുന്ന ശരീരഭാരം, ക്ഷീണം, മുഖക്കുരു, ഉറക്ക പ്രശ്നങ്ങൾ തുടങ്ങിയ നിരവധി അവസ്ഥകൾക്ക് കാരണമാകുന്നു. എന്നിരുന്നാലും, സമീകൃതാഹാരവും ജീവിതശൈലിയിലെ മാറ്റങ്ങളും പിസിഒഎസ് ഒരു പരിധിവരെ നിയന്ത്രിക്കാൻ സഹായിക്കും. ഹോർമോൺ നില സന്തുലിതമാക്കാനും പിസിഒഡി നിയന്ത്രിക്കാനും വീട്ടിൽ തന്നെ ഉണ്ടാക്കുന്ന മികച്ച പാനീയങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ALSO READ: Headache: മരുന്ന് കഴിക്കാതെ തലവേദന മാറ്റാം; ചില പൊടിക്കൈകൾ ഇതാ
മുരിങ്ങ വെള്ളം: ആൻഡ്രോജന്റെ അളവ് കുറയ്ക്കാൻ മുരിങ്ങ സഹായിക്കുന്നു. ഉറക്കമുണരുമ്പോഴോ ഉറങ്ങാൻ പോകുന്നതിന് മുമ്പോ ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ മുരിങ്ങപ്പൊടി ചേർത്ത് കഴിക്കുന്നത് പിസിഒഡി നിയന്ത്രിക്കുന്നതിന് സഹായിക്കും.
ശതാവരി വെള്ളം: സ്ത്രീകളുടെ പ്രത്യുത്പാദന ടോണിക്ക് ആയി കണക്കാക്കപ്പെടുന്ന ശതാവരിയിൽ അമ്പതിലധികം ഓർഗാനിക് സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. അവയിൽ സ്റ്റിറോയിഡൽ സാപ്പോണിനുകൾ, ഗ്ലൈക്കോസൈഡുകൾ, ആൽക്കലോയിഡുകൾ, പോളിസാക്രറൈഡുകൾ, ഐസോഫ്ലേവണുകൾ എന്നിവ ഉൾപ്പെടുന്നു. ഇത് പ്രത്യുൽപാദന ആരോഗ്യ പാരാമീറ്ററുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഉറങ്ങാൻ പോകുന്നതിന് മുൻപ് ദിവസവും ഒരു ടീസ്പൂൺ ശതാവരി വെള്ളത്തിൽ ചേർത്ത് കുടിക്കുന്നതോ ഇതിന്റെ ഗുളിക കഴിക്കുന്നതോ ഗുണം ചെയ്യും.
ചെമ്പരത്തി ടീ: ഹൈബിസ്കസ് ടീയിൽ വേദനസംഹാരിയായ ഗുണങ്ങൾ ഉണ്ടെന്ന് അറിയപ്പെടുന്നു. ഇത് മൂത്രസഞ്ചിയുടെയും ഗർഭാശയത്തിന്റെയും പേശികളെ വിശ്രമിക്കാൻ സഹായിക്കുകയും അതുവഴി മലബന്ധം കുറയ്ക്കുകയും ചെയ്യുന്നു. ഒരു പാത്രത്തിൽ വെള്ളം തിളപ്പിക്കുക, ഉണങ്ങിയ ഹൈബിസ്കസ് ഇതളുകൾ ചേർക്കുക, അഞ്ച് മിനിറ്റോ അതിൽ കൂടുതലോ വച്ചശേഷം ഇത് അരിച്ചെടുത്ത് കുടിക്കാവുന്നതാണ്.
പുതിനയില ടീ: പുതിനയില ടീയിൽ ആന്റി ആൻഡ്രോജെനിക് ഗുണങ്ങളുണ്ട്. കൂടാതെ പിസിഒഎസ് ഉള്ള സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ നിലയും ഹിർസ്യൂട്ടിസവും ഗണ്യമായി കുറയ്ക്കുന്നു. വെള്ളം തിളപ്പിച്ച് ഇതിലേക്ക് പുതിനയില ചേർത്ത് ചായ തയ്യാറാക്കാം. ഇത് അരിച്ചെടുത്ത് ചൂടോടെ കുടിക്കുന്നത് ഗുണം ചെയ്യും.
ALSO READ: Diabetes tips: പ്രമേഹത്തെ നിയന്ത്രിക്കുമോ മൾബറി? അറിയാം മൾബറിയുടെ ഗുണങ്ങൾ
ഉലുവ: ഇത് നിങ്ങളുടെ അണ്ഡാശയത്തെ ആരോഗ്യത്തോടെ നിലനിർത്താനും ആർത്തവത്തെ കൃത്യമായിരിക്കാനും സഹായിക്കുന്നു. കൂടാതെ, ഇത് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഒരു ടീസ്പൂൺ ഉലുവ വിത്തുകൾ ഒരു ഗ്ലാസ് വെള്ളത്തിൽ രാത്രി മുഴുവൻ കുതിർക്കുക. ഇത് അരിച്ചെടുത്ത് വെള്ളം രാവിലെ വെറുംവയറ്റിൽ കുടിക്കുക.
കറ്റാർ വാഴ ജ്യൂസ്: കറ്റാർ വാഴ മുഖക്കുരു സുഖപ്പെടുത്താൻ സഹായിക്കുന്നു. കറ്റാർ വാഴ ജ്യൂസ് കുടിക്കുന്നത് ഹോർമോൺ ബാലൻസ് പുനഃസ്ഥാപിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു.
അശ്വഗന്ധ: അശ്വഗന്ധ സമ്മർദ്ദവും പിസിഒഎസ് ലക്ഷണങ്ങളും മെച്ചപ്പെടുത്തുന്നതിന് കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഉറങ്ങുന്നതിന് മുൻപ് അര ടീസ്പൂൺ അശ്വഗന്ധ അര ടീസ്പൂൺ വെളിച്ചെണ്ണയും ചെറുചൂടുള്ള വെള്ളവും ചേർത്ത് കഴിക്കുന്നത് ഗുണം ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...