Summer Skin Care: ഭക്ഷണ പ്രേമികളുടെ ഇഷ്ട വിഭവമാണ് പനീര്‍. ഒരു പൂര്‍ണ്ണ സസ്യാഹാരമാണ് പനീര്‍. അതിനാല്‍ തന്നെ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിയ്ക്കുന്നവരുടെ ഇഷ്ട വിഭവമാണ് പനീര്‍.
രുചിക്ക് പുറമേ ഏറെ പോഷകങ്ങള്‍ അടങ്ങിയതാണ് പനീര്‍. ശാരീരിക പ്രവർത്തനങ്ങൾക്കാവശ്യമായ ഊർജ്ജം പനീർ കഴിക്കുന്നതിലൂടെ ലഭിക്കും. നമ്മുടെ ശരീരത്തിന് ആവശ്യമായ സെലെനിയം, പൊട്ടാസ്യം എന്നിവ പനീറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.
Also Read: Name and Luck: ഈ പേരുകാര്‍ ജനനം മുതൽ കോടീശ്വരന്മാര്‍, ആഡംബര ജീവിതത്തിന് ഉടമകള്‍!!
അത്ഭുതകരമായ പോക്ഷക ഗുണങ്ങള്‍ ആണ് പനീറില്‍ അടങ്ങിയിരിയ്ക്കുന്നത്. അതായത്, വാർദ്ധക്യത്തിന്‍റെ അധിക പ്രഭാവം അകറ്റി നിര്‍ത്താന്‍ പനീര്‍ സഹായിയ്ക്കും. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍ ദിവസവും ഒരു നേരമെങ്കിലും പനീര്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് നിങ്ങളുടെ ചർമ്മത്തിന്‍റെ സ്വാഭാവിക തിളക്കവും സൗന്ദര്യവും നിലനിർത്താൻ സഹായിക്കും.
Also Read: Nitesh Pandey Death: പ്രശസ്ത നടന്‍ നിതേഷ് പാണ്ഡെ അന്തരിച്ചു, മരണം ഹൃദയാഘാതത്തെത്തുടര്‍ന്ന്
അതായത്, പതിവായി പനീർ കഴിക്കുന്നതിലൂടെ ചർമ്മം വളരെ മൃദുവായി എന്നും നിലനിൽക്കും. ശരീരത്തിന്‍റെ സ്വാഭാവിക ലൂബ്രിക്കന്‍റ് നിലനിർത്താൻ പനീര്‍ സഹായിക്കുന്നു. പനീര്‍ കഴിയ്ക്കുന്നത് ചര്‍മ്മത്തില്‍ ചുളിവുകള്‍ വരുന്നത് തടയും.
എന്നാല്‍, നിങ്ങള്‍ക്കറിയുമോ? ചര്‍മ്മ സംരക്ഷണത്തിനും ഉത്തമമാണ് പനീര്‍. അതായത്, വേനല്‍ക്കാലത്ത് ചര്‍മ്മത്തിന് തിളക്കം നല്‍കാന്‍ പനീര്‍ കൊണ്ട് ഒന്ന് മസാജ് ചെയ്താല്‍ മതി...!! പനീര്‍ ചര്‍മ്മത്തില്‍ പുരട്ടിയാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ ഏറെയാണ്. ചര്‍മ്മം മൃദുവും തിളക്കവുമുള്ളതാക്കി നിലനിർത്താന്‍ പനീര്‍ സഹായിയ്ക്കുന്നു.
പ്രോട്ടീൻ, വിറ്റാമിൻ-എ, വിറ്റാമിൻ-ഇ, സെലിനിയം, ആന്‍റിഓക്‌സിഡന്‍റുകൾ എന്നിവയാൽ സമ്പന്നമാണ് പനീര്‍. ഇത് ഒരു പാലുൽപ്പന്നമാണ്. നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിന് ധാരാളം ഗുണങ്ങൾ നൽകുന്ന പനീര്‍ ഉപയോഗിച്ച് ഒരു ഫേസ് പാക്ക് തയ്യാറാക്കാം.
പനീർ ഫേസ് പാക്ക് നല്‍കുന്ന ഗുണങ്ങള്‍
പനീര്‍ ഫേസ് പാക്ക് മുഖത്ത് പുരട്ടുന്നത് വഴി നിങ്ങളുടെ ചര്‍മ്മം കൂടുതല്‍ മൃദുവും തിളക്കമുള്ളതും ആയിമാറുന്നു. കൂടാതെ, വാര്‍ദ്ധക്യത്തിന്‍റെ ലക്ഷണങ്ങള്‍ എളുപ്പത്തില്‍ പിടികൂടില്ല.
പനീർ ഫേസ് പാക്ക് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ
ഒരു ചെറിയ കഷണം പനീര്‍, 2 ടീസ്പൂൺ തൈര്, 1 ടീസ്പൂൺ ചന്ദനപ്പൊടി എന്നിവയാണ് പനീര്‍ ഫേസ് പാക്ക് ഉണ്ടാക്കാന്‍ ആവശ്യമായ ചേരുവകൾ
പനീർ ഫേസ് പാക്ക് എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം (How To Make Paneer Face Pack)
പനീര്‍ ഫേസ് പാക്ക് ഉണ്ടാക്കാൻ ആദ്യം ഒരു ചെറിയ പാത്രം എടുക്കുക, അതില്‍ അല്പം പനീര്‍, 2 സ്പൂൺ തൈര്, 1 സ്പൂൺ ചന്ദനപ്പൊടി എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് പേസ്റ്റ് ഉണ്ടാക്കുക. ഇപ്പോൾ നിങ്ങളുടെ പനീർ ഫേസ് പാക്ക് തയ്യാർ.!!
പനീർ ഫേസ് പാക്ക് എങ്ങനെ ഉപയോഗിക്കാം? (How to use Paneer Face pack?)
പനീർ ഫേസ് പാക്ക് ഉപയോഗിക്കുന്നതിന് മുന്‍പ് മുഖം നന്നായി കഴുകി തുടയ്ക്കുക. അതിനുശേഷം തയ്യാറാക്കിയ ഫേസ് പാക്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും നന്നായി പുരട്ടുക. ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ ഇത് മുഖതിരിക്കട്ടെ, ശേഷം സാധാരണ വെള്ളത്തിൽ മുഖം കഴുകി വൃത്തിയാക്കി തുടയ്ക്കുക. വെട്ടിത്തിളങ്ങുന്ന ചര്‍മ്മം ലഭിക്കും...
നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളുടെയും പൊതുവായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...