Monkeypox A.2 Strain in India: മങ്കിപോക്സിന്റെ പുതിയ വകഭേദം എ2; ബി1, എ2 വകഭേദങ്ങൾ തമ്മിലുള്ള വ്യത്യാസം അറിയാം

Monkeypox A.2 Strain: രാജ്യത്ത് മങ്കിപോക്സ് കേസുകൾ വർധിക്കുന്നതിൽ കേന്ദ്രസർക്കാർ ജാഗ്രത ശക്തമാക്കുകയും പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 9, 2022, 04:51 PM IST
  • രാജ്യത്ത് ഇതുവരെ ഒമ്പത് മങ്കിപോക്സ് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
  • രാജ്യത്ത് മങ്കിപോക്സ് കേസുകൾ വർധിക്കുന്നതിൽ കേന്ദ്രസർക്കാർ ജാഗ്രത ശക്തമാക്കുകയും പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്
  • വെള്ളിയാഴ്ച യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് യാത്രക്കാരുടെ മങ്കിപോക്സ് കേസുകൾ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിശകലനം ചെയ്തിരുന്നു
  • ഇതിൽ നിന്ന് മങ്കിപോക്‌സ് വൈറസ് സ്‌ട്രെയിൻ എ.2 ബാധിച്ചതായി വ്യക്തമായി
Monkeypox A.2 Strain in India: മങ്കിപോക്സിന്റെ പുതിയ വകഭേദം എ2; ബി1, എ2 വകഭേദങ്ങൾ തമ്മിലുള്ള വ്യത്യാസം അറിയാം

വിവിധ രാജ്യങ്ങളിൽ പടർന്ന് പിടിച്ച മങ്കിപോക്സ് വൈറസ് ബാധ ഇന്ത്യയിലും വ്യാപിക്കുകയാണ്. രാജ്യത്ത് ഇതുവരെ ഒമ്പത് കേസുകളും ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് മങ്കിപോക്സ് കേസുകൾ വർധിക്കുന്നതിൽ കേന്ദ്രസർക്കാർ ജാഗ്രത ശക്തമാക്കുകയും പുതുക്കിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് യാത്രക്കാരുടെ മങ്കിപോക്സ് കേസുകൾ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച്-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി വിശകലനം ചെയ്തിരുന്നു. ഇതിൽ നിന്ന് എച്ച്‌എംപിഎക്‌സ്‌വി-1എ ക്ലേഡ് 3-ന്റെ വിഭാ​ഗത്തിൽപ്പെട്ട മങ്കിപോക്‌സ് വൈറസ് സ്‌ട്രെയിൻ എ.2 ബാധിച്ചതായി വ്യക്തമായി.

“രണ്ട് കേസുകളും മങ്കിപോക്സ് വൈറസ് സ്‌ട്രെയിൻ എ.2 ആണെന്ന് ഫൈലോജെനെറ്റിക് വിശകലനം വെളിപ്പെടുത്തി. ഇത് ക്ലേഡ് 3 ലെ hMPXV-1A വംശത്തിൽ പെടുന്നു,” പഠനം വ്യക്തമാക്കി. യുഎഇയിൽ നിന്നുള്ള 35 വയസുള്ള പുരുഷനും 31 വയസുള്ള പുരുഷനും മങ്കിപോക്സ് പോസിറ്റീവ് ബാധിച്ച രണ്ട് കേസുകളുടെ വിശദാംശങ്ങളും പഠനത്തിൽ പരാമർശിച്ചു. രണ്ട് കേസുകളിലും ലൈംഗിക ബന്ധത്തിന്റെ സൂചനകളില്ല. ആദ്യത്തെ പുരുഷന്റെ പശ്ചാത്തലം സുഹൃത്തുക്കൾക്കിടയിൽ സമാനമായ കേസുകളുടെ ചരിത്രവും മങ്കിപോക്സ് കേസുമായുള്ള സമ്പർക്കവുമാണെന്ന് വ്യക്തമായി.

ALSO READ: Monkeypox: എത്ര തരം മങ്കിപോക്സ് രോഗങ്ങളുണ്ട്? രോഗം വളർത്ത് മൃഗങ്ങളിലേക്ക് പകരുമോ?

