Honey Side Effects: തേനിൽ ധാരാളം പോഷകങ്ങളും ഒപ്പം നിരവധി ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ശരീരത്തിലെ പല തരത്തിലുള്ള രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് തേൻ വളരെ നല്ലതാണ്. തേനിനെ ഒരു അമൃതായിട്ടാണ് കാണുന്നത് തന്നെ.
Also Read: പ്രമേഹരോഗികൾക്ക് വേനൽക്കാലത്ത് ഈ പാനീയങ്ങൾ മികച്ചത്
തേൻ ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടമാണ്. അപകടകരമായ അണുബാധകളെ ശരീരത്തിൽ നിന്നും മാറ്റി നിർത്താൻ ഇതിന് കഴിയും. ശരീരഭാരം കുറയ്ക്കാൻ മിക്കവരും ആശ്രയിക്കുന്ന ഒന്നാണ് തേൻ. പഞ്ചസാര കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകും. എങ്കിലും തേനിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്നത് എത്രപേർക്കറിയാം. കേൾക്കുമ്പോൾ വിശ്വസിക്കാൻ പ്രയാസമാണെങ്കിലും സംഭവം സത്യമാണ്. ഭക്ഷണത്തിൽ തേൻ കൂടുതലായി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് എന്തൊക്കെ ദോഷം ഉണ്ടാക്കുമെന്ന് നമുക്കറിയാം...
Also Read: 100 വർഷത്തിന് ശേഷം ഡബിൾ രാജയോഗം; ഇവർക്കിനി തിരിഞ്ഞു നോക്കേണ്ടി വരില്ല
തേൻ അധികം കഴിക്കുന്നത് ഒഴിവാക്കുക (Avoid consuming too much honey)
1. ദൈനംദിന ഭക്ഷണത്തിൽ തേൻ അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ഭാരം അതിവേഗം വർദ്ധിപ്പിക്കും കാരണം തേനിൽ പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റിന്റെയും അളവ് ധാരാളമുണ്ട്. അത് കാരണം ശരീരത്തിൽ കലോറി അതിവേഗം വർദ്ധിക്കും. അതുകൊണ്ട് രാവിലെയും വൈകുന്നേരവും ആഹാരത്തിൽ തേൻ ചേർത്ത് കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിക്കാനിടയാക്കും.
2. തേനിന്റെ പ്രഭാവം ചൂടാണ്. അതുകൊണ്ടുതന്നെ നിങ്ങൾ എല്ലാ ഭക്ഷണപാനീയങ്ങളിലും പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കുന്നുവെങ്കിൽ അത് നിങ്ങളുടെ ദഹനത്തെ സാരമായി ബാധിക്കുമെന്നത് ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കുകയും ഒപ്പം വയറു വേദന ഉണ്ടാക്കുകയും ചെയ്യും.
Also Read: ശനിയുടെ നക്ഷത്രമാറ്റം ഈ രാശിക്കാർക്ക് നൽകും ബമ്പർ നേട്ടങ്ങൾ, നിങ്ങളും ഉണ്ടോ?
3. തേൻ അമിതമായി കഴിക്കുന്നതിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുകയും. ഇത് നിങ്ങളിൽ പ്രമേഹ സാധ്യതയുണ്ടാക്കുകയും ചെയ്യും. അതുകൊണ്ട് എല്ലാ ഭക്ഷണ പാനീയങ്ങളിലും തേൻ ഉപയോഗിക്കരുത്.
4. തേനിന്റെ അമിതമായ ഉപയോഗം നിങ്ങളിൽ ഹൈപ്പർടെൻഷന്റെ പ്രശ്നം ഉണ്ടാക്കും. ഇതിലൂടെ നിങ്ങൾക്ക് അലർജിയുടെ പ്രശ്നവും ഉണ്ടായേക്കാം. തേനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കാനായി പ്രവർത്തിക്കും. എന്നാൽ ഇതിന്റെ അമിത ഉപഭോഗം നിങ്ങളിൽ ഛർദ്ദിക്കും വയറിളക്കവും ഉണ്ടാക്കിയേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.