Optical Illusion : ഈ ചിത്രത്തിൽ 7 സാധനങ്ങൾ ഒളിപ്പിച്ചിട്ടുണ്ട്; 15 സെക്കന്റുകളിൽ കണ്ടെത്താമോ?

7 വസ്തുക്കൾ 15 സെക്കന്റുകൾക്ക് ഉള്ളിൽ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ അതിബുദ്ധിമാൻമാരാണെന്നാണ്  അർഥം.

Written by - Zee Malayalam News Desk | Last Updated : Sep 11, 2022, 03:31 PM IST
  • ഇപ്പോൾ ഒരു മരത്തിൽ കുറച്ച് അണ്ണൻ കുഞ്ഞുങ്ങൾ ഇരിക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.
  • 7 വസ്തുക്കൾ 15 സെക്കന്റുകൾക്ക് ഉള്ളിൽ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ അതിബുദ്ധിമാൻമാരാണെന്നാണ് അർഥം.
  • 2 ശതമാനം പേർക്ക് മാത്രമേ ഈ 7 സാധനങ്ങളും കണ്ടെത്താൻ കഴിയുകയുള്ളൂ.
 Optical Illusion :  ഈ ചിത്രത്തിൽ 7 സാധനങ്ങൾ ഒളിപ്പിച്ചിട്ടുണ്ട്; 15 സെക്കന്റുകളിൽ കണ്ടെത്താമോ?

സാമൂഹിക മാധ്യമങ്ങളിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളിലെ അംസ്യകൾ കണ്ടെത്തുന്നത് വളരെ രസകരമായ കാര്യമാണ്. അത്പോലെ തന്നെ തലച്ചോറിന് നൽകാൻ കഴിയുന്ന വളരെ നല്ലൊരു വ്യായാമം കൂടിയാണ് അവ. പലപ്പോഴും ആളുകളുടെ ടെൻഷൻ കുറയ്ക്കാനും സ്ട്രെസ് മാറ്റാനും ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. പലതരത്തിലുള്ള ഒപ്റ്റിക്കൽ ഇല്ല്യൂഷനുകളുണ്ട്. ഫിസിക്കൽ, സൈക്കോളജിക്കൽ, കോഗിനിറ്റേവ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ഇല്ല്യൂഷനുകൾ ഉണ്ടാക്കാൻ ചിത്രങ്ങൾക്ക് സാധിക്കാറുണ്ട്. നിങ്ങൾക്ക് നിങ്ങളെ കുറിച്ച് അറിയാത്ത ചില കാര്യങ്ങൾ പോലും കണ്ടെത്താൻ ഇത്തരം ചിത്രങ്ങളിലൂടെ സാധിക്കാറുണ്ട്. ചിലപ്പോഴൊക്കെ മാനസിക ആരോഗ്ഗ്യ വിദഗ്ദ്ധന്മാരും ഇതിനായി ഈ ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്.

ഇപ്പോൾ ഒരു മരത്തിൽ കുറച്ച് അണ്ണൻ കുഞ്ഞുങ്ങൾ ഇരിക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിൽ അണ്ണാനെയും, കിളികളെയും, എലിയെയും ഒക്കെ കാണാൻ കഴിയും. എന്നാൽ ഈ ചിത്രത്തിൽ ഉൾപ്പെടാൻ സാധ്യതയില്ലാത്ത കുറച്ച് വസ്തുക്കൾ ഈ ചിത്രത്തിൽ ഉണ്ട്. ആ 7 വസ്തുക്കൾ 15 സെക്കന്റുകൾക്ക് ഉള്ളിൽ കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ അതിബുദ്ധിമാൻമാരാണെന്നാണ്  അർഥം. 2 ശതമാനം പേർക്ക് മാത്രമേ ഈ 7 സാധനങ്ങളും കണ്ടെത്താൻ കഴിയുകയുള്ളൂ. നിങ്ങൾക്ക് കണ്ടെത്താൻ കഴിയുമോയെന്ന് ശ്രമിച്ച് നോക്കൂ.

ALSO READ: Optical Illusion : നിങ്ങൾ കലാവിരുതുകൾ ഉള്ള ഒരാളാണോ? ഉത്തരം ഈ ചിത്രം പറയും

ചിത്രത്തിൽ ഒളിച്ചിരിക്കുന്ന സാധനങ്ങൾ കാണാം 

optical

 ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News