മങ്കിപോക്സ് എ.2 സ്ട്രെയിൻ ലക്ഷണങ്ങൾ
യുണൈറ്റഡ് അറബ് എമിറേറ്റിൽ നിന്ന് മടങ്ങിയെത്തിയ വിദേശികൾക്ക് പനിയുണ്ടായിരുന്നു. രോ​ഗം ആരംഭിച്ചതിന് ശേഷമുള്ള ഒമ്പതാം ദിവസത്തെ ശ്രവം പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. “കേസ് 1, 35 വയസ്സുള്ള, യു.എ.ഇ നിവാസിയായ ഒരു പുരുഷന്, 2022 ജൂലൈ അഞ്ചിന് ചെറിയ പനിയും പേശീവേദനയും ഉണ്ടായിരുന്നു. അടുത്ത ദിവസം, വായിലും ചുണ്ടുകളിലും ഒന്നിലധികം തിണർപ്പ് വികസിച്ചു. തുടർന്ന് ഒരു മുറിവുണ്ടായി. പിന്നീട് ജനനേന്ദ്രിയ ഭാ​ഗങ്ങളിലും പൊക്കിളിന് ചുറ്റും 0.5 മുതൽ 0.8 സെന്റീമീറ്റർ വരെ വലിപ്പമുള്ള തിണർപ്പുകൾ പ്രത്യക്ഷപ്പെട്ടു. യുഎഇയിലെ ദുബായിൽ നിന്നുള്ള 32 വയസ്സുള്ള ഒരു പുരുഷന്റെ കേസ് - 2022 ജൂലൈ 13 ന് ഇയാൾ യുഎഇയിൽ നിന്ന് ജന്മനാടായ കേരളത്തിലേക്ക് പോയി. തുടർന്ന് മങ്കിപോക്സ് പോസിറ്റീവായി.

A.2 സ്‌ട്രെയിൻ B.1 സ്‌ട്രെയിനിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
യുഎഇയിൽ നിന്ന് മടങ്ങിയെത്തിയ രണ്ട് യാത്രക്കാരിൽ എ.2 സ്‌ട്രെയിൻ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം യുഎസിലാണ് ഈ സ്‌ട്രെയിൻ കണ്ടെത്തിയത്. ജൂലായ് 23-ന്, ലോകാരോഗ്യ സംഘടന (WHO) മങ്കിപോക്സ് ആ​ഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു.

ALSO READ: Monkeypox Outbreak: മങ്കിപോക്സ് ബാധിക്കാതിരിക്കാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

എന്താണ് മങ്കിപോക്സ്?
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ വാനരവസൂരി. 1958ലാണ് ആദ്യമായി കുരങ്ങുകളില്‍ ഈ രോഗം സ്ഥിരീകരിച്ചത്. 1970ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയില്‍ ഒമ്പത് വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരില്‍ വാനരവസൂരി ആദ്യമായി കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി വാനര വസൂരിയുടെ ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെട്ടിരുന്നത്.

എങ്ങനെയാണ് മങ്കിപോക്സ് പടരുന്നത്?
രോഗം ബാധിച്ചതോ അല്ലെങ്കിൽ രോ​ഗം ബാധിച്ച് ചത്തതോ ആയ മൃഗവുമായി ആളുകൾ അടുത്തിടപഴകുമ്പോൾ, വൈറസ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. മൃ​ഗങ്ങളുടെ മാംസവുമായോ രക്തവുമായോ ഉള്ള സമ്പർക്കവും വൈറസ് ബാധയ്ക്ക് കാരണമാകാം. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ മാംസം കഴിക്കുന്നതിന് മുൻപ് ശരിയായ രീതിയിൽ പാകം ചെയ്യണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗബാധിതനായ ഒരു വ്യക്തിയുമായി അടുത്തിടപഴകിയാൽ വൈറസ് ബാധയുണ്ടാകാം. രോ​ഗബാധിതനായ വ്യക്തി ഉപയോ​ഗിച്ച വസ്ത്രങ്ങൾ, പുതപ്പുകൾ, തൂവാലകൾ, ഭക്ഷണ പാത്രങ്ങൾ തുടങ്ങിയ വസ്തുക്കളിലൂടെ വൈറസ് ബാധയുണ്ടാകാം.

ALSO READ: Monkeypox Kerala: സംസ്ഥാനത്ത് വീണ്ടും മങ്കിപോക്സ് കേസ് റിപ്പോർട്ട് ചെയ്തു; രാജ്യത്തെ ആകെ കേസുകൾ ഏഴ് ആയി

മങ്കിപോക്‌സിന്റെ ലക്ഷണങ്ങൾ?
പനി, പേശിവേദന, ശക്തമായ തലവേദന, ലിംഫ് നോഡുകൾ വലുതാകുക, ചർമ്മത്തിലെ ചുണങ്ങ് അല്ലെങ്കിൽ മുറിവുകൾ, ക്ഷീണം, പുറം വേദന എന്നിവയെല്ലാം മങ്കിപോക്സിന്റെ ലക്ഷണങ്ങളാണ്. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ഒന്ന് മുതൽ മൂന്ന് ദിവസങ്ങൾക്കുള്ളിൽ ഉയർന്ന മുഴകളുള്ള ചുണങ്ങ് പ്രത്യക്ഷപ്പെടുന്നു. പിന്നീട് ചുണങ്ങ് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. ചുണങ്ങുകളിൽ കുമിളകൾ രൂപം കൊള്ളുന്നു, പിന്നീട് അതിൽ പഴുപ്പ് നിറയും. ഏതാനും ദിവസങ്ങൾക്ക് ശേഷം കുമിളകൾ പൊട്ടിപ്പോകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News