Optical Illusion: നിങ്ങൾ പ്രശ്‍നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും; ഈ ചിത്രം ഉത്തരം പറയും

Optical Illusion Problem Solving : ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 8, 2022, 04:04 PM IST
  • ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്.
  • നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും.
  • നമ്മുടെ തലച്ചോർ പാറ്റേണുകളെയും പരിചിതമായ വസ്തുക്കളെയും പെട്ടെന്ന് തിരിച്ചറിയും. അതിനാലാണ് ഈ മിഥ്യാധാരണങ്ങൾ ഉണ്ടാക്കാൻ കഴിയുന്നത്.
Optical Illusion:  നിങ്ങൾ പ്രശ്‍നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യും; ഈ ചിത്രം ഉത്തരം പറയും

ജീവിതത്തിൽ ഇപ്പോഴും ചെറുതും വലുതുമായ പ്രശ്‍നങ്ങൾ ഉണ്ടായി കൊണ്ട് തന്നെയിരിക്കും. നിങ്ങൾ ആ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താതെ ആ പ്രശ്‌നം തീരുകയുമില്ല. ഒരു പ്രശ്‍നത്തെ കുറിച്ച് പരിഭ്രാന്തരാകാതെ നേരിടുന്നിടത്താണ് ഓരോത്തരുടെയും വിജയം. ഈ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രത്തിൽ നിന്ന് നിങ്ങൾ ജീവിതത്തിലെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നത് എങ്ങനെയാണെന്ന് മനസിലാക്കാം. 

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ ഉണ്ടാക്കുന്നതിനെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷനെന്ന് വിളിക്കുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. നിങ്ങളുടെ കണ്ണിൽ നിന്ന് നിങ്ങളുടെ തലച്ചോറിൽ എത്തിന്ന് സിഗ്നലുകൾ മാറുന്നതനുസരിച്ച് ഒരു ചിത്രത്തെ നിങ്ങൾ കാണുന്ന രീതിയും മാറും. ഇതിന് യാഥാർഥ്യവുമായി ബന്ധമുണ്ടാകണമെന്ന് നിർബന്ധമില്ല. 

ALSO READ: Optical Illusion : ഈ ചിത്രത്തിൽ എത്ര പേരുണ്ട്? ഉത്തരം നിങ്ങളുടെ ഐക്യൂ എത്രയാണെന്ന് പറയും

ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങി മറ്റ് പല ഘടകങ്ങളുടെ സ്വാധീനം മൂലവും നമ്മൾ കാണുന്ന ഒരു ചിത്രത്തെ കുറിച്ച് നമ്മുക്ക് മിഥ്യാധാരണകൾ ഉണ്ടാകും. ശാസ്ത്രജ്ഞരുടെ അഭിപ്രായം അനുസരിച്ച്, നമ്മുടെ തലച്ചോർ പാറ്റേണുകളെയും  പരിചിതമായ വസ്തുക്കളെയും പെട്ടെന്ന് തിരിച്ചറിയും. അതിനാലാണ് ഈ മിഥ്യാധാരണങ്ങൾ ഉണ്ടാക്കാൻ കഴിയുന്നത്. അതിനാൽ തന്നെ നമ്മുടെ തലച്ചോറിന്റെ   പ്രവർത്തനം എങ്ങനെയാണെന്നും, നിങ്ങളുടെ സ്വഭാവ സവിശേഷതകളും മനസിലാക്കാൻ ഇത്തരത്തിലുള്ള ചിത്രങ്ങൾ സഹായിക്കും

ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ, നിങ്ങൾ എന്താണ് കാണുന്നത്?

നായയുടെ പിൻകാലുകളാണ് കണ്ടതെങ്കിൽ

നിങ്ങൾ ഒരു നായയുടെ പിൻകാലുകളാണ് കണ്ടതെങ്കിൽ നിങ്ങൾ ക്രിയാത്മകമായി ചിന്തിക്കുന്ന ഒരു വ്യക്തിയാണ്. അതിനാൽ തന്നെ നിങ്ങൾ പ്രശ്‍നങ്ങളെ എങ്ങനെയാണ് അഭിമുഖീകരിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കും. നിങ്ങൾ നിങ്ങളുടെ പ്രശ്‍നങ്ങളെ സ്വന്തമായി തന്നെ പരിഹരിക്കുന്നവരാണ്.  മാത്രമല്ല നിങ്ങളുടെ പ്രശ്‍നങ്ങളെ പലപ്പോഴും നിങ്ങൾക്കുള്ള അവസരങ്ങളാക്കി മാറ്റാനും നിന്നാൽ ശ്രമിക്കാറുണ്ട്.

നായയുടെ തലയാണ് കണ്ടതെങ്കിൽ

നിങ്ങൾ ഒരു നായയുടെ തലയാണ് ചിത്രത്തിൽ കണ്ടതെങ്കിൽ നിങ്ങൾ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നവരാണ്. നിങ്ങൾ അനലറ്റിക്കലായി ചിന്തിക്കുന്നവരും. ഒരു തീരുമാനമെടുക്കുന്നതിന് മുമ്പ് അതിനെ കുറിച്ച് കൂടുതലായി പഠിക്കും. നിങ്ങൾക്ക് ഒരു ലോജിക്കൽ സിസ്റ്റമാറ്റിക്ക് ചിന്താഗതി ഉള്ളവരാണ്. കൂടാതെ നിങ്ങൾക് മികച്ച ഓർമ്മശക്തിയും ഉണ്ടായിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News