Optical Illusion : നിങ്ങൾ കലാവിരുതുകൾ ഉള്ള ഒരാളാണോ? ഉത്തരം ഈ ചിത്രം പറയും

ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Sep 7, 2022, 05:23 PM IST
  • ബ്രൈറ്റ് സൈഡ് എന്ന യൂട്യൂബ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണിത്.
  • ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്
  • തലച്ചോറിന്റെ വലത് ഭാഗം എഴുതാനും, വായനയിലും, കണക്കിലും ഒക്കെയാണ് കൂടുതലായി ഉപയോഗിക്കാറുള്ളത്.
Optical Illusion : നിങ്ങൾ കലാവിരുതുകൾ ഉള്ള ഒരാളാണോ? ഉത്തരം ഈ ചിത്രം പറയും

സാമൂഹിക മാധ്യമങ്ങളിൽ ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾക്ക് ഒരുപാട് ആരാധകരുണ്ട്. ഇത്തരം ചിത്രങ്ങളിലെ സമസ്യകൾ കണ്ടെത്താൻ ഏവർക്കും വളരെയധികം ഇഷ്ടമാണ്. പലപ്പോഴും ആളുകളുടെ സ്വഭാവ സവിശേഷതകളും അവർക്ക് പോലും അറിയാത്ത കാര്യങ്ങളും മനസിലാക്കാൻ ഇത്തരം ചിത്രങ്ങൾ സഹായിക്കാറുണ്ട്. പലപ്പോഴും സ്‌ട്രെസും ടെൻഷനും മാറ്റാൻ പലപ്പോഴും ഈ ചിത്രങ്ങൾ സഹായിക്കാറുണ്ട്. തങ്ങളുടെ രോഗികളെ മനസിലാക്കാൻ പലപ്പോഴും സൈക്കോളജിസ്റ്റുകൾ ഇത്തരം ചിത്രങ്ങൾ ഉപയോഗിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത് .

ബ്രൈറ്റ് സൈഡ് എന്ന യൂട്യൂബ്  അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണിത്. നിങ്ങൾ തലച്ചോറിന്റെ ഏത് വശം കൊണ്ടാണ് ചിന്തിക്കുന്നതെന്ന് അറിയാൻ സഹായിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ഈ ചിത്രത്തിൽ വിവിധ ആളുകൾ വ്യത്യസ്തമായ കാര്യമാണ് കാണുന്നത്. നിങ്ങൾ ഈ ചിത്രത്തിൽ സാക്സോഫോൺ വായിക്കുന്ന  ഒരു ആളെയാണ്  കാണുന്നതെങ്കിൽ  നിങ്ങൾ തലച്ചോറിന്റെ ഇടത് ഭാഗം ഉപയോഗിക്കുന്നവരാണ്. തലച്ചോറിന്റെ വലത് ഭാഗം എഴുതാനും, വായനയിലും, കണക്കിലും ഒക്കെയാണ് കൂടുതലായി ഉപയോഗിക്കാറുള്ളത്. കൂടാതെ നിങ്ങൾ വളരെയധികം  ലോജിക്കലായി ചിന്തിക്കുന്ന ഒരാളാണെന്നാണ് അർത്ഥം. നിങ്ങളൊരു സ്ത്രീയെയാണ് കാണുന്നതെങ്കിൽ തലച്ചോറിന്റെ വലത് വശം ഉപയോഗിക്കുന്ന ആളുകളാണ്.  നിങ്ങൾക്ക്  ഭാവനാപരമായ ചിന്തശേഷി ധാരാളമായി ഉണ്ട്. മാത്രമല്ല നിങ്ങൾ ക്രിയാത്മകമായ ഒരു വ്യക്തി കൂടിയായിരിക്കും. നിങ്ങൾക്ക് സിക്സ്ത് സെൻസും ഉണ്ടായിരിക്കും.

ALSO READ: Optical Illusion : കാട്ടിനുള്ളിൽ ഒളിച്ച് പൂച്ച; 10 സെക്കന്റിൽ കണ്ടെത്താമോ?

 ദൃശ്യങ്ങളിലൂടെ മിഥ്യാധാരണ കഴിയുന്ന തരം ചിത്രങ്ങളെയാണ് ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങൾ അല്ലെങ്കിൽ വിഷ്വൽ ഇല്ല്യൂഷൻ ചിത്രങ്ങളെന്ന് പറയുന്നത്. നിങ്ങളുടെ നിലവിലെ മൂഡ്, നിങ്ങൾ ചിന്തിക്കുന്ന രീതി എന്നിവ കൊണ്ടെല്ലാം നിങ്ങൾ ഒരു ചിത്രത്തെ കാണുന്ന രീതിയും മാറും. കൂടാതെ ചിത്രങ്ങളിലെ നിറങ്ങളുടെ വ്യത്യാസം, പ്രകാശ ലഭിക്കുന്ന രീതി, ചിത്രത്തിലെ വസ്തുക്കളെ ക്രമീകരിച്ചിരിക്കുന്ന രീതി തുടങ്ങിയ നിരവധി ഘടകങ്ങളുടെ അടിസ്ഥാനത്തിൽ ഒരു ചിത്രത്തെ കുറിച്ച് മിഥ്യാധാരണകൾ നമ്മുടെ തലച്ചോറിൽ ഉണ്ടാകും. ഇത്തരം ചിത്രങ്ങൾ ഉള്ള ചില കാര്യങ്ങൾ നിങ്ങൾ കാണാതിരിക്കുകയും, ഇല്ലാത്ത ചില കാര്യങ്ങൾ ചിലപ്പോൾ കാണുകയും ചെയ്യും. ദിവസം നിരവധി ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഇത്തരം ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചിത്രങ്ങൾ ആളുകളെ കുഴക്കാറുമുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News