Monkeypox: എത്ര തരം മങ്കിപോക്സ് രോഗങ്ങളുണ്ട്? രോഗം വളർത്ത് മൃഗങ്ങളിലേക്ക് പകരുമോ?

 സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രെവെൻഷൻ പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് രണ്ടു തരം മങ്കിപോക്സ് രോഗങ്ങളുണ്ട്.  പശ്ചിമാഫ്രിക്കൻ മങ്കിപോക്സ് രോഗവും കോംഗോ ബേസിൻ മങ്കിപോക്സ് രോഗവും. 

Written by - Zee Malayalam News Desk | Last Updated : Aug 3, 2022, 04:28 PM IST
  • സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രെവെൻഷൻ പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് രണ്ടു തരം മങ്കിപോക്സ് രോഗങ്ങളുണ്ട്.
  • പശ്ചിമാഫ്രിക്കൻ മങ്കിപോക്സ് രോഗവും കോംഗോ ബേസിൻ മങ്കിപോക്സ് രോഗവും.
  • പഠനങ്ങൾ അനുസരിച്ച് ഇതിൽ പശ്ചിമാഫ്രിക്കൻ മങ്കിപോക്സ് രോഗമാണ് കൂടുതലായി പടർന്ന് പിടിക്കുന്നത്.
  • എന്നാൽ പശ്ചിമാഫ്രിക്കൻ മങ്കിപോക്സ് രോഗബാധ വളരെ വിരളമായി മാത്രമേ മരണത്തിന് കാരണമാകാറുള്ളൂ.
 Monkeypox: എത്ര തരം മങ്കിപോക്സ് രോഗങ്ങളുണ്ട്? രോഗം വളർത്ത് മൃഗങ്ങളിലേക്ക് പകരുമോ?

ലോകത്താകമാനം 78 രാജ്യങ്ങളിലായി  22,100 പേർക്ക് ഇതുവരെ മങ്കിപോക്സ് രോഗബാധ സ്ഥിരീകരിച്ച് കഴിഞ്ഞു. ലോകാരോഗ്യ സംഘടന മങ്കിപോക്സ് ആഗോള പകർച്ചവ്യാധിയായി പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു. രോഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ രോഗം പിടിപെടാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രെവെൻഷൻ പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് രണ്ടു തരം മങ്കിപോക്സ് രോഗങ്ങളുണ്ട്. പശ്ചിമാഫ്രിക്കൻ മങ്കിപോക്സ് രോഗവും കോംഗോ ബേസിൻ മങ്കിപോക്സ് രോഗവും. പഠനങ്ങൾ അനുസരിച്ച് ഇതിൽ പശ്ചിമാഫ്രിക്കൻ മങ്കിപോക്സ് രോഗമാണ് കൂടുതലായി പടർന്ന് പിടിക്കുന്നത്. എന്നാൽ പശ്ചിമാഫ്രിക്കൻ മങ്കിപോക്സ് രോഗബാധ വളരെ വിരളമായി മാത്രമേ മരണത്തിന് കാരണമാകാറുള്ളൂ. പശ്ചിമാഫ്രിക്കൻ മങ്കിപോക്സ് രോഗബാധ ബാധിച്ച 99 ശതമാനം പേരും രോഗത്തെ അതിജീവിക്കുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.

8 വയസിന് താഴെ പ്രായമുള്ള കുട്ടികൾ, ഏക്സീമ രോഗമുള്ളവർ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്കാണ് രോഗം ഗുരുതരമാകാൻ സാധ്യത കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്.  പശ്ചിമാഫ്രിക്കൻ മങ്കിപോക്സ് രോഗബാധയ്ക്ക് മരണസാധ്യത കുറവാണെങ്കിലും രോഗിക്ക് വേദനയും അസ്വസ്ഥതകളും കൂടുതലായിരിക്കും. അതെ സമയം കോംഗോ ബേസിൻ മങ്കിപോക്സ് രോഗത്തിന് മരണസാധ്യത 10 ശതമാനം കൂടുതലാണ്. സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആന്റ് പ്രീവെൻഷൻ പുറത്തുവിടുന്ന വിവരങ്ങൾ അനുസരിച്ച് ഈ രോഗം വളർത്തു മൃഗങ്ങളിലേക്ക് പടരാനും സാധ്യതയുണ്ട്.

ALSO READ: Monkeypox Outbreak: മങ്കിപോക്സ് ബാധിക്കാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

ഇന്ത്യയിൽ ഇതുവരെ എട്ട് മങ്കിപോക്സ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ മങ്കിപോക്സ് ബാധിച്ച് മരിച്ചു. രാജ്യത്ത് മങ്കിപോക്സ് കേസുകൾ ഉയർന്നുവരുന്ന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും രോഗം പടരുന്നത് തടയുന്നതിനുമുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാർ ടാസ്ക് ഫോഴ്സിന് രൂപം നൽകി. മങ്കിപോക്സ് ബാധിക്കാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ പട്ടികയിൽ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരിക്കുന്ന കാര്യങ്ങൾ ഇവയാണ്:

ചെയ്യേണ്ട കാര്യങ്ങൾ

1) രോഗബാധിതരായ രോഗികളെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുക

2) ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക അല്ലെങ്കിൽ ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക

3) രോഗബാധിതരുടെ അടുത്ത് പോകുമ്പോൾ, മാസ്കുകളും ഡിസ്പോസിബിൾ കയ്യുറകളും ധരിക്കുക

4) പരിസര ശുചീകരണത്തിന് അണുനാശിനികൾ ഉപയോഗിക്കുക

ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

1) മങ്കിപോക്സ് ബാധിച്ചവരുമായി വസ്ത്രങ്ങൾ, കിടക്ക, ടവ്വൽ എന്നിവ പങ്കിടരുത്

2 ) രോഗബാധിതരുടെ മലിനമായ വസ്ത്രങ്ങൾ മറ്റൊരാൾ കഴുകരുത്

3) മങ്കിപോക്സ് രോ​ഗബാധയുടെ ലക്ഷണങ്ങൾ കണ്ടാൽ പൊതുപരിപാടികളിൽ പങ്കെടുക്കരുത്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News