Turmeric Milk Side Effects: മഞ്ഞൾ ഒരു സുഗന്ധവ്യഞ്ജനം മാത്രമല്ല, ആയുര്‍വേദത്തിലും ഇതിന് ഏറെ പ്രാധാന്യം ഉണ്ട്. വളരെ പുരാതന കാലം മുതല്‍ ജലദോഷം, ചുമ, നിസാര പരിക്കുകള്‍ എന്നിവയ്ക്ക് പരിഹാരമായി മഞ്ഞള്‍ ഉപയോഗിച്ചിരുന്നു.
മഞ്ഞള്‍ ശരീരത്തിന്‍റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മാത്രമല്ല, സൗന്ദര്യത്തിനും ഉത്തമമാണ്. ചര്‍മ്മത്തിന് ഏറെ ഉത്തമമാണ് മഞ്ഞള്‍. അതിനാല്‍ തന്നെ ചര്‍മ്മ സൗന്ദര്യത്തിനായി മഞ്ഞള്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്.
Also Read: Bad Cholesterol: ഈ പാനീയങ്ങള്‍ ദിവസവും കുടിച്ചോളൂ, ചീത്ത കൊളസ്ട്രോൾ വെണ്ണ പോലെ ഉരുകും
ഞ്ഞള്‍ നാം മിക്കവാറും ഭക്ഷണങ്ങളില്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതിലെ കുര്‍കുമിന്‍ എന്ന ഘടകം ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയാന്‍ ഫലപ്രദമാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ആരോഗ്യത്തിനും ചര്‍മസൗന്ദര്യത്തിനും മഞ്ഞള്‍പ്പൊടി ഏറെ നല്ലതാണ്.
Also Read: Water from Earthen Pot: മണ്‍കുടത്തില്‍ സൂക്ഷിച്ച വെള്ളത്തിനുണ്ട് അത്ഭുത ഗുണങ്ങള്‍...!!
എന്നാല്‍, മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കഴിയ്ക്കുന്നതും ആരോഗ്യത്തിന് ഉത്തമമാണ്. ഏറെ ഔഷധ ഗുണങ്ങള്‍കൊണ്ട് സമ്പന്നമായ മഞ്ഞള്‍ ചേര്‍ത്ത പാല്‍ കുടിയ്ക്കുന്നത് ആരോഗ്യത്തിനും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ഉത്തമാണ്.
എന്നാല്‍, മഞ്ഞളും മഞ്ഞള്‍ ചേര്‍ത്ത പാലും എല്ലാവര്‍ക്കും ഉത്തമമല്ല. അതായത് ഇവ ചിലരെ പ്രതികൂലമായി ബാധിക്കും. അതായത്, ചിലര്‍ മഞ്ഞള്‍, അത് ഏത് രീതിയിലായാലും കഴിയ്ക്കുന്നത് ഒഴിവാക്കണം.
മഞ്ഞള്‍ കഴിയ്ക്കുന്നത് ആരൊക്കെ ഒഴിവാക്കണം എന്ന് നോക്കാം
1. വൃക്ക രോഗികൾ
നിങ്ങൾ വൃക്ക സംബന്ധമായ അസുഖങ്ങളുള്ളവരാണെങ്കിൽ മഞ്ഞൾ പാൽ കുടിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണം. കാരണം മഞ്ഞളിൽ ഓക്‌സലേറ്റ് അടങ്ങിയിട്ടുണ്ട്, ഇത് വൃക്ക സംബന്ധമായ അസുഖങ്ങൾ കൂടുതല്‍ ദോഷകരമാക്കും. നിങ്ങളുടെ പ്രശ്‌നം വർദ്ധിക്കാം. അതുകൊണ്ടാണ് നിങ്ങൾക്ക് വൃക്കയില്‍ കല്ലോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും പ്രശ്‌നമോ ഉണ്ടെങ്കിൽ മഞ്ഞൾ പാല്‍ കുടിയ്ക്കുന്നത് ഒഴിവാക്കണം എന്ന് പറയുന്നത്.
2. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവുള്ളവര്‍
രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറവുള്ളവര്‍ മഞ്ഞൾ പാൽ കുടിയ്ക്കുന്നത് ഒഴിവാക്കണം. കാരണം, മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വീണ്ടും കുറയ്ക്കും. അതുമൂലം സ്ഥിതി കൂടുതൽ വഷളായേക്കാം. ഇത് മാത്രമല്ല, നിങ്ങൾക്ക് മറ്റ് പല ആരോഗ്യ പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം.
3. അനീമിയ ഉള്ളവര്‍
മഞ്ഞൾ പാൽ കഴിക്കുന്നത് ശരീരത്തിൽ ഇരുമ്പിന്‍റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. ഇതുമൂലം ശരീരത്തിലെ ഹീമോഗ്ലോബിന്‍റെ അളവ് കൂടുന്നു. മറുവശത്ത്, നിങ്ങൾ വിളർച്ച അനുഭവിക്കുന്നുണ്ടെങ്കിൽ, മഞ്ഞൾ പാൽ കുടിയ്ക്കരുത്.
4. മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തം ബാധിച്ചവര്‍ മഞ്ഞൾ അല്ലെങ്കില്‍ മഞ്ഞള്‍ പാല്‍ പൂര്‍ണ്ണമായും ഒഴിവാക്കണം. മഞ്ഞപ്പിത്തം ബാധിച്ചവര്‍ ഈ രോഗം പൂർണ്ണമായും ഭേദമാകുകയും മഞ്ഞൾ കഴിക്കാൻ ഡോക്ടർ അനുമതി നൽകുകയും ചെയ്തിട്ടുണ്ടെങ്കിൽ, മാത്രം മഞ്ഞള്‍ കഴിക്കുക, അല്ലാത്തപക്ഷം ആരോഗ്യം കൂടുതല്‍ മോശമായേക്കാം.
5. അലര്‍ജി
അലര്‍ജി ഉള്ളവര്‍ക്ക് മഞ്ഞള്‍പ്പൊടി അസ്വസ്ഥത ഉണ്ടാക്കാം.അതിനാല്‍, ഇവര്‍ മഞ്ഞള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കുക.
6. ബീജക്കുറവ്
പുരുഷന്മാര്‍ അധികം മഞ്ഞള്‍ ഉപയോഗിക്കുന്നത് നല്ലതല്ല. അതായത്, മഞ്ഞളിന്‍റെ കൂടുതലായ ഉപയോഗം ഇവരില്‍ ബീജക്കുറവിന് കാരണമാകുന്നുവെന്നാണ് പഠനങ്ങള്‍ പറയുന്നത്.
7. സര്‍ജറി കഴിഞ്ഞവര്‍
രക്തം കട്ട പിടിയ്ക്കാനുള്ള കഴിവ് മഞ്ഞള്‍ കൂടുതല്‍ ഉപയോഗിക്കുമ്പോള്‍ കുറയും. അതിനാല്‍ പ്രത്യേകിച്ച് സര്‍ജറി കഴിഞ്ഞവര്‍ മഞ്ഞള്‍ ഒഴിവാക്കുന്നതാണ് നല്ലത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...