കണ്ണുകൾ പലപ്പോഴും നമ്മളെ കുഴപ്പിക്കാറുണ്ട്. കാണുന്നത് സത്യമാണോ എന്ന് പോലു നമ്മൾ ആലോചിച്ച് പോകും അത്തരത്തിൽ ഒന്നാണ് ഒപ്റ്റിക്കൽ ഇല്യൂഷൻ. വ്യത്യസ്തമായ പല സാഹചര്യങ്ങളിലൂടെ നമ്മുടെ കണ്ണുകളുടെയും പ്രസൻസ് ഓഫ് മൈൻഡിൻറേയും പരിശോധന കൂടിയാണിത്.
അത്തരത്തിലൊരു ടെസ്റ്റാണിത്. ഈ ടെസ്റ്റിൽ നിങ്ങൾ വിജയിക്കാൻ വളരെ എളുപ്പത്തിൽ സാധിക്കും. താഴെ തന്നിരിക്കുന്ന പട്ടികയിൽ ഇംഗ്ലീഷ് അക്ഷരം ഡിയുടെ ഇടയിൽ ഒളിഞ്ഞിരിക്കുന്ന ബി കണ്ടെത്തണം. നിങ്ങളുടെ ബുദ്ധി കൂടിയാണ് ഇതിൽ പരിശോധിക്കുന്നത്. ഡിയുടെ ഗ്രൂപ്പിൽ നിങ്ങൾക്ക് എത്ര ബി കൾ കണ്ടെത്താനാവുന്നോ അത് നിങ്ങളുടെ നേട്ടമാണ്. കാര്യങ്ങൾ വേഗത്തിൽ പഠിക്കുന്ന ഒന്നിലധികം താതപര്യങ്ങളും, കഴിവുകളും ഉള്ള ഒരാളായിരിക്കും നിങ്ങൾ.
ALSO READ: Optical Illusion : നിങ്ങൾ എങ്ങനെയുള്ള ഒരു കമിതാവാണ്? ഈ ചിത്രത്തിൽ നിന്ന് അറിയാം
20 സെക്കൻഡിൽ എത്ര ബി?
പരമാവധി 20 സെക്കൻറിനുള്ളിൽ നിങ്ങൾ എല്ലാ ബി കളും കണ്ടെത്തണം. ചിലർ 10 സെക്കൻറിനുള്ളിൽ തന്നെ എല്ലാ ബികളും കണ്ടെത്തിയിരിക്കാം മറ്റ് ചിലർ 20 സെക്കൻറ് കഴിഞ്ഞിട്ടും ഒന്നും കണ്ടെത്തിയിട്ടുണ്ടാവില്ല. നിങ്ങൾ കണ്ടെത്തിയ ബികളുടെ എണ്ണമാണ് ഒരർഥത്തിൽ നിങ്ങളുടെ യഥാർത്ഥ ഐക്യു. ആകെ നാല് ബികളാണ് ഗ്രൂപ്പിൽ ഉള്ളത്.
എല്ലാ ബി കളും കണ്ടെത്തിയാൽ
ഡീകളിൽ നിന്നും എല്ലാ ബികളും നിങ്ങൾക്ക് കണ്ടെത്താനായാൽ നിങ്ങൾ ഒരു ബുദ്ധിമാനെന്ന് വേണം പറയാൻ. നിങ്ങളൊരു പ്രശ്ന പരിഹാരകനും കൂടിയാണെന്നും ഇത് വഴി മനസ്സിലാക്കാം.അതിരുകളില്ലാത്ത ഭാവനയും തുറന്ന മനസ്സും നിങ്ങൾക്ക് സ്വന്തമാണെന്നും ഇതിലൂടെ അർഥമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...