ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്നത് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ്. ആളുകൾ ടെൻഷനും വിഷമമവും സ്‌ട്രെസും ഒക്കെ ഒഴിവാക്കാൻ ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. നിങ്ങളുടെ വ്യക്തിത്വം, സ്വഭാവം, പ്രശ്‍നങ്ങൾ ഇവയെല്ലാം മനസിലാക്കാൻ ഇത്തരം ചിത്രങ്ങൾ നിങ്ങളെ സഹായിക്കും. ഇത്തരം ചിത്രങ്ങൾ നിങ്ങളുടെ ബുദ്ധിക്കും കാഴ്ചശക്തിക്കും വളരെ നല്ലൊരു വ്യായാമം കൂടിയാണ്. അതേസമയം ഇത്തരം ചിത്രങ്ങൾ ആളുകളിൽ വളരെയധികം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാറുമുണ്ട്. രോഗികളെ പൂർണമായും മനസിലാക്കാൻ മാനസികാരോഗ്യ വിദഗ്ദ്ധന്മാരും ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. ഇത്തരത്തിൽ ഉള്ളൊരു ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
ഹാപ്പി ബഡ്‌സ് എന്ന അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഇത് . ഇത് ഒരു കാടിന്റെ ചിത്രമാണ്, അതിമനോഹരമായ ഈ ചിത്രത്തിൽ തത്തകളും കുരുവികളും ഒളിച്ചിരിപ്പുണ്ട്. അതിനോടൊപ്പം ഒരു യുവതി കിടന്നുറങ്ങുന്നതും കാണാം. ആ യുവതിയുടെ സ്വപനം പോലെയാണ് കാട് ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ അതിനിടയിൽ ഒരു പാമ്പ് ഒളിച്ചിരിപ്പുണ്ട്. ഈ പാമ്പിനെ കണ്ടെത്താൻ നിങ്ങൾക്ക് ഉള്ളത് 19 സെക്കന്റുകൾ മാത്രമാണ്. പത്തിൽ മൂന്ന് പേർക്ക് മാത്രമേ ഈ പാമ്പിനെ കണ്ടെത്താൻ കഴിയൂവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ.
ALSO READ: Optical Illusion : ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന പൂച്ചയെ 5 സെക്കന്റുകളിൽ കണ്ടെത്താമോ?
പാമ്പിനെ കാണാം
നിങ്ങളുടെ തലച്ചോറിന് തെറ്റായ സിഗ്നലുകൾ നൽകി മിഥ്യധാരണങ്ങൾ ഉണ്ടാകുന്ന ചിത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ. ഇത്തരം ചിത്രങ്ങൾ നിങ്ങളിൽ ആശയക്കുഴപ്പങ്ങളും സൃഷ്ടിക്കാറുണ്ട്. ഇത്തരം ചിത്രങ്ങൾ തലച്ചോറിന് തെറ്റായ സന്ദേശങ്ങൾ നൽകുന്നത് കൊണ്ട് തന്നെ ഒരു ചിത്രത്തിൽ ഉള്ള കാര്യങ്ങൾ ഇല്ലെന്നും, ഉള്ള കാര്യങ്ങൾ ഇല്ലെന്നും ഒക്കെ തോന്നാം. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലം നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...