Monkeypox: വാനര വസൂരി ബാധിച്ചാൽ മരിക്കുമോ? അറിഞ്ഞിരിക്കേണ്ടതെല്ലാം

Monkeypox Death Chances: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നിന്നാണ്. ചിക്കൻ പോക്സിനെ തന്നെ അമർച്ച ചെയ്ത പ്രവിശ്യകളിലൊന്നിലാണ് 1970-ൽ ആദ്യത്തെ വാനരവസൂരി റിപ്പോർട്ട് ചെയ്തത്. 

Written by - Zee Malayalam News Desk | Last Updated : Jul 15, 2022, 07:01 PM IST
  • ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നിന്നാണ് 1970-ൽ ആദ്യത്തെ വാനരവസൂരി റിപ്പോർട്ട് ചെയ്തത്
  • 2003-ലാണ് ആദ്യമായി ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യത്തെ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തത്
  • ചിക്കൻ പോക്സിന് നൽകുന്ന അതേ മരുന്ന് തന്നെയാണ് ഇതിനും
Monkeypox: വാനര വസൂരി ബാധിച്ചാൽ മരിക്കുമോ? അറിഞ്ഞിരിക്കേണ്ടതെല്ലാം

തിരുവനന്തപുരം: ഇന്ത്യയിൽ ആദ്യമായി വാനര വസൂരി സ്ഥിരീകരിച്ചത് കേരളത്തിലാണെന്ന് അറിയാമല്ലോ. ചിത്രങ്ങളും വാർത്തകളും മാത്രമാണ് വാനര വസൂരിയെ പറ്റി പുറം ലോകത്തിന് അറിയുന്ന കാര്യങ്ങൾ. ഇത് ബാധിച്ചാൽ എന്തൊക്കെ സംഭവിക്കുമെന്നോ അല്ലെങ്കിൽ എപ്പോൾ ഭേദമാകുമെന്നോ ധാരണയില്ല. ഇത്തരം സംശയങ്ങളെ പറ്റി പരിശോധിക്കാം ഇവിടെ.

തുടക്കം കോംഗോയിൽ

എല്ലാ വൈറസുകളുടെയും ഉറവിടങ്ങൾ എതെങ്കിലുമൊരു ആഫ്രിക്കൻ രാജ്യമാകുന്നത് യാദൃശ്ചികമാണോ എന്ന് അറിയില്ല. എന്നിരുന്നാലും വാനരവസൂരിയും ആരംഭിച്ചത് ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നിന്നാണ്. ചിക്കൻ പോക്സിനെ തന്നെ അമർച്ച ചെയ്ത പ്രവിശ്യകളിലൊന്നിലാണ് 1970-ൽ ആദ്യത്തെ വാനരവസൂരി റിപ്പോർട്ട് ചെയ്തത്. 

ഒൻപത് വയസ്സുള്ള കുട്ടിക്കായിരുന്നു അസുഖം. ആഫ്രിക്കൻ മഴക്കാടുകളുടെ തീരങ്ങളിൽ പിന്നീട് കേസുകൾ റിപ്പോർട്ട് ചെയ്ത് കൊണ്ടേയിരുന്നു. 1970 ആയപ്പോഴേക്കും ആഫ്രിക്കൻ രാജ്യങ്ങളായ ബെനിൻ, കാമറൂൺ,സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഗാബോൺ, കോട്ട് ഡി ഐവയർ, ലൈബീരിയ, നൈജീരിയ, റിപ്പബ്ലിക് ഓഫ് കോംഗോ, സിയറ ലിയോൺ എന്നിവിടങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതൊരു തുടക്കമായിരുന്നു.

പിന്നീട് അമേരിക്കയിൽ 

2003-ലാണ് ആദ്യമായി ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യത്തെ കുരങ്ങ് പനി റിപ്പോർട്ട് ചെയ്തത്. അമേരിക്കയിലായിരുന്നു ഇത്.ഘാനയിൽ നിന്ന് രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത അണ്ണാനുകളും, എലികളുമായിരുന്നു വൈറസ് വാഹകർ.2018 സെപ്റ്റംബറിൽ നൈജീരിയയിൽ നിന്ന് ഇസ്രായേലിലേക്കും 2018 സെപ്റ്റംബറിൽ ലണ്ടനിലേക്കും 2019 ഡിസംബർ,2021 മെയ്,2022 മെയ്,2019 മെയ് എന്നീ മാസങ്ങളിൽ 
സിംഗപ്പൂരിലേക്ക് പോയവരിലും 70-ലധികം കുരങ്ങുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2021 ജൂലൈ, നവംബർ മാസങ്ങളിൽ അമേരിക്കയിലേക്ക് പോയവരിലും ഒന്നിലധികം കുരങ്ങുപനി കേസുകൾ കണ്ടെത്തി.  

മരണ സാധ്യത, വാക്സിൻ

ലോകാരോഗ്യ സംഘടനയുടെ കണ്ടെത്തൽ പ്രകാരം കുരങ്ങ് പനി ബാധിക്കുന്നവരിൽ അഞ്ച് ശതമാനം പേർ മാത്രമായിരിക്കും മരിക്കാനുള്ള സാധ്യത. മികച്ച പരിചരണം വിശ്രമം, പോഷകാഹാരം എന്നിവയാണ് പോംവഴികൾ. സ്വയം നിരീക്ഷണത്തിലിരുന്ന് വേണം ചികിത്സകൾ നടത്താൻ. ഇത് വരെ കുരങ്ങ് പനിക്കായി മാത്രം ഒരു വാക്സിൻ കണ്ടെത്തിയിട്ടില്ല. ചിക്കൻ പോക്സിന് നൽകുന്ന അതേ മരുന്ന് തന്നെയാണ് ഇതിനും. 85 ശതമാനത്തോളം ഇത് ഫലപ്രദമെന്നാണ് കണ്ടെത്തൽ.

വസൂരിക്കായി വികസിപ്പിച്ച ടെക്കോവിരിമാറ്റ് എന്ന വാക്സിൻ മങ്കി പോക്സിനും ഉപയോഗിക്കാം എന്ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസി ലൈസൻസ് നൽകിയെങ്കിലും ഇത് ഇതുവരെ ലഭ്യമല്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News